0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 1.6K

വിളിയോടെ , അവൾ ചേർന്നണഞ്ഞു വിരലുകളിൽ അണച്ചു പിടിയ്ക്കുമ്പോൾ , അവളുടെ നീളൻ മിഴികളിൽ നിന്നും കണ്ണുനീർ പുഴയായി ഒഴുകുന്നുണ്ടായിരുന്നു . എന്ത് ചെയ്യണമെന്ന് തീർച്ചയില്ലാതെ , അപ്പോഴും അന്തിച്ചു നിന്നിരുന്ന അഭിയുടെ തണുത്തു മരവിച്ച വിരലുകൾ…. പെൺകുട്ടിയുടെ നേർത്ത നീണ്ട വിരലുകളെ കൂട്ടിപ്പിടിച്ചു , സ്നേഹം പകർത്തി...സഹതാപത്തോടെ , '' മോളെ ''....എന്ന് പതിഞ്ഞ ശബ്ദത്തിൽ ഉച്ചരിച്ചു . അപ്പോഴേയ്ക്കും ...പിടിച്ചു നിർത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും കൈവിട്ടു, കെട്ടഴിഞ്ഞ പോലെ....അവൾ അയാളുടെ നെഞ്ചിൽ കമഴ്ന്നു വീണ് അനിയന്ത്രിതമായി പൊട്ടിപ്പൊട്ടി കരയുവാൻ തുടങ്ങി . ഒപ്പം.....

''''പപ്പാ മമ്മ, അവിടെ അകത്താ....എന്തെങ്കിലും പറ്റുമോ പപ്പാ ?....മോളോട് മിണ്ടിയിട്ട് രണ്ടീസായി !. പപ്പ എന്നോട് ക്ഷമിക്കൂ പപ്പാ !.....എല്ലാം ഈ ഞാൻ കാരണമാ , ഐ ആം വെരി സോറി . എന്നോട് പൊറുത്തു എന്ന് പറയൂ പപ്പാ ....''''

ആ പെൺകുട്ടി അവൻറെ നെഞ്ചിൽ തലതല്ലി കരയാൻ തുടങി . അയാൾ അപ്പോഴും വിട്ടുമാറാത്ത ഭയത്തിൻറെയും , പരിഭ്രാന്തിയുടെയും ആശങ്കയുടെയും സമ്മിശ്രവികാരങ്ങളാൽ അവളെ പകച്ചു നോക്കി !. പിന്നെ ശിരസ്സിൽ തലോടി ആശ്വസിപ്പിച്ചുകൊണ്ട് ഉരുവിട്ടു....

'''' മോളെ സാരമില്ല , മോളൂ പപ്പയുടെ മോളല്ലേ , പപ്പയ്ക്ക് മോളോട് ഒരു ദേഷ്യവും ഇല്ല . ഒന്നും മോൾ മനപ്പൂർവ്വം വേണമെന്ന് വച്ച് അല്ലല്ലോ ?...ഐ കാൻ അണ്ടർസ്റ്റാൻഡ് ദാറ്റ് !.ഫൊർഗെറ്റ് ഇറ്റ് ! ബീ കൂൾ മോളൂ . ....


അപ്പോഴും ഗദ്ഗദകണ്ഠയായി തുടർന്ന അവളെ നോക്കി അവൻ തുടർന്നു .... '' മേ ഗോഡ് ബ്ലെസ്

💬 Comments

View all comments