Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
ആദ്യമുണ്ടായ ആശ്ചര്യങ്ങളിൽ നിന്നെല്ലാം യാഥാർഥ്യത്തിലേക്ക് തിരികെ ഇറങ്ങിവന്ന് അഭി...'' ഞാൻ പെട്ടെന്ന് ഒരു നിമിഷം!...എല്ലാം കേട്ട് കഴിഞ്ഞപ്പോൾ...എല്ലാം...എന്നെത്തന്നെ മറന്നു. എന്ത് പറയണം എന്നുതന്നെ എനിക്കറിയാൻ പാടില്ലാതായി. തെറ്റായി എന്തെങ്കിലും നിന്നോട് ഞാൻ പറഞ്ഞു പോയിട്ടുണ്ടെങ്കിൽ സദയം നീ ക്ഷമിക്കുക ''.
തൻറെ വിശദീകരണങ്ങൾ അവസാനിച്ചിട്ടില്ല എന്ന മട്ടിൽ ലീന തുടർന്നു....'' ജീവിതത്തിൽ മുഴുവൻ കാര്യങ്ങളും നമ്മൾ ആഗ്രഹിക്കുന്ന പോലെ നടക്കണം എന്ന് ചിന്തിച്ചു, വാശി പിടിക്കാൻ...നമുക്ക് '' എല്ലാവരും അറിഞ്ഞു ജനിച്ച '' കുട്ടി ഒന്നുമല്ലല്ലോ ?...അവൾ. അന്നും ഇന്നും ഉള്ള എൻറെ എല്ലാ സാഹചര്യങ്ങൾ, പരിമിതികൾ, പ്രശ്നങ്ങൾ എല്ലാം അഭീ നീ ഒന്നോർത്തുനോക്കി വിലയിരുത്തു . ഇപ്പോൾ എങ്കിലും, നിന്നോട് മാത്രമാ ഞാനീ രഹസ്യങ്ങൾ പങ്കുവെക്കാൻ തയ്യാറായത്. നിന്നെയും അറിയിക്കാതെ, എല്ലാവരോടും...എല്ലാം എന്നും മറച്ചുവച്ചു, തികച്ചും സാധാരണപോലെ എനിക്കീ ജീവിതം അങ്ങനങ്ങു കൊണ്ടുപോകാമായിരുന്നു. പക്ഷേ, നിൻറെ പക്ഷത്തുനിന്ന്...എനിക്കൊരിക്കലും വിസ്മരിക്കാൻ കഴിയാത്ത, നിനക്ക് എന്നോടുള്ള ഭ്രാന്തമായ...ഇഷ്‌ടം, സ്നേഹം, പ്രണയം, ത്യാഗം, ആത്മാർത്ഥത,അഭിനിവേശ൦ എല്ലാമെല്ലാം ഓർക്കുമ്പോൾ...ഈ ജീവിതത്തിൽ എനിക്കൊരിക്കലും ഒന്നും നിന്നോട് ഒളിച്ചുവച്ചു നിന്നെ വഞ്ചിക്കാൻ ആവില്ല അഭീ. അത്രക്ക് എൻറെ മനസ്സിൽ നീ ദൈവതുല്യനാണ്. നിന്നോട് ഇതൊക്കെ ഏറ്റ് പറഞ്ഞു, ഞാൻ ചെയ്തുപോയ തെറ്റുകൾക്ക് ഒക്കെയും നിൻറെ കാലുകളിൽ വീണ് മാപ്പിരക്കുവാൻ വേണ്ടി തന്നെയാണ് ഇത്രയും സഹിച്ചു നിന്നെ ഞാനിവിടെ എത്തിച്ചത്. അത്, ഇനിയെങ്കിലും...നീ മാത്രമെങ്കിലും.... മനസ്സിലാക്കില്ലേ ? ''.
ലീന പുറപ്പെടുവിച്ച അതേ വികാരാവേശം പിന്തുടർന്ന് അഭി...'' അതേ, മനസ്സിലാക്കും !. ശരിയാണ് ലീനെ, അത് മാത്രമല്ല, നീ പറഞ്ഞതൊക്കെയും. നീ പറഞ്ഞത് ഒക്കെത്തന്നെയാണ് അതിൻറെ
💬 Comments
View all comments