0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 444

അപ്പോഴും നിർത്താതെ ആടിക്കൊണ്ടിരുന്ന മഴത്തുള്ളികമ്മൽ അവൻ ശ്രദ്ധിച്ചു . അവളുടെ അഴക് ആകെയും !....ഒന്നിനും ഒരു കുറവും വന്നിട്ടില്ല . ആ പുഞ്ചിരി പോലും ....എല്ലാം കൂടിയിട്ടെങ്കിലേ ഉള്ളൂ !. ഇപ്പോഴും മനസ്സിനെ മഥിക്കുന്ന എന്തൊരു ചേലാണ് അവൾക്ക് .എങ്കിലും അതിൽ അഹങ്കരിക്കുന്ന ഒരു പ്രകൃതം ഒരിക്കലും അവളിൽ കണ്ടിട്ടില്ല . ഇപ്പോഴും അതേ ...നിറകുടം തുളുമ്പില്ല എന്ന് പറയുന്നപോലെ...അവളുടെ സ്വഭാവത്തിനും സ്വരൂപത്തിനും...ഒപ്പം കലാലയത്തിൻറെ അന്തസ്സിനും യോജിക്കുന്ന ശരീരം മറയുന്ന നാടൻ വേഷത്തിലുള്ള ചുരിദാർ , അവൾക്ക് നന്നായി ഇണങ്ങി...അവളുടെ ദേഹവടിവിൽ പറ്റിച്ചേർന്നു കിടന്നിരുന്നു . അഭിയുടെ ആ സൗന്ദര്യ ആസ്വാദനത്തിൻറെ തോത് മനസ്സിലാക്കി....മൃദുസ്മിതം നിലനിർത്തി , അവൾ തുടക്കമിട്ടു .

''''എന്തുവാ അഭീ ഇങ്ങനെ നോക്കുന്നത് !....അറിയുമോ യാൾ എന്നെ ?....''''

''തൻറെ ഈ സൗന്ദര്യം നോക്കി നിന്നതാ ...താനിപ്പോൾ പഴയതിലും സുന്ദരിയായി !. പക്ഷെ ബാക്കിയെല്ലാം പഴയപടി തന്നെ !. ''''

''''യാള് പക്ഷെ ഒരുപാട് ഒരുപാട് സുന്ദരനായി !. പഴയ എല്ലും തോലും ഒക്കെ പോയി , കുറേക്കൂടി വെളുത്തു തുടുത്തു !. നല്ലൊരു ആൺചെറുക്കനായി !....തന്നെ പെട്ടെന്ന് കണ്ടപ്പോൾ മനസ്സലായില്ല !....''''

''''തന്നെ പക്ഷെ ഒറ്റനോട്ടത്തിൽ മനസ്സിലായി !...ഇവിടെ തീരെ പ്രതീക്ഷിച്ചില്ലെങ്കിലും !.....''''

''''പ്രതീക്ഷിക്കാത്തത് അല്ലേ അഭീ ജീവിതത്തിൽ പലപ്പോഴും സംഭവിക്കുന്നത് ?.....,പിന്നേ എന്തൊക്കെയാ തൻറെ വിശേഷങ്ങൾ ?....''''

''''സുഖം തന്നെ അലീന !. ഇവിടെ എന്താ , പഠിക്കാൻ വന്നതാണോ ?....''''

''''പിന്നല്ലാതെ , എന്തിനാടോ ക്യാമ്പസ്സിൽ ഒരു വരവ് !.തൻറെ ക്ലാസിൽ തന്നെ !...എക്കണോമിക്സ് മെയിൻ .''''

''''അതെയോ ?....'' ഉള്ളിൽ ഉറഞ്ഞുകൂടിയ സന്തോഷക്കടൽ മറച്ചു പിടിച്ചു , അഭി തുടർന്നു .....''''ഞാൻ എക്കണോമിക്സ് ആണെന്ന് താൻ എങ്ങനെ അറിഞ്ഞു ?.....''''

''''ഓ , അതിനാണോ പ്രയാസം !...താൻ ഇപ്പോൾ ഇവിടുത്തെ ഹീറോ അല്ലേ ?...പുലി !. തന്നെ ഇവിടുത്തെ പെൺപിള്ളേർ എല്ലാം അറിയില്ലേ ?...അവര് പറഞ്ഞു !. ''''

''ഓ ...ഞാനിവിടുത്തെ പുലിയും ഹീറോയും ഒന്നുമല്ല , വെറും പൂച്ച !, അടങ്ങി ഒരു മൂലയിൽ കിടന്നു പോകുന്നു, ഹീറോക്കൊക്കെ വേറെ ആണുങ്ങൾ ഉണ്ട് !, ''''

''''' ഉം ...ഉം ...എനിയ്ക്ക് തന്നെ അറിയില്ലെടോ ...ഒന്നുമില്ലേലും ഞാൻ തൻറെ നാട്ടുകാരി അല്ലെടോ ?....പക്ഷെ ഞാൻ നോക്കുന്നത് , പഴയ ആ എല്ലൂഞ്ചി മണകൊണാഞ്ചൻ ചെക്കൻ എങ്ങനെയാ ഇത്ര വലിയ കവിയും

💬 Comments

View all comments