Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
ലീനക്ക് ചേരുന്ന മറ്റൊരു വസ്ത്രവും ഭൂമിയിൽ ഇല്ലെന്ന് അഭിക്ക് മനസ്സിലായി. ഇത്രയും സുന്ദരിയായി അവളെ മറ്റൊരു
അവസരത്തിൽ കണ്ട ഓർമ്മയില്ലെന്നുപോലും അവനോർത്തു. അതോ ഇനി, താനവളെ അത്രക്ക് കണ്ടിട്ടില്ലാത്തത് കൊണ്ടാണോ ?...ഈ തോന്നൽ. അഭി സംശയിച്ചു, മനസ്സുപോലെ തന്നെ അവളുടെ ഇളം മാംസവും ആവോളം നുകർന്ന് അനുഭവിച്ചറിയാനുള്ള സൗഭാഗ്യവും തനിക്ക് ലഭിച്ചിരുന്നു. എങ്കിലും...തൊട്ട് നോക്കുവാൻ പോലും യോഗം നേടിയിട്ടില്ലാത്ത ഒരാളെ കണക്കെ, ആ മുഗ്ദ്ധ ലാവണ്യ ശരീരസൗഭഗം ഇപ്പോഴും തന്നിൽ വല്ലാതെ കൊതിയുടെ വേലിയേറ്റങ്ങൾ ഉണർത്തി വിടുന്നുണ്ട്...എന്താണ് അങ്ങനെ ?. ഒരുപക്ഷെ, യൗവ്വനം പിന്നിട്ട്...മധ്യവയസ്സിലേക്ക് 'തിരനോട്ടം 'നടത്തുമ്പോഴും...ആ മാസ്മരിക സൗന്ദര്യം ഇപ്പോൾ പോലും തന്നെ വിറളിപിടിപ്പിക്കുന്നത്, അവളുടെ പൈതൃകത്തിൻറെ പ്രത്യേകതയോ ?...അതോ അതെല്ലാം കാത്തു സൂക്ഷിക്കുന്നൊരു വൈദഗ്ധ്യത്തിൻറെ മികവോ ?. മുഖത്തു റോസ്‌പൗഡറും...പുരികത്തു ഐലൈനറും...ചുണ്ടിൽ ലിപ്സ്റ്റിക്കും ഒന്നും കൂടുതൽ വിളയാട്ടം നടത്തിയിട്ടില്ല, എങ്കിലും...മോശമാവാതെ അവശ്യം നല്ല മിനുക്കുപണികൾ നടത്തീട്ടും ഉണ്ട്. ഇതുവരെ സ്വൽപ്പം പോലും നരക്കുകയോ ?...ചെമ്പിക്കുകയോ ?...ചെയ്യാത്ത കാർകൂന്തൽ, ദേഹകാന്തിക്ക് അനുയോജ്യമാവും വിധം...ഷാമ്പൂതേച്ചു മൃദുപ്പെടുത്തി, പാറിപറത്തി ഇട്ടിട്ടുണ്ട്. കാതിലും കഴുത്തിലും സ്വർണ്ണം ഒഴുവാക്കിയ അവൾ ആകെ അണിഞ്ഞിരിക്കുന്ന ആടയാഭരണം കൈത്തണ്ടയിലെ ഈരണ്ട് പിരിവളകൾ മാത്രമാണ്. മുടി കഴിഞ്ഞാൽ... അവളിൽ ,മറ്റ്ഒരു പ്രകട വ്യത്യാസവും... മുഖത്തണിഞ്ഞിരിക്കുന്ന വലിയ വട്ടക്കണ്ണടയിൽ മാത്രം !. പഴയ ടീച്ചർകണ്ണട വിട്ട്, ഏറ്റവും ആധുനികത വിളിച്ചോതുന്ന പുതിയ കണ്ണാടി... അത് ആ മുഖശോഭക്ക് ഒന്നായി നല്ലവണ്ണം മാറ്റ് കൂട്ടുന്നു എന്നതല്ലാതെ, പ്രായവും കാലവുമൊന്നും അവളിൽ ഋതുഭേദം വരുത്തുവാൻ തക്കവണ്ണം ഇതുവരെ ഉപയുക്തം ആയിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു അവളിൽ നിറഞ്ഞു നിന്ന പ്രൗഢി മുഴുവൻ.
💬 Comments
View all comments