0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 1.6K

വന്നു പോയിരുന്നവർ !. ക്ലാസിൽ ആകട്ടെ , മൊത്തം നാല്പത് ആൺകുട്ടികളും ഇരുപത്തിനടുത്തു പെണ്കുട്ടികളുമേ ഉണ്ടായിരുന്നുള്ളൂ . കുറച്ചുപേർ പഠിയ്ക്കും , കുറച്ചു പേർ ഉളപ്പിയിരിയ്ക്കും , പിന്നെ കുറച്ചു പേര് വെറും അറ്റന്ഡന്സിനു മാത്രമായി വന്നു പോകുന്നവർ !.

ക്ലാസിനു പുറത്തുള്ള ക്യാംപസ് !.....അതിമനോഹരങ്ങളായിരുന്നു !...... ചന്തം നിറഞ്ഞ വൃക്ഷ ലതാദികളും ....സുഗന്ധം പരത്തുന്ന പൂക്കളും ചെടികളും ,എങ്ങും സമൃദ്ധിയായി ശോഭപടർത്തി നിന്നിരുന്നു . കൂടാതെ കളിക്കളങ്ങൾ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളും അതിസുന്ദരമായ വെട്ടിയൊതുക്കി , ടർഫ് ചെയ്തു നിർത്തിയിരുന്ന പുൽത്തകിടികളും പുൽമൈതാനങ്ങളും നിറഞ്ഞ പച്ചപ്പുകളായിരുന്നു എങ്ങും . ക്ലാസ്സിൽ കയറിയില്ലെങ്കിലും....കറങ്ങി നടക്കുമ്പോൾ ഒറ്റയായും കൂട്ടമായും ഇരിയ്ക്കാനും കിടക്കാനും വെടിവട്ടം പറയാനും പറ്റിയ പുൽപ്രദേശങ്ങൾക്കൊപ്പം, പടർന്ന് പന്തലിച്ചു വലവിരിച്ചു നിന്ന കൂറ്റൻ മരങ്ങളുടെ വേരും ചുവടും അടങ്ങിയ നിഴൽ ഇടങ്ങളും കാമ്പസ്സിൽ സാധാരണമായിരുന്നു .മരങ്ങളുടെ തടിച്ച ശാഖകളും പിരിഞ്ഞ വേരുകളും അതിനോട് ചേർന്നുള്ള സിമൻറ് ബഞ്ചുകളിലും തണൽ കോണുകളിലും.... കാമ്പസ് സൗഹൃദങ്ങളും മായിക പ്രണയങ്ങളും ഒരുപോലെ , ഇതളിട്ടു വിരിഞ്ഞു നിൽക്കുന്നത് എന്നത്തേയും പതിവ് കാഴ്ചകൾ തന്നെ !.

കാമ്പസ് പ്രവേശന കമാനം മുതൽ...കളി മൈതാനം വരെ നീണ്ടു നിരന്നു നിന്നിരുന്ന അക്കേഷ്യകളുടെയും ,ഈട്ടി ,മഹാഗണി ,കോണിഫെറസ്സ് ൻറെയും ഒക്കെ വടുവൃക്ഷസാന്നിധ്യം....തണലിനും തണുവിനും, വീശിയടിക്കുന്ന കുളിര്കാറ്റിനും ഏറ്റവും നല്ല നിദാനം ആയിരുന്നു . ഒപ്പം ആ വലിയ മരുശിഖരങ്ങളുടെ മരുപ്പച്ചകൾ ആ കലാലയത്തിനു ഒന്നാകെ....ഒരു ചിരപുരാതന കാഴ്‌ചസുഖം നൽകി .മനസ്സിൽ കഥയും കവിതയെയും രാഷദ്രീയത്തിൻറെ ഇളം ചൂടും ,നാടക-ചലച്ചിത്ര കലാകാമനകൾ മറ്റൊരു വഴിയ്ക്കും മൊട്ടിട്ടു വിരിയുന്ന

💬 Comments

View all comments