Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
ഒരിക്കലും തരമില്ല. അപ്പോൾ അതിന് അതിനപ്പുറം....വേറെയും ഏതോ അജ്ഞാതമാനം കൂടി ഉണ്ടെന്നല്ലേ ?...അതിനർത്ഥ0 !. മമ്മിയിൽ കണ്ടുതുടങ്ങിയ പുതിയ,പ്രകടമായ മാറ്റങ്ങളെ....സംശയത്തിൻറെ പുകമറയിൽ, വെറുതെ ഇരുന്നൊന്ന് അവലോകനം ചെയ്‌തു നോക്കിയ മകൾ മിലിയുടെ ചിന്തകൾ '' കാടുകയറി''. കഴിഞ്ഞുപോയ നാളുകളിലേക്ക് വീണ്ടുംവീണ്ടും അവൾ പിന്തിരിഞ്ഞു നോക്കി. അഭിജിത് അങ്കിൾ , മമ്മീടെ പഴയ ''ഇന്റിമേറ്റ് ഫ്രണ്ട്'' എന്ന് പറഞ്ഞാണ് കഴിഞ്ഞൊരു ദിവസം, തങ്ങടെ ഹോട്ടലിൽ വച്ച് തനിക്ക് പരിചയപ്പെടുത്തി തരുന്നത്. പിന്നെ, അവരുടെ സംസാരങ്ങൾ...ഇടപെടീലുകൾ...കളിയുംതമാശയും ചേർന്നുള്ള അടുപ്പം...അന്നും, അതുകഴിഞ്ഞും പലപ്പോഴായി കണ്ടും കേട്ടും മനസ്സിലായി കഴിഞ്ഞപ്പോൾ....തനിക്ക് പൂർണ്ണ ബോധ്യമായി കഴിഞ്ഞിരിക്കുന്നു, വെറും സൗഹൃദത്തിന് അപ്പുറം....അവർ തമ്മിൽ അഗാഢമായ ഏതോ ''ഹൃദയബന്ധം'' ഉള്ളിൽ സൂക്ഷിച്ചിരിക്കുന്നു എന്ന് !. അദ്ദേഹത്തെക്കുറിച്ചു സംസാരിക്കുമ്പോൾ ..പോലും.മമ്മീടെ കണ്ണുകളിൽ കാണുന്ന തിളക്കം, മുഖത്ത് വിരിയുന്ന പ്രസന്നത, ഭാവഹാദികളിൽ ആകെ ഉണരുന്ന ചടുലത !....ആ
അതിശയങ്ങളാകെ,കൂട്ടിവായിക്കുമ്പോൾ...സംശയം കൂടാൻ...ഇനിയും വേറെ ഉദാഹരണങ്ങൾ വേണ്ടാ. കോളേജിൽ പഠിക്കുന്ന സമയത്തു, മമ്മിക്കേതോ ദിവ്യമായ പ്രണയബന്ധം ഉണ്ടായിരുന്നു എന്നും...അത് നടത്തികൊടുക്കാതെ, മമ്മീടെ പേരൻസ് മമ്മിയെ നിർബന്ധിച്ചു...പപ്പയുമായുള്ള കല്യാണം നടത്തുകയായിരുന്നു എന്ന്, പറഞ്ഞു കേട്ടിട്ടുണ്ട്. ആ കാമുകൻ അതോടെ, നാടും സ്‌ഥലവും സ്വന്തം വീടുപോലും ഉപേക്ഷിച്ചു എവിടേക്കോ?...പുറപ്പെട്ടു പോയെന്നും മറ്റുമുള്ള, കുറെയധികം ''ശ്രുതി''കൾ...മുമ്പ് കേൾക്കാൻ ഇടവന്നിരുന്നു. പഠിക്കുന്നതിൻറെ തിരക്കിലും...മമ്മിയെ അത്രക്ക് വിശ്വാസവും ഉള്ളതിനാലും...അന്ന് അതൊന്നും അത്ര കാര്യമാക്കാൻ നിന്നിരുന്നില്ല. പക്ഷെ !...ഇപ്പോഴോ ?.ഇപ്പോൾ പറഞ്ഞു കേൾക്കുന്നതൊക്കെ, നഗ്നസത്യങ്ങൾ മാത്രമാണെന്ന് തിരിച്ചറിയേണ്ടുന്ന അവസ്‌ഥകളിലേക്ക് സംഗതികൾ നീങ്ങുന്നു. നോക്കട്ടേ, എല്ലാം എവിടംവരെ ചെന്ന് അവസാനിക്കും ?...എന്ന് നോക്കുകതന്നെ !. എമിലി കാര്യമായി എല്ലാം അപഗ്രഥനം ചെയ്‌തു അളന്നു
💬 Comments
View all comments