0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 439

മരങ്ങളുടെ വേരും ചുവടും അടങ്ങിയ നിഴൽ ഇടങ്ങളും കാമ്പസ്സിൽ സാധാരണമായിരുന്നു .മരങ്ങളുടെ തടിച്ച ശാഖകളും പിരിഞ്ഞ വേരുകളും അതിനോട് ചേർന്നുള്ള സിമൻറ് ബഞ്ചുകളിലും തണൽ കോണുകളിലും.... കാമ്പസ് സൗഹൃദങ്ങളും മായിക പ്രണയങ്ങളും ഒരുപോലെ , ഇതളിട്ടു വിരിഞ്ഞു നിൽക്കുന്നത് എന്നത്തേയും പതിവ് കാഴ്ചകൾ തന്നെ !.

കാമ്പസ് പ്രവേശന കമാനം മുതൽ...കളി മൈതാനം വരെ നീണ്ടു നിരന്നു നിന്നിരുന്ന അക്കേഷ്യകളുടെയും ,ഈട്ടി ,മഹാഗണി ,കോണിഫെറസ്സ് ൻറെയും ഒക്കെ വടുവൃക്ഷസാന്നിധ്യം....തണലിനും തണുവിനും, വീശിയടിക്കുന്ന കുളിര്കാറ്റിനും ഏറ്റവും നല്ല നിദാനം ആയിരുന്നു . ഒപ്പം ആ വലിയ മരുശിഖരങ്ങളുടെ മരുപ്പച്ചകൾ ആ കലാലയത്തിനു ഒന്നാകെ....ഒരു ചിരപുരാതന കാഴ്‌ചസുഖം നൽകി .മനസ്സിൽ കഥയും കവിതയെയും രാഷദ്രീയത്തിൻറെ ഇളം ചൂടും ,നാടക-ചലച്ചിത്ര കലാകാമനകൾ മറ്റൊരു വഴിയ്ക്കും മൊട്ടിട്ടു വിരിയുന്ന മൃദു യുവത്വം !. അതായിരുന്നു മറ്റു പലരെയും പോലെ അഭിജിത്തിനും അവിടം ഇടം കൊടുത്തത് . രാഷ്ട്രീയത്തിന്റെ ചൂരും തീഷ്ണതയും വിട്ട് ...കലയുടെ വസന്തങ്ങളിലേയ്ക്ക് അവൻ സർവ്വതും മറന്ന് , പറന്നറങ്ങി !. കലാലയ കളിയരങ്ങിൽ അവൻറെ വായ്മൊഴികൾ , കഥയായും കവിതയായും ചൊല്ലിയാടി.... കാമ്പസ് ചുവരുകളിൽ പ്രതിധ്വനിച്ചു .സ്വാഭാവികമായി അതിൻറെ പ്രതിഫലനം അവനിൽ ധാരാളം ആൺ-പെൺ സൗഹൃദങ്ങളും ആരാധക വൃന്ദങ്ങളെയും കൂട്ടി . ആൺസൗഹൃദങ്ങളെ പോലെ സ്ത്രീ ആരാധകരുമായി അധികം അടുപ്പമോ ചങ്ങാത്തമോ കൂടാൻ അഭി വലുതായി താല്പര്യം കാണിയ്ക്കയോ അതിൽ ശ്രദ്ധ ചെലുത്തുകയോ ചെയ്തില്ല . എല്ലാം തികഞ്ഞു ലഭിക്കുകയും ആസ്വദിയ്ക്കയും ചെയ്തു മറ്റുള്ളവരുടെ മുൻപിൽ എല്ലാം തികഞ്ഞവനായി മുന്നോട്ടു പോകുമ്പോഴും ...'' നിർവികാരത '' സ്‌ഥായീഭാവമായൊരു കൂട്ടാളിയായി അവനോടൊപ്പം എപ്പോഴും കൂടെ നിന്നു . അത് അവൻറെ സുഹൃത്തുക്കളും അധ്യാപകരിൽ ചിലരും ചൂണ്ടി കാണിച്ചപ്പോഴും , '' ഒരു ചെറു പുഞ്ചിരിയോടെ '' അവരെ നേരിട്ടതല്ലാതെ, ഒരു ആത്മപരിശോധനയ്ക്കും അവൻ തയാറായില്ല . അവൻ അവർക്കിടയിൽ പ്രത്യേകിച്ചൊരു ബിംബമായി മാറിനിൽക്കാതെ , അവരിൽ ഒരാളായി ....എല്ലാവര്ക്കും ഒപ്പം ഒരുമിച്ചു ഒത്തിണക്കമായി നടക്കാൻ ആഗ്രഹിച്ചു . സമ്പത്തു അവനെ സംബന്ധിച്ചു അന്യമായൊരു പദാർത്ധം ആയതുകൊണ്ടാവാം ...അതിനെ ബന്ധിപ്പിയ്ക്കുന്ന ശാസ്ത്രവും അവനൊരു ബോറൻ പ്രതിഭാസമായി തോന്നിയത് !.

അങ്ങനെ ക്ലാസ്‌റൂം അഭിയ്ക്കു മുഷിപ്പിൻറെ വലിയൊരു കേദാരമായി അനുഭവപ്പെട്ടു . ക്ലാസിൽ കയറിയാൽ , ഒറ്റയ്ക്കിരുന്നു സ്വപ്നം കാണും ...ഇല്ലെങ്കിൽ പുറത്തിറങ്ങി കാമ്പസ് സൗന്ദര്യം ആസ്വദിച്ചു ചുറ്റി നടക്കും . ഏതാണ്ട് എല്ലാ വിഷയങ്ങളും അവർക്ക് വല്ലാത്തൊരു

💬 Comments

View all comments