Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
ശക്തമായ നിർബന്ധം മൂലം,എഡ്വേർഡിനും ഹരിക്കുമൊപ്പം അഭി, ചടങ്ങെല്ലാം പൂർത്തിയായി എല്ലാവരും പിരിയുംവരെ അവിടവിടെയായി തന്നെ ഉണ്ടായിരുന്നു. ഒടുവിൽ, എല്ലാവർക്കുമൊപ്പമിരുന്ന് സുഭിക്ഷമായി ഭക്ഷണം കഴിച്ചു, പുതുമണവാള-മണവാട്ടിമാരെ കണ്ട് പരിചയപ്പെട്ട്, അൽപനേരം സംസാരിച്ചു സമയ൦ ചിലവിട്ടു, അവർക്കൊപ്പം കുറച്ചു ഫോട്ടോസെക്ഷനിലും പങ്കെടുത്തു...മുഖം കാണിച്ചു ലീനയെ പരമാവധി അവൻ സന്തോഷിപ്പിക്കാൻ ശ്രമിച്ചു.പിന്നെ അതുംകഴിഞ്ഞു, പയ്യൻ കൂട്ടരേ യാത്രയുമാക്കി, എല്ലാവരോടും യാത്രയും ചോദിച്ചു തൃപ്തനായ്...അലീനയുടെ മനസ്സും നിറച്ചാണ് അഭി കൂട്ടുകാർക്കൊപ്പം അവിടം വിട്ടത്.
പിന്നീടങ്ങോട്ട്....ലീനക്ക് സന്തോഷത്തിൻറെ നാളുകളായിരുന്നു. ഉത്സവസമാനമായ ദിനരാത്രങ്ങൾ !. എല്ലാംകൊണ്ടും അതിരറ്റ ഉത്സാഹവതിയായിരുന്നെങ്കിലും...ഒന്നും മറ്റാരും അറിയാതിരിക്കാൻ...എല്ലാം ഉള്ളിൽ അടക്കിപിടിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു അവൾ. അധികം വൈകാതെ, അകന്നുനിന്ന അടുത്ത ബന്ധുജനങ്ങൾ ഉൾപ്പടെ, സ്വന്തക്കാർ എല്ലാവരുടെയും സഹകരണത്തോടെ, മിലിമോളുടെ മിന്നുകെട്ട് കർമ്മത്തിൻറെ ചർച്ചകൾ തുടങ്ങിവച്ച. ഉള്ളിൽ കുട്ടിയുടെ അച്ഛൻറെയും...പുറമെ ഒരു സുഹൃത്തിൻറെയും സ്‌ഥാനമാനം നൽകി, അവൾ അഭിയേയും അതിൻറെയൊക്കെ ഭാഗഭാക്കാക്കി മാറ്റി. നല്ല നിർദ്ദേശങ്ങൾ തേടി...അവൾ അവനെ പലപ്പോഴായി സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു എങ്കിലും പല ഒഴിവുകഴിവുകൾ നിരത്തി...അഭിയും സ്‌ഥിരമായി അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറികൊണ്ടുമിരുന്നു. എന്നിരുന്നാലും...അവൾ ആവശ്യപ്പെട്ടപ്പോൾ എല്ലാം പുറമെനിന്ന് അവൾക്ക് വേണ്ടുന്ന എല്ലാ ''ബാക്ക് സപ്പോർട്ട്''ഉം സഹായസഹകരണങ്ങളും നൽകാൻ അഭി മറന്നില്ല.
അപ്രതീക്ഷമായ നാട്ടിൽവരവ് !....ആ പരിസങ്ങളിൽനിന്ന് നല്ല സൗഹൃദങ്ങൾ ഫലപ്രദമായി കവർന്നെടുക്കാൻ കഴിയാത്തൊരു ദൗർബല്യം....ഒട്ടൊന്നുമല്ല അഭിയെ ഉലച്ചത്. അതിൻ്റെ അപര്യാപ്തത, അടുത്ത ദിവസങ്ങളിൽ അവനെ നന്നായി വിരസത അണിയിക്കുവാനും തുടങ്ങി. അത് മനസ്സിലാക്കി,പ്രതിവിധിയയായി അലീന മനസ്സമ്മതത്തിൻറെ പിറ്റേ നാൾ മുതലേ... അവനെ നിരന്തരമായി ഫോണിൽ വിളിച്ചു സംസാരിച്ചു, മുഷിവകറ്റി, സന്തോഷം പങ്കിട്ടുകൊണ്ടിരുന്നു. അതിനൊപ്പം മിലിമോളുടെ കല്യാണസംഗതികളുടെ വിശദാ൦ശങ്ങൾ
💬 Comments
View all comments