Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
എന്നെ രക്ഷിക്കാതെ...അതിനെ സംരക്ഷിക്കാനാവില്ല എന്നെനിക്ക് ഉറപ്പായി. - വീട്ടുകാരോട് ഇത് തുറന്നറിയിച്ചു, അഭിയുമായുള്ള വിവാഹം നടത്തിത്തന്നെ മതിവാവൂ- എന്ന് പറഞ്ഞു ശാട്യം പിടിച്ചാലോ ??. ഇങ്ങനെ തുടങ്ങി....''മണ്ടൻബുദ്ധികൾ'' ഉൾപ്പടെ, കുറെയേറെ കൂലങ്കഷമായി ആലോചിച്ചുകൂട്ടി. ഇതുവരെയുള്ള വീട്ടുകാരെ, നന്നായി മനസ്സിലാക്കിയെടുത്ത ഒരാൾ എന്ന നിലയിൽ...തൽക്കാലം ഏതെങ്കിലും ഒരു വിഡ്ഢിക്ക് മുന്നിൽ കഴുത്തു നീട്ടി കൊടുക്കുക തന്നെ എന്ന് ഞാൻ ഉറപ്പിച്ചു. ഇതല്ലാതെ, എൻറെ കുഞ്ഞിനെ രക്ഷപെടുത്താൻ മറ്റൊരു മാർഗ്ഗവുമില്ല. ആരെന്നോ ?...ഏതെന്നോ ?...നോക്കാൻ ഒന്നുമില്ല, മറ്റ് ആരെങ്കിലും ഈ രഹസ്യം അറിയുന്നതിന് മുൻപേ, അവർ ചൂണ്ടി കാണിക്കുന്ന ആരുടെയെങ്കിലും മുന്നിൽ കഴുത്തു കുനിച്ചു നിന്ന് ...ഭർത്താവായി സ്വീകരിച്ചു, സ്വന്തം കുട്ടി എന്ന് വിശ്വസിപ്പിച്ചു അതിനെ വളർത്തിയെടുക്കുക. ഇത് മാത്രമേ കരുണീയമായ ഒരു ഉപായമായി ഇപ്പോൾ മുന്നിലുള്ളൂ. ഇനി കഴിഞ്ഞുപോകുന്ന ഓരോ മണിക്കൂറും വളരെ വിലപ്പെട്ടതും, പ്രശ്‌നാധിഷ്‌ഠിതങ്ങളുമാണ്. അങ്ങനെ ചിന്തിച്ചു....ജീവിതത്തിൽ ആദ്യമായി സ്വന്തം നിലനിൽപ്പിനായി...സ്വാർത്ഥമതിയും കുശാഗ്ര ബുദ്ധിശാലിയുമായി മാറിയ അലീന, സ്വന്തം വീട്ടുകാരോട് വിട്ടുവീഴ്ചാ മനോഭാവം തുറന്നറിയിക്കുന്നു. '' ഈ പീഢനവും വീട്ടുതടങ്കലും എനിക്ക് മടുത്തു. ഒന്നുകിൽ, എന്നെ തുറന്ന് വിട്ടു സ്വസ്‌ഥമായി ജീവിക്കാൻ അനുവദിക്കുക, അല്ലെങ്കിൽ...മരണത്തിന് തുല്യമായി, ആരായാലും വേണ്ടില്ല, ഏതെങ്കിലും ഒരുവന്റെ കൂടെ വിവാഹം ചെയ്‌തു വിടാൻ തീരുമാനിക്കുക...''. ഇതായിരുന്നു എൻറെ ''ഡിമാൻറ്''.
''സമ്മതം'' അറിയിച്ചപ്പോൾ പിന്നെ, വേഗത കൂട്ടാനോ ?..ഒന്നും എടുത്തു പറയേണ്ടുന്നയോ ?... ആവശ്യം വേണ്ടി വന്നില്ല. ഒരു സംശയവും കൂടാതെ, എല്ലാം ഹർഷാവേശത്തോടെ...ശരവേഗത്തിൽ തയ്യാറായി. സഭയും പള്ളിയും പള്ളിമുറ്റവും..,പള്ളീലച്ചനും വരെ സജീവമായി. ഉടനെ പേരിന് വിളിച്ചുചേർത്ത മനസ്സമ്മത ചടങ്ങിലും...അതുകഴിഞ്ഞു വലിയ ആഘോഷത്തോടെ കൊണ്ടാടിയ
💬 Comments
View all comments