Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
അഭിയുടെ ആശ്ചര്യം ജനിപ്പിക്കുന്ന മുഴുവൻ അളവുനോട്ടങ്ങളും അപ്പാടെ ശ്രദ്ധിച്ചു നോക്കി, മനസ്സിലാക്കിയ പ്രൗഢ൦ഗന...അവനെ നോക്കി, ഒട്ടൊന്ന് പുഞ്ചിരിച്ചു അടുത്ത മാത്ര തീർത്തും ഗൗരവതരയായി....'' അഭീ എനിക്ക് നിന്നോട് ഒരല്പം സ്വകാര്യം സംസാരിക്കാനുണ്ട്, കേൾക്കാൻ നീ തയ്യാറാണോ ?...''
അവൻറെ ചിന്തകളെ ആകെ കീറിമുറിച്ചുകൊണ്ട് ലീനയിൽ നിന്നും ചീറിവന്ന വാക്കുകൾക്ക് അഭി ഇങ്ങനെ ഉത്തരം നൽകി.....'' അത്, നിന്നെ കണ്ടപ്പോൾ മുതലേ നിൻറെ മുഖം നീ അറിയാതെന്നെ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്തിനാണ് എന്നോട് എന്തെങ്കിലും ചോദിക്കാൻ നിനക്കൊരു മുഖവുരയുടെ ആവശ്യം ?...പറയൂ...''
'' പറയാൻ വന്നത്...'' അതേപടി തുടർന്ന് ലീന...'' എന്നെയും എൻറെ സ്വഭാവത്തെയും നന്നായി പഠിച്ച, മറ്റാരെയും കാൾ നന്നായി അറിയാവുന്ന, ഒരേയൊരാൾ ഈ ഭൂമിയിൽ നീ മാത്രമേയുള്ളൂ.അപ്പോൾ നിനക്കെല്ലാം നല്ലവണ്ണം അനുമാനിക്കാം. മുഖവുര ഇല്ലാതെ, എല്ലാം തുറന്ന്തന്നെ പറയാം. അതിനുമുമ്പ്... ഇന്നലത്തെ കാര്യങ്ങൾ നീ അത്ര കാര്യമായി എടുക്കണ്ട. മറ്റുള്ളവരുടെ മുന്നിൽവച്ചു കളവോ ?...അർദ്ധസത്യങ്ങളോ പറയേണ്ടി വരുന്നതിലെ, പൊരുത്തക്കേടിൻറെ സാഹചര്യങ്ങൾ ഞാൻ പറയാതെ നിനക്ക് മനസ്സിലാവും. നിന്നോട് മാത്രം പറയേണ്ടുന്ന വിവരങ്ങൾ, മറ്റുള്ളവരുടെ മുമ്പിൽ കൂടി വച്ച് വിളമ്പേണ്ടെന്ന് എന്നെപ്പോലെ നിനക്കും നന്നായറിയാം. ''
ഇടക്കുകയറി അഭി, '' അതേ, അതിനി വിട്ടേക്കൂ. പകരം, ഇന്ന് പറയാനുള്ളത് ഇപ്പോൾ പറ...''
സംസാരം തുടർന്ന് ലീന...'' ഇന്നലെ പറഞ്ഞതിൻറെ ആകെ സത്ത, അല്ലെങ്കിൽ അതിൽ ഏറ്റവും സത്യസന്ധമായ കാര്യം. നീ ഇവിടെ എത്തിച്ചേരാനും...നിന്നെ ഇവിടെ എത്തിക്കാനും ഞാൻ അനുഭവിച്ച കഷ്‌ടപ്പാടുകൾ. എന്തായാലും നീ ഇവിടെ എത്തി, കാര്യങ്ങളെല്ലാം മംഗളമായി. എല്ലാത്തിലും അതിയായ സന്തോഷവും ഉണ്ടെനിക്ക്. അതിനു വേണ്ടി
💬 Comments
View all comments