0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 1K
''വിവാഹോത്സവ'' പരിപാടിയിലും ഞാൻ ആകട്ടെ ആകെ ഭയന്നും പ്രാർത്ഥിച്ചുമിരുന്നു. .മുഴുവനും...നിൻറെ '' വേന്ദ്രൻ'' വയറ്റിനുള്ളിൽ കിടന്നോ...അല്ലാതെയോ എന്നെ വേവലാതിപ്പെടുത്തരുതേ...എന്ന് മാത്രമായിരുന്നു ചിന്ത. പക്ഷേ, നിൻറെയോ ?...നമ്മുടെ മോടെ പുണ്യമോ ?...എന്നെ ഉടനീളം കാത്തുരക്ഷിച്ചത് ?...എന്ന് എനിക്കിപ്പോഴും അറിയില്ല. ആ സമയങ്ങളിൽ മാത്രമല്ല, പിന്നീട്ങ്ങോട്ട്....ആദ്യരാത്രയിലും...അതുകഴിഞ്ഞു വന്ന എല്ലാ രാത്രികളിലും പകലുകളിലും എൻറെ മോൾ ആരെയും ഒന്നും അറിയിക്കാതെ തികച്ചും സമാധാനവാദിയായി ഈ വയറ്റിനുള്ളിൽ സുരക്ഷിതയായി കഴിഞ്ഞുകൂടി. പിന്നെ, എനിക്കൊപ്പം ഭർത്താവായി ജീവിച്ച മനുഷ്യനെ മണ്ടനാക്കിത്തന്നെ, വഞ്ചന എന്ന് തോന്നിക്കും
വിധം...അവളെക്കൊണ്ട് ‘’ അച്ഛാ ‘’ എന്ന് വിളിപ്പിച്ചു, അവളെ പോറ്റി വളർത്തി...ജീവിതം തുടരുമ്പോഴും...ആദ്യം തോന്നിയ ആത്മനിന്ദ, വലിയൊരു പ്രതികാരത്തിൻറെ രൂപത്തിൽ ഒരു ആത്മസായൂജ്യവും കൂടിയായി മാറുകയാണ് ചെയ്‌തത്‌. കാരണം...വീട്ടുകാരോടുള്ള വൈരനിര്യാതനവും...എനിക്കവർ താലത്തിൽ നീട്ടിവച്ചു തന്ന ദാമ്പത്വവും അത്രമേൽ ദുഷ്കരമായിരുന്നു ...'' ലീനയുടെ ‘’ആത്മപ്രകാശ’’ങ്ങൾ തുടരവേ...അസഹനീയതയാൽ ,അതിൽ ഇടക്ക് ഇടപെട്ട്, അഭി......'' വേണ്ട, ലീനാ...ഇത്രയും നേരം വിഷാദാത്മകം എങ്കിലും...നിൻറെ വാക്കുകൾക്കും ജീവിതത്തിനും പിറകിൽ...വിസ്മരിക്കാനാവാത്ത വലിയ സത്യങ്ങളും, ഒരു ധീരയുവതിയുടെ പോരാട്ട വീര്യവും എല്ലാം അതിലുണ്ടായിരുന്നു നമ്മുടെ മോളുടെ ''പ്രസന്നതകൾ'' പകുക്കുന്ന ഈ വേളയിൽ...നിൻറെ പഴയ വിഷമങ്ങളും...നഷ്‌ടബോധം തുളുമ്പുന്ന കറുത്ത ഏടുകളും തൽക്കാലം നമുക്ക് നിർത്തിവെക്കാം. എമിലിയുടെ ചെറുപ്പം, പഠനം, ഇഷ്‌ടാനിഷ്‌ടങ്ങൾ, ഹോബി തുടങ്ങി...നമുക്കിരുവരിലും ഒരുപോലെ ആത്മഹർഷം നിറക്കുന്ന, എനിക്ക് കാണാനും കേൾക്കാനും കഴിയാഞ്ഞ എനിക്കാലിൽ അന്യമായിരുന്ന...ശൈശവ, ബാല്യകൗമാരങ്ങൾ....അതിലെ പ്രത്യേകതകൾ ഇതിലൂടെ ഒക്കെയാവാം....ഇനി നമ്മുടെ സഞ്ചാരം ''. മന്ദഹാസത്തോടെ അലീന...'' അവളെക്കുറിച്ചു എല്ലാം നിനക്ക് പറഞ്ഞു കേൾപ്പിച്ചു തരുന്നതിൽ എനിക്ക് സന്തോഷം മാത്രമേ ഉള്ളു. എല്ലാം നീ അറിയേണ്ടുന്നത് തന്നെയാണ് താനും.

💬 Comments

View all comments