0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 1K
അവൻ നടുങ്ങി. ആകെ സ്തബ്‌ധനായി പോയ അവനു കുറച്ചു സമയത്തേക്ക്...തനിക്ക് എന്ത് സംഭവിക്കുന്നു എന്നുപോലും നിർണ്ണയിക്കാൻ കഴിഞ്ഞില്ല. ഒറ്റനിമിഷത്തിൽ ,എന്തൊക്കെയോ ചിന്തകൾ, വികാരങ്ങൾ, ഓർമ്മകൾ...വിസ്ഫോടനങ്ങൾ.... അവൻറെ മനസ്സിനെ ഞെട്ടിത്തരിപ്പിച്ചു കടന്നുപോയി. പൊടുന്നനെ ഉണ്ടായ അമ്പരപ്പ്, അവനിൽ ഒരേസമയം ഞെട്ടലും, അത്ഭുതവും ആഹ്ളാദവും ജനിപ്പിക്കുന്നതായിരുന്നു. ജീവിതത്തിൽ ആദ്യമായി പേരറിയാത്ത വികാരങ്ങൾ എല്ലാംകൂടി ഒരുമിച്ചു ചേർന്ന് തന്നെ പൊതിഞ്ഞെടുത്തു സ്തംഭിപ്പിക്കുന്നൊരു ഉന്മാദാവസ്‌ഥ നൊടിയിടയിൽ അഭിക്കുള്ളിൽ പിറവികൊണ്ടു. വാക്കുകൾകൊണ്ട് അമ്മാനമാടി....എപ്പോഴും മറുവശത്തുള്ളയാളെ നിലംപരിശാക്കാറുള്ള അഭി, സത്യത്തിൽ... അവൾക്കെന്ത് മറുപടി കൊടുക്കണം എന്നറിയാതെ, വല്ലാതെ പതറി ....വീർപ്പുമുട്ടി. എല്ലാം പറഞ്ഞു പൂർത്തിയാക്കി, അഭിയെ ശ്രദ്ധിച്ച ലീനയുടെ കണ്ണിണകളിൽ നിന്നും ആനന്ദാശ്രുക്കൾ അടർന്ന്, ചിതറി വീഴുന്നുണ്ടായിരുന്നു. അഭിയുടെ നയങ്ങളും മെല്ലെ ആർദ്രങ്ങളായി. ഇടറിയ ശബ്ദത്തിൽ അതിനെ അവഗണിക്കാൻ ശ്രമിച്ചുകൊണ്ട് അവൻ സംസാരിച്ചുതുടങ്ങി .... '' ലീനാ.....എന്താണിത് ?...എന്താ നീ പറഞ്ഞത് ?...നീ പറയുന്നതെല്ലാം സത്യം തന്നെയാണോ ?.വിശ്വസിക്കാമോ ?...എനിക്കിതെല്ലാം. ഞാൻ സ്വപ്‌നേപി വിചാരിച്ചിരുന്നില്ല, നീ തുറക്കാൻ പോകുന്ന രഹസ്യത്തിൻറെ വലിയ കോട്ടവാതിൽ ഇതായിരിക്കും എന്ന്. അവൾ....മിലിമോൾ എൻറെ...എന്റെ സ്വന്തം ആണോ ?....എന്നിട്ട്, നീ ഈ കാലയളവ് വരേയും...എനിക്കൊരു സൂചന പോലും തന്നില്ലല്ലോ മോളേ...?. സത്യം തന്നെയോ എൻറെ രക്തത്തിൽ എനിക്ക് പിറന്ന നമ്മുടെ സ്വന്തം കുഞ്ഞോ ?. പ്രായത്തിലും...അവളെയൊന്ന് ഓമനിക്കുകയോ ?....ലാളിക്കുകയോ ?...എന്തെങ്കിലും ഒരു മിടായി പോലും വാങ്ങി കൊടുക്കുന്നത് പോയിട്ട്, ശരിക്കൊന്ന് കാണുവാൻ കൂടി, ഈ അച്ഛന് കഴിഞ്ഞിട്ടില്ല. എല്ലാം...എന്നിൽ നിന്നും നീ മറച്ചുവച്ചു, ഒളിച്ചുപിടിച്ചു. ഇപ്പോളവരെ, അവളെ ശരിക്കൊന്ന് കൺനിറയെ കണ്ടോരു രൂപം എനിക്കില്ല. ഞാൻ, ഇപ്പോഴും...ആർക്കും പിടിതരാതെ, ഒഴിഞ്ഞു....അകന്ന് ഒളിച്ചു,

💬 Comments

View all comments