Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
മാത്രമായി സംഘടിപ്പിച്ചതായിരുന്നു ഈ ചടങ്ങും.അതും വിജയം കണ്ടതിൽ, അതിലുമേറെ സന്തോഷം !. പക്ഷേ, പറയാൻ വരുന്നത് ഇത് ഒന്നുമല്ല.....''
വീണ്ടും അഭി ഇടപെട്ട് ആശ്ചര്യത്തോടെ ...'' അതെന്താ ലീനെ, അങ്ങനെ പറയുന്നത്?...ഇങ്ങനെ ഒരു പ്രോഗ്രാം ഓർഗനൈസ് ചെയ്യാതെ, നിൻറെ മോളുടെ ''ബെർത്രോതൽ ഫങ്ഷൻ'' എന്ന് പറഞ്ഞു ക്ഷണിച്ചാൽ...ഞാൻ ഇവിടെ എത്താതിരിക്കുമോ ?...ഞാനത് അപ്പാടെ നിരസിക്കുമെന്ന് നീ ഉറപ്പിച്ചിരുന്നോ ? ''..
മറുപടിയായി ഉടനെ ലീന....'' അതിനൊക്കെ ഉത്തരം തരും മുൻപ്, ഞാൻ നിനക്ക് പഴയ ഒരു കുഞ്ഞോർമ്മ പുതുക്കലിനുള്ള അവസരം തരാം. ആ ഓർമ്മ സമ്മാനിക്കുമ്പോൾ...അതിനുള്ള ഉത്തരവും നിനക്ക് താനേ ലഭിക്കും. ''.
അഭി. അല്പം സംശയമുനയോടെ...'' ഒന്നും മനസ്സിലാവുന്നില്ല !. നീ അതിന് ലേശംകൂടി വ്യക്തത വരുത്തിയാൽ….നന്നായിരുന്നു....''
ലീന തുടർന്ന്...'' അതേ അഭീ, ഞാൻ അതിലേക്ക് തന്നെയാണ് വരുന്നത്. സ്വൽപ്പം പഴയ, കുറച്ചു കാലപ്പഴക്കം ചെന്ന സംഭവത്തിലേക്ക്… നിന്നെ കൂട്ടികൊണ്ട് പോകുകയാണ്. നിനക്ക് അതിൽ വലിയ ഓർമ്മയുണ്ടാവാൻ സാധ്യതയില്ല. അന്ന്, അവസാനം...''വീണ്ടും കാണാം'' എന്ന് തമ്മിൽ പറഞ്ഞു വളരെ ശുഭപ്രതീക്ഷയോടെ, നമ്മൾ തൽക്കാലത്തേക്ക് യാത്ര പറഞ്ഞു വേർപിരിയുന്ന വേള ഓർമ്മയില്ലേ? . വേളയിൽ നീ അത്യന്തം വിലപിടിപ്പാർന്നൊരു വസ്തു എന്നെ വിശ്വസിച്ചേൽപ്പിച്ചു മടങ്ങി. വിധിവൈപര്യങ്ങളാൽ...നമുക്ക് പിന്നെ ഒന്നിക്കാനോ ?..ഒരുനോക്ക് കാണുവാൻ പോലുമോ ?...നമ്മുടെ ദൗർഭാഗ്യംകൊണ്ട് നടന്നില്ല. പിന്നെ കാലങ്ങൾക്ക് ശേഷം ഇടക്ക് ഒന്ന് തമ്മിൽ കണ്ടു എന്നത് ശരിതന്നെ. അപ്പോൾ പക്ഷേ, മറന്നതല്ല....മനസ്സ് തുറന്ന് എന്തെങ്കിലും ഒന്ന് നിന്നോട് സംസാരിക്കാനുള്ള മനസ്സാന്നിധ്യം എനിക്ക് കിട്ടിയില്ല. പിന്നീട് ഇപ്പോഴാണ്, തമ്മിലൊരു കൂടിക്കാഴ്ച സാധ്യമാവുന്നത്. ഋതുക്കൾ ഒരുപാട് മാറിമറിഞ്ഞു,
💬 Comments
View all comments