Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
മന്ത്രവീണമീട്ടി, വർണ്ണാഭമായി വന്നു വിടരുന്നു.
'' കഴിഞ്ഞ കാലത്തിൽ കല്ലറയിൽ....
കരളിനഗാധമാം ഉള്ളറയിൽ ....
ഉറങ്ങിക്കിടക്കുന്ന പൊൻകിനാവേ നീ ,
ഉണരാതെ ഉണരാതെ, ഉറങ്ങിക്കൊള്ളൂ......''
കഴിഞ്ഞ കാലഘട്ടത്തിലെ ഒരിക്കലും മരിക്കാത്ത നല്ലോർമ്മകളിൽ അഭിരമിച്ചു രസിക്കാൻ...ഹൃദയത്തിനിടം കൊടുക്കുന്ന, ഏതോ പഴയ 'കവിമനസ്സ് ' അവർക്കുള്ളിലിരുന്നു അറിയാതെ പാടി.
പുറത്തു, നിറഞ്ഞ വൃക്ഷസമ്പത്തുകളിൽ നിന്നും ലോഭമില്ലാതെ അടിച്ചുകയറി വരുന്ന മന്ദമാരുതൻ അതിനവർക്ക് പൂർണ്ണ പിന്തുണ ഏകി. മനസ്സുകളിൽ പഴമ ഉണർത്തിച്ചു, വല്ലാതെ തണുപ്പിച്ചു....ദേഹമാകെ ഐസ്‌കട്ടകൾ വാരിയിട്ട പോലെ, അകവും പുറവും വീണ്ടും വീണ്ടും അടങ്ങാത്ത കുളിരണിയിച്ചു. കലാലയ മുകൾനിലയിൽ, മുക്കിലുംമൂലയിലും ആകമാനം...തോളോട് തോൾചേർന്ന്...രോമഹർഷങ്ങളോടെ, ചിരിച്ചും കഥപറഞ്ഞും...പുതിയകാല പ്രണയ ഇണകളായി...അഭിജിത്തും അലീനയും ചുറ്റിത്തിരിഞ്ഞു. പിന്നെ, സാവധാനം...കേറിയപ്പോൾ പടികളിറങ്ങി, താഴെ വരാന്തയിൽ വന്നെത്തി നിന്നു. കെട്ടിടത്തിണ്ണയിലൂടെ വെറുതെ നടന്നുനീങ്ങവെ....ലീന അഭിയോടരുളി.....'' എടാ കുറെയധികം നടന്നെടാ, ഇനി നമുക്ക് ഒഴിഞ്ഞ വല്ലിടത്തും അൽപനേരം മാറിയിരുന്നു സംസാരിക്കാം ''.
വെളിയിൽ...മുന്നിൽ, വെയിലിന് നല്ല വാട്ടം വന്നു, തിളക്കംകുറഞ്ഞു മങ്ങിവന്നുകൊണ്ടിരുന്നു. വാടി വിളറിയ, സായാഹ്നസൂര്യൻറെ പൊന്കതിരുകൾ...നിറംമങ്ങി വിളറിയ നിഴലുകൾ വീഴ്ത്തുമ്പോൾ...സമയവും അതുപോലെ ഏറെ പിന്നിട്ടിരുന്നു. അഭിയും ലീനയും ക്യാംപസ് കെട്ടിടത്തിലെ ഒരൊഴിഞ്ഞ കോണിലേക്ക് ഒതുങ്ങിമാറി ഇരുന്നു. ഒഴിഞ്ഞ ഇടം മാത്രമല്ല, '' ഗേൾസ് കോർണർ'' എന്ന അപര നാമത്തിൽ അറിയപ്പെട്ടിരുന്ന, ആ കലാലയത്തിലെ വിദ്യാർത്ഥിനികളുടെ ഒരു '' ഒളിയിടം'' കൂടിയായിരുന്നു അവിടം. അവർക്ക് മാത്രമായി സംവരണം ചെയ്‌തു ആൺ സുഹൃത്തുക്കൾക്ക്
പ്രവേശനം '' നിഷിദ്ധമായിരുന്ന'' ഒരു ഒഴിഞ്ഞ കെട്ടിടഭാഗം !. ഏകാന്തത തണൽ വിരിച്ചപ്പോൾ....ഇരുവരും അവിടേക്കൊതുങ്ങി ഇരുപ്പുറപ്പിച്ചു. നർമ്മത്തിൽ പൊതിഞ്ഞു ഓരോന്ന് പറഞ്ഞു തുടങ്ങുമ്പോൾ...പൊടുന്നനെ, അവൻറെ കുസൃതികണ്ണുകളിൽ
💬 Comments
View all comments