Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ
ഒരു മാൻപേടയെപ്പോലവൾ നടന്ന് നീങ്ങി !. അവൾ കടന്ന് പോയപ്പോൾ ....മഞ്ഞു പെയ്യുന്ന ഡിസംബർ മാസത്തിലെ കുളിരിനെ തോൽപ്പിയ്ക്കുന്ന മറ്റൊരു കുളിർതെന്നൽ തൻറെ ഉടലിൽ ഒന്നാകെ , തഴുകി...തലോടി ...അലകൾ നെയ്തു തെന്നിപ്പോകുന്ന പോലെ അവനു അനുഭവപ്പെട്ടു .ഒപ്പം....നിർവചിക്കാൻ കഴിയാത്തൊരു അഭൗമിക ദിവ്യസുഗന്ധം അവിടമാകവേ പടർന്ന്....പരന്നിറങ്ങുന്ന പോലൊരു അനുഭ്രൂതി !...അവൻറെ നാസാരന്ധ്രങ്ങളെ തൊട്ടുഴിഞ്ഞു !.
അപ്പോഴും തെല്ലും അസ്തമിക്കാത്ത , ആശ്ചര്യത്തോടും ...ഒട്ടൊരു നിരാശയോടും മുന്നോട്ട് നടന്ന അഭി , അറിയാതെ ഒന്ന് തിരിഞ്ഞവളെ നോക്കി !. അപ്പോൾ അതാ ...അവൾ മാത്രം !....തിരിഞ്ഞു അവനെ നോക്കി...പൂർണ്ണചന്ദ്രനെപ്പോലെ , വിടർന്ന മുഖത്തോടെ...നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു , തലയാട്ടി ....അവർക്കൊപ്പം നടത്ത തുടർന്നു . നിരാശ മാറി , സന്തോഷം ഏറി വന്നെങ്കിലും ...അമ്പരപ്പ് വിട്ടു ഭൂമിയിലേയ്ക്ക് തിരികെ ഇറങ്ങി എത്താനാവൻ പിന്നെയും സമയമെടുത്തു . പിന്നീടുള്ള കുറെ സമയം അഭിക്ക് ആലോചനകളുടേതായിരുന്നു , അർത്ഥശങ്കകളുടേതായിരുന്നു . ഒപ്പം ആനന്ദത്തിൽ അലിഞ്ഞു ചേർന്ന മറ്റെന്തൊക്കെയോ വികാരങ്ങളുടേതായിരുന്നു . മനസ്സിനെ ഒന്നായി പറിച്ചു മാറ്റപ്പെട്ട ചിന്താഭാരവുമായി...നിലാവിൽ അകപ്പെട്ട കോഴിയെപ്പോലെ , സ്വപ്നലോകത്തിൽ നിന്ന് നിലത്തിറക്കി ...ക്യാമ്പസ്സിൽ നിലകിട്ടാത്തവൻ നടന്നു !.
ജീവിതയാത്രയിൽ ഒപ്പംകൂട്ടാൻ ...പ്രണയം പങ്കിട്ട് ഒന്നാവാൻ.....ഓർമ്മവച്ച നാൾ മുതലേ ആഗ്രഹിച്ചു ....ഇന്നും ഇഷ്‌ടവും മോഹവും മനസ്സിൻറെ ഭാണ്ഡകെട്ടിൽ ഒളിപ്പിച്ചു ...സ്വന്തമാക്കാനുള്ള ത്വര , ഇപ്പോഴും കൈവെടിയാതെ , ജീവിയ്ക്കുന്ന ഭിക്ഷാ൦ദേഹിയായ തൻറെ മുന്നിൽ !...തൻറെ ആ പ്രേമസ്വരൂപം തികച്ചും യാദൃശ്ചികമായി വന്നു ചേർന്ന് കണ്ടപ്പോൾ ....അഭിക്ക് തൻറെ കണ്ണുകളെ വിശ്വസിക്കാനേ കഴിഞ്ഞില്ല !.
സ്‌കൂൾ കാലഘട്ടത്തിൽ...ഒരുമിച്ചു ഒരേ സ്റ്റാൻഡേർഡിൽ രണ്ട് ക്ളാസ്സുകളിലായി പഠിക്കുമ്പോൾ മുതലേ അഭിക്ക് അലീനയെ അറിയാം . സ്‌കൂളിലും പിന്നെ നാട്ടിലും വച്ച് പതിവായി അവളെ കാണും . അവൾ അവനെ ശ്രദ്ധിച്ചിരുന്നില്ലെങ്കിലും....അഭി അവളെ സ്‌ഥിരമായി കാണുകയും ശ്രദ്ധിക്കുകയും മനസ്സിൽ നല്ലൊരു ഇഷ്‌ടം കാത്തു സൂക്ഷിക്കയും ചെയ്യാൻ തുടങ്ങുന്നത് ....ഏഴാം ക്ലാസ്സ് മുതൽക്കാണ് . അന്നേ അവൾക്ക് ആരും ഇഷ്‌ടപ്പെട്ടു പോകുന്നൊരു സൗന്ദര്യവും മിടുക്കും ഒക്കെയുണ്ട് !. എന്നാൽ , അവനിൽ അവളെ ആകൃഷ്‌ടയാക്കിയത് മറ്റെന്തൊക്കെയോ പ്രത്യേകതകൾ ആയിരുന്നു . കാലം കഴിയും തോറും ഉള്ളിലെ ആ ഇഷ്‌ടവും പരിലാളനയും കൂടി കൂടി വന്ന് ...അതിനു ഒരുപാട് രൂപമാറ്റവും ഭാവവ്യത്യാസവും സംഭവിച്ചു ....അത് നൽകിയൊരു സ്വപ്നവർണ്ണചിറകിൽ ,അവൻ ഭൂമി മുഴുവൻ പാറിപ്പറന്നു നടന്നിരുന്നു . തിരിച്ചു അവൾ അവനെ ശ്രദ്ധിക്കുന്നുണ്ടോ
💬 Comments
View all comments