0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 1K
കാലം പിന്നെയും ധാരാളം പിന്നിട്ടു. ഇനിയുമെങ്കിലും...എന്നെ നീ ഭദ്രമായി ഏൽപ്പിച്ചുപോയ സാധനം ഒരു പോറലും ഏൽപ്പിക്കാതെ, എനിക്ക് നിന്നെ തിരിച്ചേൽപ്പിക്കണം. അത് എൻറെ 'തപസ്സ്''ആണ്. അതിന് വേണ്ടി മാത്രമാണ്,നിന്നെ തേടിഅലഞ്ഞു... പലതും പറഞ്ഞു ഇവിടെ എത്തിച്ചു മുന്നിൽ കൊണ്ടുവന്ന് നിർത്തിയത്’’. അഭി തീർത്തും അമ്പരപ്പോടെ അത് കേട്ടുനിൽക്കുമ്പോൾ...തുടർന്ന് ലീന.....'' നിനക്ക് ഇതൊന്നും ഓർമ്മ കാണില്ല. നിന്നെ അതിന് ഞാൻ കുറ്റപ്പെടുത്തുന്നുമില്ല. എനിക്കത് പക്ഷെ ഒരിക്കലും കൈവിടാൻ ആവുന്നൊരു കാര്യമല്ലല്ലോ ?.'' അഭിയുടെ അപ്പോഴും മാറ്റമില്ലാതെ തുടരുന്ന, ആശ്ചര്യം തുളുമ്പുന്ന പകച്ചുനോട്ടം ശ്രദ്ധിച്ചു വീണ്ടും ലീന.....'' നിനക്ക് ഇനിയും മനസ്സിലായിട്ടില്ല എങ്കിൽ, ഞാൻ ഒന്നുകൂടി വ്യക്തമാക്കാം. ഇരുപത് വര്ഷം മുൻപ്, അലീന എന്ന ചെറുപ്പക്കാരി...അഭിജിത് എന്ന പുരുഷനിൽ നിന്നും വളരെ അമൂല്യമായൊരു സ്വത്ത് അവനറിയാതെ അപഹരിച്ചെടുത്തു സൂക്ഷിച്ചിരുന്നു. ഇന്ന്, അവളുടെ കരുതലിൽ നിന്നും അത് വളർന്ന്....ഒരിക്കലും മൂല്യം നിർണ്ണയിക്കാൻ ആവാത്ത ഒരു നിധിയായി മാറി, അതിൻറെ യഥാർത്ഥ ഉടമയെ തിരഞ്ഞു നിൽക്കുകയാണ്. അവൾ ആകട്ടെ, ഇനി ആ അവകാശിയെ തന്നെ അത് മടക്കി ഏൽപ്പിച്ചു, മുന്നോട്ട് പോകാനുള്ള ആജ്‌ഞാനിർദ്ദേശങ്ങൾ പ്രതീക്ഷിച്ചു ആ ചെറുപ്പക്കാരൻറെ കാൽച്ചോട്ടിൽ കാത്തുനിൽക്കയാണ്. അയാൾ തന്നെ കൽപ്പിക്കണം...ഇനിയുള്ള തീരുമാനവും വ്യവസ്‌ഥകളും ''. തികച്ചും നാടകീയത കലർത്തി, ഗൗരവച്ചുവയോടെ പറഞ്ഞു തീർത്തു...ലീന കൗതുകത്തോടെ അഭിയെ നോക്കി. അവൻ തിരിച്ചു അതേ ഭാവത്തിൽ ചോദിച്ചു.....'' ആദ്യം നീ പറഞ്ഞു, ഞാൻ നിനക്ക് സമ്മാനിച്ചെന്ന്...പിന്നെ, നീ സ്വയം മോഷ്‌ടിച്ചെടുത്തതായും പറയുന്നു. ചോദിക്കട്ടെ....ഇതിൽ ഏതാണ് സത്യം ?....എന്താണ് ഇതിൻറെ ഒക്കെ അർത്ഥം ?. മനസ്സിലാവുന്ന ഭാഷയിൽ ഒന്ന് തുറന്ന് പറ എൻറെ

💬 Comments

View all comments