0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 1K
നീ മുഴുകാപ്പണിഞ്ഞു നിന്നിരുന്നു. നിന്നെ വീണ്ടും കണ്ടുമുട്ടിയിരുന്നില്ലെങ്കിലും...ക്ഷണം വന്നു ചേർന്നിരുന്നില്ലെങ്കിലും....അതിനൊന്നും ഒരിക്കലും ഒരു മാറ്റവും ഉണ്ടാവില്ല. പിന്നെ, ഇത്രയേറെ വൈകിയെങ്കിലും...വീണ്ടും ഒന്നിക്കാനാണ് നമ്മുടെ വിധി എങ്കിൽ, നമ്മളായിട്ട് എന്തിന് അതിന് മുഖം തിരിഞ്ഞു നിൽക്കണം ?. കാര്യങ്ങൾ...അതിൻറെ മുറക്ക് നടന്നോട്ടേ. ഇതുവരെ ജീവിച്ചപ്പോലെ, മറ്റുള്ളവരെ ഭയന്നും...അവർക്ക് മുന്നിൽ ഉൾവലിഞ്ഞു നിന്നും ശരിക്കുള്ള ജീവിത്തിൽ നിന്ന് ഒളിച്ചോടി ജീവിച്ചു. മകൾ കൂടി, വിവാഹം കഴിച്ചു പോയികഴിയുമ്പോൾ...ജീവിതത്തിൽ നിന്നും പിന്നെയും ഒറ്റപ്പെടും. അത്തരം വിധിയുടെ വിളയാട്ടങ്ങൾക്ക് ഇനിയും നിന്ന് കൊടുക്കണമോ ?...എന്ന് നീതന്നെ ചിന്തിക്കുക. എൻറെ ഒരു തുണ, ഇനിയുള്ള ജീവിതത്തിന് നിനക്ക് മുതൽകൂട്ടാവുമെങ്കിൽ...ഒരു ആലംബം നിനക്ക് തരുന്നതിൽ, സന്തോഷം മാത്രമേയുള്ളു. സമ്പത്തും ആർഭാടങ്ങളും ആ ജീവിതത്തെ ഉയർത്തികൊണ്ട് പോകുവാൻ ഉണ്ടാവില്ല. പക്ഷേ...മനസ്സമാധാനവും ആനന്ദവും എന്നും നമുക്ക് പങ്കുവച്ചു ജീവിക്കാം. '' ലീന സമാധാനം എന്നപോലെ...'' അത്രയും മതി !. അതിനുള്ള ധൈര്യം നിനക്കുണ്ടെങ്കിൽ.... നിനക്കൊപ്പം ഏത് ലോകത്തു എങ്ങനെ വേണമെങ്കിലും വന്നു ജീവിക്കാൻ എനിക്ക് പൂർണ്ണ സമ്മതമാണ്. ബന്ധക്കാരുടെയും...ചുറ്റുമുള്ള സദാചാര വാദികളുടെയും എതിർപ്പുകളൊക്കെ ആദ്യം കുറച്ചു നേരിടേണ്ടിവരും...അത് ശീലമായി, മുന്നോട്ട് പോയിക്കഴിഞ്ഞാൽ...പിന്നെല്ലാം ശരിയാവും. അതിനാണ്, മോളുടെ വിവാഹം... നിന്നെ മുന്നിൽ
നിർത്തി....നിൻറെ അനുഗ്രഹാശിസ്സുകളോടെ എല്ലാവരെയും സാക്ഷിയാക്കി നടത്തുന്നത് തന്നെ. ഞാൻ ആരുടെയും പ്രതിബന്ധങ്ങളെ ഒന്നും വകവെക്കാൻ നിൽക്കില്ല. ആര് വേണേലും...മുറുമുറുക്കയോ ?....പ്രതികൂലമായി നിലപാട് കൈകൊള്ളുകയോ ?... എന്തുവേണേൽ ആയിക്കൊള്ളട്ടെ !. അതെല്ലാം അവഗണിച്ചു, അവളുടെ പപ്പയായി നിന്നുതന്നെ വേണം എനിക്കുവേണ്ടി, എല്ലാം നീ ചെയ്തുതരാൻ. അഭി, പെട്ടെന്നനുഭവപെട്ട ഗൗരവത്തിൽ....'' ഡോണ്ട് ബീ സില്ലി, ലീനാ...നീ എത്ര നിസ്സാരമായാണ് അതൊക്കെ

💬 Comments

View all comments