0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 1.6K

'' ലെ വർണ്ണശബളിമയാർന്നൊരു ക്യാംപസ് കാലം !. തിരുവന്തപുരത്തെ അതിപ്രശസ്തമായൊരു മികസ്‌ഡ്‌ കോളേജ് !. സാമൂഹ്യമായ കുറെയേറെ പ്രശ്നങ്ങൾ വരുത്തിവച്ച വിനകളാൽ ... അവിടെ അക്കൊല്ലം ഡിഗ്രി ക്ലാസ്സ് തുടങ്ങിയത് പതിവിലും ഏറെ വൈകി , ഏകദേശം സെപ്റ്റംബറോഡ് കൂടി !. പിന്നെ , ഓണാവധി ഒക്കെ കഴിഞ്ഞു ക്ലാസ്സ് തുടങ്ങുമ്പോൾ ആണ് വിദ്യാർത്ഥികളെല്ലാം പരസ്പരം കാണുന്നതും ...പരിചയപ്പെടുന്നത് പോലും . അഭിജിത് നേരത്തെ പ്രീഡിഗ്രിയ്ക്ക് പഠിച്ചിരുന്ന സബ്‌ജെറ്റ് ൻറെ തുടർച്ച തന്നെയായിരുന്നു , അവിടെയും '' മെയിൻ '' ആയി തിരഞ്ഞെടുത്തത് . ഇതാവുമ്പോൾ അല്പസ്വല്പം ഒഴപ്പിനും ...പിന്നെ ,തൻറെ എക്സ്ഡ്രാ കരിക്കുലർ ആക്റ്റിവിറ്റീസിനു ഒന്നും ബാധകം ആവില്ല , എന്ന ചിന്തയിൽ ആയിരുന്നു പലരേയും പോലെ അഭിയ്ക്കും '' എക്കണോമിക്സ് '' ഐച്ഛിക വിഷയമായി തിരഞ്ഞെടുക്കുവാനുള്ള ചേതോവികാരം !.

'' സാമ്പത്തികം '' പഠിച്ചു വളർന്നുവരുന്ന കുട്ടിയ്ക്ക് അത്ര അത്യന്താപേക്ഷിത ഘടകം അല്ല !...എന്ന ചിന്തയാണോ ?...അതോ പഠനത്തിന് വിരസം എന്ന് തോന്നിയത് കൊണ്ടാണോ എന്തോ ...ക്ലാസ്സിൽ വിദ്യാർത്ഥികൾ വളരെ കുറവായിരുന്നു . ലക്ച്ചറിങ് സമയത്തും വിദ്യാർഥികൾ വളരെ പരിമിതമായിരുന്നു . ഉള്ളവർ വേണ്ടവിധത്തിൽ ക്ലാസ്സുകൾ ശ്രദ്ധിയ്ക്കാതെ ,സ്വന്തമായ ചിന്തയിലും കർമ്മങ്ങളിലും ഏർപ്പെട്ട് ലക്ച്ചറിങ് ബോറടികളിൽ നിന്നും സ്വസ്‌ഥമായി ഒഴിഞ്ഞു നിന്നിരുന്നു . അധ്യാപകരും അധ്യാപനം എന്ന സേവന കർമ്മത്തെ വെറും സാമ്പത്തിക ഉന്നമന മാർഗ്ഗം മാത്രമായി കണ്ട് ...താല്പര്യം തോന്നിപ്പിച്ച വിദ്യാർഥികളെ മാത്രം വിദ്യ അഭ്യസിപ്പിച്ചു , ബാക്കിയുള്ളവരെ പാടെ തഴഞ്ഞു ഒരാളേയും പoനത്തിന്റെ ഭാരം ഏറ്റിവയ്പ്പിക്കാതെ സ്വന്തം കാര്യം നോക്കി മാത്രം

💬 Comments

View all comments