0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 1K
ആ മരുഭൂമിയിൽ തന്നെ കഴിയുകയായിരുന്നു എങ്കിലോ ?...ഒരിക്കലും ഈ വിവരം അറിയാതെ മരിച്ചു, മണ്ണടിഞ്ഞു മോക്ഷം കിട്ടാതെ, ഗതികെട്ട ആത്മാവായി...അലയേണ്ടി വന്നേനെ !. ദൈവം വലിയവനാ....ലീനെ, നീ മഹത്വമുള്ളവളാ....ഇത് കേൾക്കാൻ, ഇപ്പോൾ എങ്കിലും...നിങ്ങൾ എന്നെ ഇവിടെ കൊണ്ടെത്തിച്ചല്ലോ ?. ഇതിലും വലിയ മനുഷ്യത്വം ഈ ഭൂമിയിൽ...മറ്റാർക്കാണ് കാണിക്കാൻ കഴിയുക ? ''. പിച്ചുംപേയും പറഞ്ഞു, അഭി ഒരു ഭ്രാന്തനെപ്പോലെ പരിസരം മറന്നു വിതുമ്പി. വളരെവളരെ വർഷങ്ങൾക്ക് ശേഷം...തീരെ അനിശ്ചിതമായൊരു അവസ്‌ഥയിൽ...അണമുറിഞ്ഞെത്തിയ അടങ്ങാത്ത ആഹ്ളാദാനുഭൂതികൾ പേമാരിയായ് പെയ്‌തു അഭിയുടെ നേത്രങ്ങൾ ഒന്നാകെ ഈറനണിയിച്ചു.ആകെ മതിമറന്ന്, എന്തൊക്കെയാണ്, ഏതൊക്കെയാണ് ?... അപ്പോളവിടെ പറയേണ്ടതും...പ്രവർത്തിക്കേണ്ടതും എന്നറിയാതെ കുഴഞ്ഞു. അപ്പോൾ, അറിയാതടർന്നു വീണ കണ്ണീർകണങ്ങളെ...സ്വന്തം തൂവാലയാൽ ഒപ്പിയെടുത്തു വികാരാധീനനായ അഭിപ് സാന്ത്വനിപ്പിച്ചു ലീന തുടർന്നു....'' അതെ, അഭി....നിനക്ക് തീർച്ചയായിട്ടും വിശ്വസിക്കാം. നിൻറെ ചോരയിൽ പിറന്നുവീണ നിൻറെ സ്വന്തം കുഞ്ഞു , നിൻറെ ഓമന മോൾ തന്നെയാണ് മിലിമോൾ. ഈ ഭൂമിയിൽ ആര് എന്തൊക്കെ കളവുകൾ, ആർക്കുവേണ്ടി പറഞ്ഞാലും....പിതൃത്വത്തിൻറെ കാര്യത്തിൽ മാത്രം, ഒരിടത്തും...ഒരുപെണ്ണിനും...കള്ളം പറയാൻ കഴിയില്ല എന്ന് നിനക്ക് അറിയാമല്ലോ ?. കഴിഞ്ഞുപോയത് ഓർത്തു സങ്കടപ്പെടാതിരിക്ക് നീ. അവൾ വളർന്ന്...വളർച്ചക്കൊപ്പം ഒന്നും നിനക്കുണ്ടാവാൻ കഴിഞ്ഞില്ലെങ്കിലും.....ഒരു അച്ഛൻറെ കർത്തവ്യങ്ങളൊന്നും അവിടംകൊണ്ട് അവസാനിക്കുന്നില്ല.നഷ്‌ടപ്പെട്ടുപോയ നിൻറെ ദൗർഭാഗ്യങ്ങളെ മറന്നു നീ, ഇനി നിനക്ക് വന്നുചേരുന്ന, ചെയ്യേണ്ടുന്ന കടമകളും ചുമതലകളും സ്വയം ഏറ്റെടുക്കുക. അത് നേരാംവണ്ണം പൂർത്തിയാക്കി, സന്തോഷത്തോടെ...അവളെ മിന്നുചാർത്തിച്ചു, മംഗല്യവതിയായി മംഗളമായി പറഞ്ഞയച്ചു, നിൻറെ
ഇനിയുള്ള സൗഭാഗ്യങ്ങളിൽ നീ ബോധവാനാകാൻ ശ്രമിക്കുക...അത്രയേ ഇനി നമുക്ക് പറഞ്ഞിട്ടുള്ളു അഭി. അല്ലാതെ, അതിൻറെ പേരിൽ ഇനി വേദനകൾ...കണ്ണീരുകൾ...ഒന്നും ആലോചിച്ചു കൂട്ടണ്ട ''.

💬 Comments

View all comments