Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
നമുക്ക് ഉറപ്പാകുന്ന സമയം അവൾ പോലും അതറിഞ്ഞാൽ മതിയാകും. അതുവരെ ഒന്നുമൊന്നും ആരും അറിയാതെ....എല്ലാം ഇങ്ങനെ പഴയപടി തന്നെ തുടർന്നു പോകട്ടെ. എൻറെ സ്വന്തം കുഞ്ഞു, എന്ന് നീ എന്നോട് തുറന്ന് പറയുന്ന വരെയും....എൻറെ എല്ലാ പ്രാർത്ഥനകളിലും നിറയെ അവളുണ്ട്. ഇനിയും എന്നെന്നും... ഒരു കുറവും വരുത്താതെ, അതുപോലെ അതുണ്ടാവും. വിവാഹജീവിതത്തിനായി ആണേലും അവളുടെ ജീവിതവിജയത്തിന്, അവൾക്ക് എല്ലാ മംഗളാശംസകളും അനുഗ്രഹാശിസ്സുകളും ഞാനെന്നെ നൽകികഴിഞ്ഞു . ഇനിയും എന്നും ഞാനവൾക്ക് എല്ലാം നേർന്ന്ഒപ്പം ഉണ്ടാവും...ഉറപ്പ് !. ''
അഭിയുടെ മനസ്സിൽനിന്ന് പുറപ്പെട്ട ഓരോരോ വാക്കുകളും ലീനയുടെ കര്ണപുടങ്ങളിൽ വലിയ ആശ്വാസ കുളിർമഴയാണ് പെയ്യിച്ചത്. അതുകേട്ട് അവളിൽ ഉടലെടുത്തത്, അതിരില്ലാത്ത പുതിയ ഇഷ്‌ടങ്ങളാണോ ?...പ്രണയാവർത്തനങ്ങളുടെ പുത്തൻ വേലിയേറ്റമാണോ ?....എന്നൊന്നും അവൾക്ക് നിരൂപിച്ചെടുക്കാൻ ആയില്ല. സാന്ത്വനം പെയ്‌തു നിറച്ച അനുഭ്രൂതികളിൽ ലയിച്ചു....അഭിയുടെ ആശ്രയത്തിൻറെ മടിത്തട്ടിലേക്ക് അമർന്ന് ചായാനാണ് അവൾക്ക് പെട്ടെന്ന് തോന്നിയത്. ആനന്ദാശ്രുക്കൾ ഇടറിവീണ തുടുവദനമോടെ ...ആത്മനിവേദിതയായി....ലീന അഭിയുടെ മാറിടത്തിൽ മുഖമണച്ചു. സമാശ്വാസത്തിൽ ഏങ്ങി...കുഞ്ഞു സ്വരത്തിൽ ആത്മഗതം പോലെ മൊഴിയാൻ തുടങ്ങി.....
'' മതി !...ഞാൻ ധന്യയായെടാ...ഈ നിമിഷവും ഈ മുഹൂർത്തവും ആയിരുന്നു ഞാൻ എന്നെന്നും എൻറെ മനസ്സിൽ കുറിച്ചിട്ടിരുന്ന മഹത് സന്ദർഭം !....സന്തോഷമായി. ഒരമ്മയുടെ സ്‌ഥാനത്തുനിന്ന് ഞാൻ എൻറെ കടമയും കർത്തവ്യവും നിന്നെ ഓർമ്മിപ്പിചെന്ന് മാത്രമേയുള്ളു. ഒരഛൻറെ സ്‌ഥാനം ഏറ്റെടുത്തു, അതലങ്കരിച്ചു, ഏകാധിപതിയായി നിൽക്കുന്നതൊക്കെ നിന്റെ ഇഷ്‌ടം. അത് നിനക്ക് വിടുന്നു, എല്ലാം നിൻറെ താല്പര്യങ്ങൾ...ഒന്നിനും ഞാൻ ഒരിക്കലും നിർബന്ധിക്കില്ല. ഇത്രയും ദയ എന്നോട് കാട്ടുന്നതുതന്നെ വലിയ സമാധാനം !. ''
ലീനയുടെ കണ്ണീരിൽ മുങ്ങിയ ആനന്ദാതിരേകം മെല്ലെ
💬 Comments
View all comments