Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
കണക്കുകൂട്ടി, തിട്ടപ്പെടുത്തി വച്ചു. പിന്നീടുള്ള അവളുടെ ശ്രദ്ധകൾ മുഴുവൻ...മമ്മിയെ ആകെ ചുറ്റിപറ്റി, അവരുടെ നിത്യവൃത്തികൾ നിറയെ നിരീക്ഷണ വിധേയമാക്കി കൊണ്ടുള്ളതായിരുന്നു. എന്നാൽ...ദിവസങ്ങൾ പിന്നിടുകയെ...അവൾ ആലോചിച്ചപ്പോൾ...അവരുടെ പ്രവർത്തികൾ മൊത്തത്തിൽ തന്നെ കൂടുതൽ വിസ്മയങ്ങളിലേക്ക് കൂട്ടികൊണ്ട് പോകുന്നതായി അവൾക്ക് തോന്നി. നിത്യേന നിത്യേന, ഓരോന്ന് കാണുകയും അറിയുകയും ചെയ്യുമ്പോൾ...സന്ദേഹങ്ങൾ, ബലപ്പെട്ടു, ഉത്കണ്ഠകൾ ക്രമാതീതമായി വർദ്ധിക്കുന്നു. ആശങ്കകൾ ഒന്നൊഴിയാതെ ഏറിവരുന്നു, എന്തുചെയ്യാൻ ?. താൻ ഇടക്കൊക്കെ വീട്ടിൽ ''മൊബൈൽഫോൺ'' വെറുതെ ഉപയോഗിക്കുമ്പോൾ, അതിന് തന്നെ കണക്കറ്റ് ശാസ്സിക്കുകയും...തനിക്ക് അത് കൈകൊണ്ട് തൊടുന്നത് പോലും ''കലി'' എന്ന് പറഞ്ഞു വാശി പിടിക്കുകയും ചെയ്‌തു കൊണ്ടിരുന്ന മാതാവ് ഇപ്പോൾ അത് നിലത്തു വാക്കുന്നതേ കാണുന്നില്ല. മാത്രവുമല്ല, ഒരു പരിസരബോധവും ഇല്ലാതെ, എപ്പോഴും അതിൽ നോക്കിയിരുന്നു കളിയും ചിരിയും അട്ടഹാസങ്ങളും മാത്രം !. സർവ്വസമയവും അതിൽ കേന്ദ്രീകരിച്ചു, മണിക്കൂറുകളോളം സംസാരത്തിൽ മുഴുകിയിരിക്കുന്ന മമ്മി...ഇപ്പോൾ മറ്റെല്ലാം തന്നെ മറന്നു ജീവിക്കുന്നതായി തനിക്ക് അനുഭവപ്പെടുന്നു. ഇതെല്ലാം താരതമ്യം ചെയ്‌തു നോക്കുമ്പോൾ...ഉറപ്പായും ബോധ്യമായി പോകുന്നു...അന്ന് അവരെ കെട്ടാൻ കഴിയാതെ, പുറപ്പെട്ടു പോയിരുന്ന ആ സുന്ദരകാമുകൻ തന്നെയല്ലേ ?...കാലങ്ങൾക്ക്ശേഷം...മമ്മിയെ തിരഞ്ഞു എത്തിയിരിക്കുന്ന '' ഈ'' അങ്കിൾ ?. മിലിമോളുടെ തല പുകഞ്ഞു....ചിന്തൽ ആകെ, ആശയക്കുഴപ്പത്തിലായി. ''സംഗതികൾ'' ഇത്രയൊക്കെ ആയിട്ടും...സർവ്വതും മനസ്സിലാക്കാൻ പ്രാപ്‌തിയിലെത്തിയ മകളായ തനിക്കുകൂടി സകലതും ഗ്രഹണീയമാവും എന്നു തിരിച്ചറിവുള്ള അമ്മ എന്തേ...ഇതേക്കുറിച്ചു ''കമാ''ന്നൊരു വാക്കു, തന്നോട് മിണ്ടാത്തത് ?...മിലി തുടരെ ആലോചിച്ചു. അങ്ങനെയുള്ള അവരോട്, ഇനി താനായിട്ട് അങ്ങോട്ട് പോയി തൽക്കാലം '' എന്തെങ്കിലും'' ചോദിക്കാനില്ല...അവർക്ക് പറയണം എന്നുതോന്നി എപ്പോഴെങ്കിലും വരുന്നെങ്കിൽ വരട്ടേ. അതുവരെ അവരെ നിശബ്ദമായി വീക്ഷിക്കുക തന്നെ.
💬 Comments
View all comments