Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ
കലാകാരനും ഒക്കെ ആയതെന്നാ ?.....ഇവിടെ തനിക്ക് നിറയെ ഫാൻ ആണല്ലോ ?...''''
''''ഹ ഹ ഹ ...അതൊന്നും ഇല്ലെടോ , അതൊക്കെ തന്നെ പറ്റിക്കാൻ വെറുതെ ആരോ .....ആട്ടെ , താന്നിന്ന് ക്ളാസ്സിലേക്കുണ്ടോ ?......'''' നടന്നു നീങ്ങാൻ തുടങ്ങിയ അലീനക്കൊപ്പം നടന്നു ...അഭി ചോദിച്ചു .
''''ഉം ....താൻ അങ്ങോട്ടേക്കല്ലേ ?...വാ ക്ലാസ്സ് തുടങ്ങാറായി എന്ന് തോന്നുന്നു ...നമുക്ക് പോകാം .ബാക്കിയൊക്കെ ക്ലാസ്സ് കഴിഞ്ഞിട്ട് എന്താ ?...''''
''ആ എന്തായാലും നന്നായി !, ക്ലാസ്സിലെ നീണ്ട ബോറടിയിൽ നിന്നും ഒന്നുമില്ലെങ്കിലും ഒരു കൂട്ടായല്ലോ ?...''''
അപ്പോൾ അവർക്കരികിലേക്ക് വന്നുചേർന്ന ശാലിനി അതുകേട്ട് പറഞ്ഞു '''' അങ്ങനെ നീ അവളെ നിൻറെ പ്രൈവറ്റ് പ്രോപ്പർട്ടി ഒന്നുമാകാൻ നോക്കണ്ടാ ...ചോദിക്കാനും പറയാനുമൊക്കെ ശരിക്ക് ആളുണ്ടിവൾക്ക് ഇവിടെ !. '''''
''''ആര് ?....നീ ആണോ ?....''''എന്നിട്ട് അലീനയെ നോക്കിയ അഭിയോട് പുഞ്ചിരിച്ചു ചമ്മലോടെ അലീന "" സ്മിതാ ആന്റി """
'''' എടാ നമ്മുടെ സ്വന്തം ലിറ്ററേച്ചർ !. ദി എവർമോസ്റ്റ് , വെൽ നോൺ…. ലിവിങ് , ഇംഗ്ളീഷ്-മലയാളം എൻസൈക്ളോപീഡിയാ !.....ഡി ഗ്രേറ്റ് സ്മിതദീദി എന്ന സ്മിതടീച്ചർ !.....അവരില്ലേ ?...അവർ ഇവളുടെ നേർ ആന്റിയാ ......'''' ഇടയ്ക്കു കയറി വീണ്ടും ശാലു .
അലീന "" ആന്റിക്ക് ഇയാളെ നന്നായി അറിയാമെടോ ....ആന്റിക്ക് നല്ല അഭിപ്രായമാ തന്നെക്കുറിച്ചു ...സാമ്പത്തികശാസ്ത്ര പണ്ഡിതകവി , എന്നൊക്കെയാ തന്നെപ്പറ്റി ആന്റി പറഞ്ഞത് . അങ്ങനെ ആന്റി കൂടി പറഞ്ഞിട്ടാ ഞാൻ തൻറെ സബ്ജെക്റ്റ് മെയിൻ ആയി തിരഞ്ഞെടുത്തത് !. ''''
സംസാരം അതുവരെ എത്തിയപ്പോഴേക്കും അവർ ക്ലാസ്സിന് അരികിൽ എത്തിയിരുന്നു . ഇരുവഴിക്കു പിരിയാൻ നേരം അവനെ തിരിഞ്ഞു നോക്കി അവൾ പറഞ്ഞു , '''' എടോ അഭീ ഇനിമുതൽ താൻ പഴയ പോലെ സുഖിച്ചിരിക്കാം എന്ന് കരുതണ്ടാ !....തൻറെ ചുമതലകൾ കൂടുകയാ ... ''''
അഭി പുരികം ഉയർത്തിയപ്പോൾ ....അവൾ കൂട്ടിച്ചേർത്തു.....''''ഇപ്പോൾ മുതൽ താനാണ് എൻറെ ഇവിടുത്തെ രക്ഷാകർത്താവ് !. കാക്കയോ പരുന്തോ റാഞ്ചാതെ , ദുഷ്‌ടശക്തികളിൽ നിന്നും എന്നെ സംരക്ഷിക്കേണ്ട ബാധ്യത ഇനി തനിക്കാ !....അതിനാ ആന്റി തൻറെ ക്ലാസിൽ തന്നെ എന്നെ ചേർത്ത് തന്നെ ഏൽപ്പിച്ചത് !...എല്ലാം ആന്റി നേരിട്ട് പറയും .... സീ യൂ ദേൻ ...ആഫ്റ്റർ ദി ലെക്ച്ചർ ....."" രണ്ടാളും ഇരുവഴിയിൽ ക്ലാസിൽ പ്രവേശിച്ചു . ക്ളാസ്സിനുള്ളിൽ അലീന സദാ
💬 Comments
View all comments