Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
പറയുന്നത്. എല്ലാം കുറച്ചൊന്ന് ആലോചിച്ചു സംസാരിക്കു. അവിഹിതം എന്നും അവിഹിതം തന്നെ !. കണ്ടിട്ടില്ലേ ?...എത്ര സുന്ദരവർണ്ണങ്ങൾ കൊണ്ടതിനെ ചായം പൂശിയാലും....മഹത്വത്തിൻറെ എത്ര കൊടിക്കൂറ തുന്നിച്ചേർത്തു, മുത്തുക്കുട കൊണ്ടതിനെ എഴുന്നള്ളിച്ചു നടത്തിയാലും....അതിൻറെ കളങ്കം ഒരിക്കലും മാറില്ല. മാനാഭിമാനത്തിനായ് നിന്നെ കുരുതികൊടുത്ത നിൻറെ വീട്ടുകാർ തന്നെ ഇത് വല്ലോം അറിഞ്ഞാൽ...നിന്നെ ഇനിയും വെറുതെ വിടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ?.നമ്മളെ കൂട്ടത്തോടെ ദഹിപ്പിക്കുമവര് ''.....
വേദന തോന്നിയ മട്ടിൽ ലീന....'' നിനക്ക് ഇപ്പോഴും അവരെയൊക്കെ ഭയമുണ്ട്, അല്ലേ അഭീ ?. നിന്നെ അതിന് കുറ്റപ്പെടുത്തുന്നില്ല. പക്ഷേ, ആരെയെങ്കിലുമൊക്കെ പേടിച്ചു നിന്നാൽ....നമ്മുടെ മുന്നോട്ടുള്ള യാത്ര ഒരിക്കലും സുഗമമാവില്ല...അത്രേയുള്ളു...''
അഭി ഒട്ടും ഗൗരവം കൈവിടാതെ...'' ഭയത്തിൻറെ ഒന്നുമല്ല ലീന....നിൻറെ കുടുംബത്തിൻറെയും നാട്ടാരുടേയും...നിൻറെവരെയും ഉള്ള എല്ലാ അഭിമാനക്ഷതങ്ങളും നീ വിട്, പോട്ടേ. നിൻറെ മോളെ കുറിച്ച് മാത്രം നീ ചിന്തിക്ക്. പരസ്യമായിട്ട് പോയിട്ട്...രഹസ്യമായി എങ്കിലും അവളത് ഒരിക്കലെങ്കിലും അംഗീകരിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ ?. പിന്നല്ലേ...മറ്റുള്ള എല്ലാവരുടെയും കാര്യങ്ങൾ !. അവളുടെ മമ്മിയെക്കുറിച്ചു മോശമായ കാര്യങ്ങൾ...മോശമായ രീതിയിൽ സമൂഹം സംസാരിച്ചു നടക്കുന്നത്, ഏത് മകൾക്കാണ് കേട്ട് സഹിച്ചു മുന്നോട്ട്പോകാൻ കഴിയുക ?. '' ഓൺ ഓൾ സെൻസ്, ഐ ആം ഒൺലി ഹെർ ബയോളജിക്കൽ ഫാദർ, നോട്ട് അറ്റ് ആൾ ഡി റിയൽ വൺ ''. ഈ വസ്തുത മാത്രം നീ മനസ്സിലാക്കുക. അല്ലാതെ, ഈ ലോകത്തു അവളുടെ യഥാർത്ഥ ജനയിതാവ് ആരെന്ന് നമ്മൾ രണ്ടുപേരും അവളും അല്ലാതെ മറ്റാരും അറിയും മനസ്സിലാക്കുകയും വേണ്ട !. അതും അവൾ, അതറിയാൻ പൂർണ്ണമായും പ്രാപ്തയായി എന്ന്
💬 Comments
View all comments