Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
എഡ്വേഡ് തുടർന്നു...'' നിനക്ക് വിരോധം തോന്നിയില്ലെങ്കിലും...ഞാൻ ചോദിക്കാം. അഭിക്ക് ചിലപ്പോൾ തുറന്ന് ചോദിക്കാൻ മടി ഉണ്ടാവും. ഞങ്ങടെ വളരെ വളരെ നാളത്തെ ശ്രമമായിരുന്നു അഭിയെ ഒന്ന് നാട്ടിലേക്ക് എത്തിക്കുക, എന്നത്. അതിന് അവൻ ഒരു സമ്മതവും അറിയിച്ചില്ല എന്ന് മാത്രമല്ല, ഒരിക്കലും അതിനെക്കുറിച്ച് വ്യക്തമായി ഒരഭിപ്രായം പോലും തുറന്നു പറയാൻ അവൻ തയ്യാറായില്ല. എന്നാൽ...ഞങ്ങളിൽ നിന്ന് ''ഡീറ്റയിൽസ്'' വാങ്ങി ലീന അതിന് ''ട്രൈ'' ചെയ്യുകയും കുറച്ചു പരിശ്രമങ്ങൾക്കൊടുവിൽ...ഭാഗ്യവശാൽ അവൻ വഴങ്ങിത്തരികയും, അധികം താമസിക്കാതെ ഇങ്ങോട്ട് എത്തുകയും ചെയ്‌തു. '' നെവർ മൈൻഡ്'', അതൊക്കെ പോട്ടെ...ഞങ്ങൾക്കറിയേണ്ടത് , ഒരിക്കലും ഇവിടോട്ട് വരാൻ...അശേഷം താത്പര്യമില്ലാതിരുന്ന ഇവനെ, ഇത്ര ആഹ്രഹിച്ചു ബുദ്ധിമുട്ടി ഇങ്ങോട്ടേക്ക് വരുത്തിയത് ഒന്ന് കാണാൻ...ഇത്രയും പറയാൻ...ഈ ചടങ്ങുകളിൽ പങ്കെടുപ്പിക്കാൻ വേണ്ടി മാത്രമാണോ ലീനെ ?. അതോ വിവരദോഷികൾ ഞങ്ങൾ കൂടെ കൂടിപോയതുകൊണ്ട്, എല്ലാമെല്ലാം മനഃപൂർവ്വം മറച്ചുവെക്കപ്പെടുകയാണോ ?.''
ലീന അതിന് എന്ത് മറുപടി പറയണം എന്ന് ഒരുനിമിഷം ഒന്നാലോചിച്ചു. ഉത്തരം വൈകിയാൽ അവരുടെ സംശയങ്ങൾ ഇരട്ടിച്ചാലോ ?...എന്നൊരു ആശങ്കയിൽ....മുഖത്തെ ചമ്മൽ ഒട്ടൊന്ന് മായ്ക്കാൻ ശ്രമിച്ചുകൊണ്ട് മറുപടി കൊടുത്തു....'' തുറന്നു പറഞ്ഞാൽ...അത് എൻറെ മനസ്സമ്മതം പോയിട്ട്, മിന്നുകെട്ടിനു പോലും എൻറെ ഫ്രെണ്ട്സ് ആരെയും വേണ്ടുംവണ്ണം ക്ഷണിക്കാൻ എനിക്ക് കഴിഞ്ഞില്ല. അതിനാൽ എന്റെ മോളുടെ എങ്കിലും ''ബെത്രോതൽ സെറിമണി''ക്ക്, നിങ്ങളെല്ലാം...പ്രത്യേകിച്ച് അഭി ഉറപ്പായും പങ്കെടുക്കണം എന്ന് എനിക്ക് ഭയങ്കര നിർബന്ധമായിരുന്നു. ചടങ്ങിന് വരാനായി ക്ഷണിച്ചാൽ...അവനതിന് വന്നില്ലെങ്കിലോ ?...എന്ന് വിചാരിച്ചാണ് അവൻ നാട്ടിലേക്ക് വരുവാൻ വേണ്ടി ഞാൻ മുൻകൈ എടുത്ത് ഈ ഒത്തുകൂടൽ ചടങ്ങു പോലും സംഘടിപ്പിച്ചത്. അതൊക്കെ എൻറെ ബുദ്ധിയും, ആശയും,
💬 Comments
View all comments