Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
നിൽക്കുകയാണ്. അതാണ് നിൻറെ സ്വന്തം മോൾ !...നമ്മുടെ പ്രിയപ്പെട്ട എമിലിമോൾ !...നിനക്ക് നിൻറെ സ്വന്തം രക്തത്തിൽ എന്നിൽ പിറന്ന, എനിക്കായ് പിറന്ന എൻറെയും നിൻറെയും പൊന്നുമോൾ, മിലി. എൻറെ ആ പഞ്ചാരപൊന്നു മോളെ അവളുടെ അവകാശിക്ക്, അവളുടെ സ്വന്തം അച്ഛന് ഞാൻ അങ്ങോട്ട് തിരിച്ചേൽപ്പിക്കുകയാണ്...അവളുടെ സ്വന്തം പപ്പ, എൻറെ പ്രിയപ്പെട്ട അഭിക്കുട്ടൻ സന്തോഷത്തോടെ അവളെ ഏറ്റെടുത്താലും !. ഇത്രനാളും ഒന്നിനും ഒരു കുറവും ദോഷവും വരുത്താതെ, കാക്കക്കും പരുന്തിനും കൊടുക്കാതെ, സ്നേഹവും വാത്സല്യവും കൊടുത്തു...നല്ല വഴി നടത്തി...നന്നായി വളർത്തിയെടുത്തു എന്ന ആത്മാഭിമാനവും...നിറയെ ചാരിതാർഥ്യവും ഉണ്ടെനിക്ക്. അത് മാത്രം മതി !...സന്തോഷം !. ബാക്കി എല്ലാം അങ്ങോട്ട് ഏൽപ്പിക്കുന്നു. ഒരു അച്ഛൻറെ വെറും ''സ്‌ഥാനത്തു'' നിന്നല്ല, ''സ്വന്തം പിതാവ്'' ആയി നിന്നു വേണം..അവളുടെ മനസ്സമ്മതവും, മിന്നുകെട്ടും നടത്തി...അവളെ അനുഗ്രഹിച്ചു ആശീർവദിച്ചു, അഭി ഈ നാട്ടിൽ നിന്നും ഇനി മടങ്ങാൻ. അതിനുള്ള കനിവ് കൂടി നീ എന്നോട് കാണിക്കുമെന്ന് കരുതുന്നു. എൻറെ വെറും ആഗ്രഹവും അപേക്ഷയും മാത്രമല്ലിത്, എന്നും തുടർന്ന പ്രാർഥന ആയിരുന്നിത് ''.
ഏറെയും കുറഞ്ഞും നിന്ന അത്യന്ത നാടകീയതയിൽ നിന്ന് ,അതിതീവ്ര വൈകാരികതയിലേക്ക് ചുവടുമാറി, തീർത്തും ഗൗരവക്കാരിയായി തന്നെ ലീന തുടർന്നു. എന്നാൽ, അവൾ ആ രഹസ്യം തന്നോട് പറഞ്ഞു തീരുംവരെ, എന്തോ ഒരു വല്യ സംഭവം....എന്ന് മാത്രമേ അഭിക്ക് ചിന്ത വന്നുള്ളൂ. പക്ഷേ, ഇതാണവൾ...ഇത്രയും വലിയൊരു കൊടും രഹസ്യത്തിൻറെ കലവറയാണവൾ തുറന്നിടാൻ പോകുന്നതെന്നു....അവൾ പറഞ്ഞു കേൾക്കും വരെ ,അവൻ ഒരിക്കലു൦ കരുതിയിരുന്നില്ല. ലീനയുടെ നാവിൻതുമ്പത്തു നിന്നും ആ രഹസ്യം പൊട്ടിപ്പുറപ്പെട്ടു, അത് ചുരുളഴിഞ്ഞു കേട്ടമാത്രയിൽ
തന്നെ...അക്ഷരാർത്ഥത്തിൽ
💬 Comments
View all comments