Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ
?...അവനിൽ ആകർഷണം ഉണ്ടോ ?...എന്നൊന്നും അവനൊരിക്കലും ചിന്തിച്ചു അന്തംവിടാനോ...ആശങ്കയിൽ അഭയം തേടാനോ ഒരിക്കലും ശ്രമിച്ചിരുന്നില്ല. സൗന്ദര്യം ജ്വലിയ്ക്കുന്ന ഏതൊരു വസ്തുവിനെയും മോഹിക്കാനും ആഗ്രഹിക്കാനും ഉള്ള സ്വാതന്ത്ര്യവും അവകാശവും ഏതൊരു വ്യക്തിക്കും ഉണ്ടെന്നുള്ള പരമമായ സത്യത്തിൽ അവൻ എന്നും അടിയുറച്ചു വിശ്വസിച്ചിരുന്നു . മാത്രമല്ല , തൻറെ ഇഷ്‌ടം തിരിച്ചറിഞ്ഞാൽ ...ഒരുപക്ഷെ അവൾ അത് നിരാകരിച്ചാൽ ,തനിക്കുണ്ടാകുന്ന മാനസിക തകർച്ച ഓർത്താണ് , ആഗ്രഹിച്ചിരുന്നെങ്ക ലും ഒരിക്കലും തൻറെ ഇഷ്‌ടം .......താൻ അവളോട് തുറന്ന് പറയാൻ ശ്രമിക്കാതിരുന്നത് . കാരണം , താൻ അന്നൊട്ടും ശ്രദ്ധിക്കത്തക്കതോ , പെൺകുട്ടികൾ ഇഷ്‌ടപ്പെടുവാൻ വേണ്ടുന്ന സൗന്ദര്യ ലക്ഷണങ്ങൾ ഉള്ളവനോ ആയിരുന്നില്ല. നന്നേ നീണ്ടു മെലിഞ്ഞു ...ഒട്ടിയ കവിളും , നീളമില്ലാത്ത മുടിയും...ആകെ ഒരു വല്ലാത്ത രൂപം !. അതിനാൽ തന്നെ ഒരു പെണ്ണും തന്നോട് ആകർഷണം കാണിക്കയോ അടുപ്പം സ്‌ഥാപിക്കുകയോ ഉണ്ടായിട്ടില്ല ....ആ കാലയളവിൽ .
അലീന അന്നേ സൗന്ദര്യത്തിൽ… പെൺകുട്ടികളിലെ രാജ്ഞി ആയിരുന്നു . അവളോട് മിണ്ടാനും അടുപ്പം പുലർത്താനും ആൺപിള്ളേരുടെ തിരക്കോടു തിരക്ക് !. തൻറെ സ്വന്തം നാട്ടുകാരി !...ഒരു കിലോമീറ്റർ ചുറ്റളവിൽ വീടുകൾ !. ഇത് മാത്രമായിരുന്നു തനിയ്ക്ക് അവളിൽ ഉണ്ടായിരുന്ന ഒരേയൊരു മേൽക്കൈ . അതുകൊണ്ട് നാട്ടിടവഴികളിലോ പള്ളിപ്പറമ്പിലോ ഒക്കെ വച്ചൊന്ന് അറിയാതെ കണ്ടാൽ ....ഒരു പരിചിതഭാവ പുഞ്ചിരി !. അതിനപ്പുറം സ്‌കൂളിലൊന്നും വച്ച് അവൾക്ക് തന്നെ ശ്രദ്ധിക്കാനേ സമയം ഉണ്ടായിരുന്നില്ല . എങ്കിലും പ്രതീക്ഷയോടെ , ഇഷ്‌ടത്തോടെ , ആരാധനയോടെ...എന്നും താൻ അവൾക്കൊപ്പം ഉണ്ടായിരുന്നു .സ്‌കൂൾ വർഷത്തോടെ തനിയ്ക്ക് എന്നെന്നേയ്ക്കുമായി നഷ്‌ടപ്പെട്ടു എന്ന് തോന്നിയെങ്കിലും ....മനസ്സിൽ നിന്നൊരിയ്ക്കലും കുടിയിറക്കാൻ , കഴിയാതെ നോവിൻറെ നെരിപ്പോടുമായി ജീവിതം തള്ളിനീക്കി ജീവിക്കുന്ന തൻറെ മുൻപിൽ ഇതാ ....അതിജീവനത്തിൻറെ പുതിയ പാത വെട്ടിത്തുറന്ന് ....ആ മാണിക്യം !...തൻറെ മാലാഖ !....കണ്മുന്നിൽ . ഈ കണ്ടുമുട്ടൽ ...ഈ വിധിവൈപര്യം ,ഈ നിയോഗം ....തൻറെ നിധിയാണ് !...തൻറെ മാത്രം !. ഇനിയെങ്കിലും കഴിഞ്ഞ കാലങ്ങൾ ആവർത്തിക്കാതെ , അവളോട് എല്ലാം തുറന്നു പറഞ്ഞു ...തൻറെ മോഹഭംഗങ്ങൾക്ക് അറുതി കൊടുക്കണം . ശുഭോദർഹ തീരുമാനങ്ങളോടെ അലീനയ്ക്കുവേണ്ടി ,അവൾ വരുന്ന വഴിയിൽ ....മനസ്സിലെ പരിമളപുഷ്പങ്ങൾ വാരിവിരിച്ചവൻ കണ്ണുതുറന്ന് കാത്തുനിന്നു !.
ഒട്ടും വൈകിയില്ല !....പോയപോലെ...എന്നാൽ ഏകയായി, അന്നനടയിൽ....അവൾ അലീന , മെല്ലെ തിരികെ വരുന്നു . പൂർണ്ണ മന്ദഹാസത്തോടെ ....അഭിക്കു മുന്നിലെത്തി അലീന നിന്നു . അവളുടെ കാതിൽ
💬 Comments
View all comments