0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 1K
ലീനേ ?.അതോ ഇനി അവിടെ അരങ്ങേറാനുള്ള നാടകം വല്ലതും...അരങ്ങു മാറി, എനിക്ക് മുമ്പിൽ ആയതാണോ ?.''.
വളരെ നിസ്സംഗനായുള്ള അഭിയിലെ ഭാവപ്പകർച്ച കണ്ട്, ഉള്ളിൽ ചിരി പൊട്ടി എങ്കിലും അത് പുറത്തു കാണിക്കാതെ ലീന....'' നീ ഒരു സമ്മാനമായി കണ്ട് എനിക്ക് കൈമാറി തന്നുവെന്നോ ?... ഞാൻ നീ അറിയാതെ, നിന്നിൽ നിന്നുമത് മോഷ്‌ടിച്ചെടുത്തെന്നോ ?...എങ്ങനെ ഏത് അർത്ഥത്തിൽ വേണമെങ്കിലും നിനക്കത് നിരൂപിച്ചെടുക്കാം. ഞാൻ പക്ഷേ നമ്മുടെ വിശുദ്ധപ്രണയത്തിൻറെ ആകെ സാക്ഷ്യപത്രമായി...നിന്നിൽ നിന്നും എനിക്ക് ലഭിച്ച മൂല്യവത്തായ ഒരു പാരിതോഷികമായി തന്നെ അത് എന്നെന്നും കണക്കാക്കി, പരിരക്ഷിക്കും. കാരണം...ഈ നീയാണ്, അങ്ങനെന്നെ സൂക്ഷിക്കാനായി...അന്ന് നീ ഏൽപ്പിച്ച ആ അമൂല്യനിധി ആണ്...ഈ വലിയ ഭൂമിയിൽ ഇത്രയും കാലവും ഒരു പുഴുവോ ?...പുൽക്കൊടിയോ ?...ആയെങ്കിലും...എന്നെ ജീവിപ്പിച്ചത് !...നിലനിർത്തിയത് !. ഇല്ലെങ്കിൽ, ഇപ്പോൾ നിങ്ങളാർക്കും കാണുവാൻ...ഒരുതരി അവശേഷിപ്പിക്കാതെ...ഈയുള്ളവൾ, ഈമണ്ണിൽ...എന്നേ എരിഞ്ഞടങ്ങി ഒടുങ്ങിയേനെ....'' നാടകീയതയും വൈകാരികതയും കലർന്ന രംഗം ഒന്നവസാനിപ്പിച്ചു, പതിയെ താഴേക്കിറങ്ങി വന്നലീന......'' ഇനിയെങ്കിലും അഭിക്കുട്ടൻ എല്ലാം ഗ്രഹിച്ചു കാണുമെന്നു വിശ്വസിക്കുന്നു. ഇല്ല, എൻറെ നാവിൽ നിന്നുതന്നെ നിനക്കത് തുറന്ന് കേൾക്കണം എന്നാണ് ആഗ്രഹമെങ്കിൽ...ഞാൻ പറഞ്ഞുതരാം. ഈകാലംവരെ എൻറെ മനസ്സാക്ഷി അല്ലാതെ, രണ്ടാമതൊരാൾ ഈ ലോകത്തു അറിയാതിരുന്ന രഹസ്യം !...നിനക്കായ്, നിനക്കായ് മാത്രം...നിൻറെ കർണ്ണങ്ങൾക്ക് കേട്ട് നിറയാൻ മാത്രം...ഒരു കോടി പ്രാവശ്യം ആവർത്തിച്ചു ചൊല്ലി കേൾപ്പിച്ചു തരാൻ ഈയുള്ളവൾ സന്നദ്ധയാണ്. നീ തയ്യാറെങ്കിൽ, കേട്ടുകൊള്ളൂ...വളരെ വിശ്വസ്തതയോടെ, അന്ന് നീ എന്നെ ഏൽപ്പിച്ചു പോയ സമ്മാനം...ഇന്നത് വളർന്ന്...വലുതായി...നാളേക്ക് അടുത്തദിനം പുതിയൊരു പുരുഷന് മനസമ്മതം കൈമാറി, കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുവാൻ നിൻറെ സമ്മതാനുഗ്രഹങ്ങൾ പ്രതീക്ഷിച്ചു കാത്തു

💬 Comments

View all comments