Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
ചൂളൻവിളികൾ അവർക്ക് നിറ സ്വാഗതമോതി. കൂടെ, ചെമ്പകപ്പൂവിൻറെ ഉന്മാദം ഉണർത്തുന്ന നനുത്ത ഈറൻ തളിർമണം...ഉള്ളിലേക്ക് കൂട്ടി വന്നു. അകലെയായി...പന്തുകളിയിൽ മുഴുകി മത്സരിച്ചു തകർക്കുന്ന കുട്ടികളുടെ വല്യ ആരവങ്ങൾ എല്ലാം പതിയെ അവരെ, ഇരുപത് വർഷത്തിന് അപ്പുറത്തേക്ക് അറിയാതെ മടക്കിക്കൊണ്ടു പോയി. ഹൃദയഹാരിയായ പഴയ ക്യാപസ്സ് അനുഭവങ്ങൾ, മനം കുളിർപ്പിക്കുന്ന നിറ ഓർമ്മകൾ...മായാതെ, മനസ്സിലിങ്ങനെ പച്ചപിടിച്ചു കിടക്കുകയാണ്. ആ കുറവുകൾ നികത്താൻ എന്നോണം...ഓരോന്നായി ഓർത്തെടുത്തു, ചിക്കിചികഞ്ഞു ചിരിച്ചും...പറഞ്ഞും പരസ്പരം കളിയാക്കി, മെയ്യോട് മെയ്യ് ചേർന്നവർ...മുന്നോട്ട് നടന്നു. അന്നും,
ഇതുപോലെ തൊട്ടുരുമ്മിയും കൈകോർത്തുപിടിച്ചും ഒരുമിച്ചുചേർന്നു നടന്ന വേളകൾ...അവർക്കുള്ളിലെ നിസ്വാർത്ഥ സ്നേഹവും സൗഹൃദവും ഒരുപോലെ പകർന്നു...പങ്കിട്ടു അനുഭവിച്ചു പോന്നിരുന്നു എങ്കിലും...അനുരാഗത്തിൻറെ ഇളംവീഞ്ഞു പതഞ്ഞൊഴുകി അനുഭ്രൂതി നിറച്ച പ്രണയശലഭങ്ങളായ് , കലാലയവാടി നിറയെ പാറിപ്പറന്നു നടക്കാൻ...വിധി അവരെ അനുവദിച്ചിരുന്നില്ല.
ആ കാലത്തെ, പേരെടുത്ത കമിതാക്കളുടെ പേരുകൾ പലതും കൊത്തിയും കോറിയും ആലേഖനം ചെയ്തിട്ടിട്ടുപോയ മച്ചുകളും മരത്തൂണുകളും അതിൻറെ സാക്ഷ്യപത്രവും പേറി....വർണ്ണലിപികളിൽ തീർത്ത തിരുശേഷിപ്പുകളായി ഇന്നും പുതികാല നവാഗതർക്ക് സ്വാതമരുളി മുന്നിൽനിൽക്കുന്നു. ആ ഗതകാലപ്രതാപത്തിൻറെ സ്മരണകൾ അയവിറക്കി, വിജനത കളിയാടിയ കലാലയത്തിൻറെ ഒഴിഞ്ഞ ഇടങ്ങളിലും...ഇടനാഴികളിലും ഒക്കെയായി...പഴയ കൂട്ടുകാരായവർ....കൊക്കുരുമ്മി പാറിനടന്നു. എത്ര നടന്നുകളിച്ച, മൂളിപ്പാട് മൂളി പറന്നുനടന്ന വഴിയിടങ്ങൾ, ഇടനാഴി, ഇറമ്പുകൾ . കുസൃതികാട്ടി ചിരിച്ചുമറിഞ്ഞു, കളിച്ചിടപഴുകിയ എത്ര ക്യാപസ്സ് പടവുകൾ, വരാന്തകൾ, പുൽമൈതാനങ്ങൾ. എത്ര മുഴച്ച ശബ്ദങ്ങളിൽ മാറ്റൊലികൊണ്ട....അദ്ധ്യാപനത്തിൻറെ, പ്രസംഗങ്ങളുടെ, കലാപ്രകടനങ്ങളുടെ അടയാളം തീർത്ത, കലാലയ അരങ്ങുകൾ...ക്ലാസ്സ്മുറികൾ. കുപ്പിവളച്ചിരിയും...കൊലുസ്സിൻ കിലുങ്ങലും ആൾ-പെൺ കളമൊഴി, കുറുമൊഴി ഈണങ്ങളും....തപ്പുതാളങ്ങളും കാതിൽ ഇപ്പോഴും ഇമ്പമായി നിറയുന്ന...സുഗന്ധവാഹിയായ മുല്ലപ്പൂ-തെന്നല്ലുമ്മകൾ സമ്മാനിച്ച എത്ര ദിനരാവുകൾ !. എല്ലാം...ഒരു തിരശീലയിൽ എന്നപോലെ മുന്നിൽ
💬 Comments
View all comments