0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 1K
യഥാർത്ഥ ശരികൾ. നിന്നെ ഒരിക്കലും ഞാനൊരു തെറ്റുകാരി ആക്കില്ല. എല്ലാം വിധിയുടെ ക്രൂരവിനോദങ്ങൾ മാത്രമാണ്. നമ്മൾ അറിയാതെ അതിൽ ചെന്നുപെട്ട വെറും ഇരകളും. നമ്മൾ ഇരുവരിലും കനത്ത ആഘാതങ്ങൾ വരുത്തി...അതിപ്പോഴും അതിൻറെ നരനായാട്ട് തുടർന്നുകൊണ്ടേയിരിക്കുന്നു. എന്നാലും...നിന്നിൽ എനിക്കൊരു കുട്ടി, എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല !...എങ്കിലും കരുതുന്നു, നിൻറെ മനസ്സിൻറെ നന്മകളിൽ വിളഞ്ഞു, ദൈവാനുഗ്രഹത്തിൻറെ ഒരോഹരിയായി എനിക്ക്കൂടി പകുത്തു കിട്ടിയതാണ് ഈ ജന്മപുണ്യത്തിൻറെ ഉദയം എനിക്ക് സ്വന്തമായത് എന്ന്. അതിൽ കൂടുതൽ ഈ പാപിക്ക് ഇനി എന്തുവേണം ഒരു ജന്മസാഫല്യം ?.വന്നതും...കഴിഞ്ഞതും...എല്ലാം നമുക്ക് മറക്കാം...മാപ്പുകൾ പോലും വെറും അർഥശൂന്യമാണിവിടെ ''. അതിനുള്ള മറുപടി ലീന...'' ദൈവാനുഗ്രഹം !....അത് എനിക്ക് ഉണ്ടായിരുന്നെങ്കിൽ ഞാനിപ്പോൾ നിൻറെ കുഞ്ഞുങ്ങളുമായി...നിനക്കൊപ്പം സസുഖം ജീവിക്കുമായിരുന്നു. പിന്നെ ലഭിച്ച ദൈവകടാക്ഷം !...നീ എന്ന ദൈവപുത്രനിലൂടെ മാത്രം കിട്ടിയ തപസ്സിൻറെ പുണ്യം !...അത് മാത്രമാണ് ഇതുവരെ എൻറെ ജീവൻ നിലനിർത്തിയത്. അതിൽ,സത്യം പറഞ്ഞാൽ...നിന്നെയോർത്തു നിൻറെ ഓർമ്മകളിൽ മുഴുകി ഞാൻ ജീവിച്ചു. ''ഇതുകൂടി'' ഇല്ലായിരുന്നെങ്കിൽ...നിന്നെയോർത്തു, നിന്നോട് ചെയ്തുപോയ ചതികൾ ഓർത്തു ഞാൻ എന്നേ ഇല്ലാതായി തീർന്നേനെ ''. സംഭ്രമത്തോടെ വീണ്ടും അഭി...'' എന്തൊക്കെയാണ് ലീന നീ പറഞ്ഞു പോകുന്നത് ?. എൻറെ വിശ്വാസങ്ങളെയും ധാരണകളെയും എല്ലാം നീയാകെ തകർത്തെറിയുകയാണല്ലോ ?. ''
ലീന, ഗദ്ഗദം അവസാനിപ്പിക്കാതെ....'' ഇല്ലഭി, എനിക്കെല്ലാം നിന്നോട് തുറന്ന് പറയണം. മാപ്പ് തന്നാലും ഇല്ലെങ്കിലും നിന്നോടത് അപേക്ഷിക്കേണ്ടത് എൻറെ ബാധ്യതയാണ്. ഇനിയെങ്കിലും എല്ലാം ആരോടെങ്കിലും തുറന്ന് സംസാരിച്ചില്ലെങ്കിൽ...ഞാനിവിരുന്ന് ശ്വാസംമുട്ടി മരിച്ചു പോകില്ലേ ?. എല്ലാ സത്യവും ഒരു മറയുമില്ലാതെ നീ തുറന്നറിയണം. അതിന്, ഈയൊരു നിമിഷത്തിന്, ഒരു ദിവസത്തിന്

💬 Comments

View all comments