Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
പൂർത്തിക്കുമ്പോൾ.....അതേ പള്ളിയിൽ, അതേ മാസം, അതേ ദിവസം.അതേ സമയയത്ത്...മകൾ എമിലിയുടെയും '' മനസ്സമ്മതകർമ്മം'' അരങ്ങേറുകയായി.
പത്തു മണി കഴിഞ്ഞായിരുന്നു സമയം എങ്കിലും...അഭിയും ചങ്ങായിമാരും ഒമ്പത് മാണി ആയപ്പോൾ തന്നെ പള്ളി എത്തിച്ചേർന്നിരുന്നു. എല്ലാവരുംകൂടി കാലത്തു തന്നെ തമ്പാനൂർ ടൗണിലെത്തി, അവിടുന്നൊരുമിച്ചു പള്ളിയിലേക്ക് എത്തുകയായിരുന്നു. അക്കൂട്ടത്തിൽ...ഹരിഗോവിന്ദ്, എഡ്വേർഡ്,ഷമീർ, സുധീർഷാ തുടങ്ങിയാവരുടെ സംഘാംഗങ്ങൾ എല്ലാവരും ഉണ്ടായിരുന്നു അഭിക്കൊപ്പം. പത്തുമണി ആയപ്പോഴേക്കും പള്ളിയങ്കണം ആകെ ആളുകളെകൊണ്ട് നിറയാൻ തുടങ്ങിയിരുന്നു. ലീനയുടെ മിന്നുകെട്ട് നടന്ന പള്ളിയും പരിസരവും എങ്കിലും...നീണ്ട ഇരുപത് വർഷങ്ങൾ...അവിടുത്തെ ക്രമീകരണങ്ങൾ.....മറ്റ് സജ്ജീകരണ ചിട്ടവട്ടങ്ങളിൽ ഒക്കെ .... പ്രകടമായ വ്യത്യാസങ്ങൾ വരുത്തിയിരുന്നു. അമ്മയുടെ വിവാഹന നടന്ന അതേ പള്ളിയിൽ വച്ചു, മകളുടെ കൂടി വിവാഹനിശ്ചയ പരിപാടിയിലും ഭാഗഭാക്കാകാൻ കഴിയുക !...ലീനയുടെ കൂട്ടുകാർക്ക് മുഴുവൻ, തങ്ങൾക്ക് ലഭിച്ചൊരു അപൂർവ്വ സൗഭാഗ്യമായി അനുഭവപ്പെട്ടു. എഡ്വേർഡും ഹരിയും ഷമീറും കഴിഞ്ഞാൽ രണ്ട് മൂന്ന് പെൺകുട്ടികൾക്കും കൂടിയേ ആ ഗാനത്തിൽ...ഭാഗ്യം സിദ്ധിച്ചവർ. എല്ലാ കാര്യത്തിലും മേല്നോട്ടക്കാരിയായി ലീന മാത്രമേ ഉണ്ടായിരുന്നുള്ളൂ.എങ്കിലും, ആ ചടങ്ങ്...കഴിയുന്നിടത്തോളം ആഘോഷമായി തന്നെ നടത്താനുറപ്പിച്ചു, എല്ലാത്തിലും ഒരുമിച്ചു മേൽനോട്ടം വഹിച്ചവൾ സന്തോഷവതിയായി...അങ്ങോളം ഇങ്ങോളം ഓടിച്ചാടി നടക്കുന്നുണ്ടായിരുന്നു. നല്ലൊരു വിഭാഗം ആളുകളെ പങ്കെടുപ്പിച്ചു സാമാന്യം ആർഭാടമായിതന്നെ ആ കർമ്മ0 നടപ്പിലാക്കിയതിൽ നിന്ന് ...അവളുടെ വിദഗ്‌ദമായ ആസൂത്രണ മികവും...കഴിവും...മറ്റെല്ലാവരെയും പോലെ ലഭിക്കും ബോധ്യമായി. ചുരുക്കത്തിൽ...അഭൂതപൂർവ്വമായ ജനപങ്കാളിത്തത്താലും...വർണ്ണാഭ നിറഞ്ഞുനിന്ന ആഘോഷച്ചടങ്ങിനാലും....എല്ലാം ഒരു കൊച്ചു കെട്ടുകല്യാണത്തിന് സമാനമായി, സമ്പന്നമായിരുന്നു...ആ മനസ്സമ്മത കർമ്മം !. അഭിയേറെ വിമുഖത പുലർത്തിയിരുന്നു എങ്കിലും, വിളിച്ചുചൊല്ലൽ ചടങ്ങിന് മുന്നേ അവനെ മുമ്പിൽ കൊണ്ടുനിർത്താൻ ലീന പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സുഹൃത്തുക്കളിൽ മറ്റുപലരും...കർമ്മം കഴിഞ്ഞ ഉടൻ സ്‌ഥലം വിട്ടെങ്കിലും...ലീനയുടെ
💬 Comments
View all comments