Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ
രണ്ട് ക്ളാസ്സുകളിലായി പഠിക്കുമ്പോൾ മുതലേ അഭിക്ക് അലീനയെ അറിയാം . സ്‌കൂളിലും പിന്നെ നാട്ടിലും വച്ച് പതിവായി അവളെ കാണും . അവൾ അവനെ ശ്രദ്ധിച്ചിരുന്നില്ലെങ്കിലും....അഭി അവളെ സ്‌ഥിരമായി കാണുകയും ശ്രദ്ധിക്കുകയും മനസ്സിൽ നല്ലൊരു ഇഷ്‌ടം കാത്തു സൂക്ഷിക്കയും ചെയ്യാൻ തുടങ്ങുന്നത് ....ഏഴാം ക്ലാസ്സ് മുതൽക്കാണ് . അന്നേ അവൾക്ക് ആരും ഇഷ്‌ടപ്പെട്ടു പോകുന്നൊരു സൗന്ദര്യവും മിടുക്കും ഒക്കെയുണ്ട് !. എന്നാൽ , അവനിൽ അവളെ ആകൃഷ്‌ടയാക്കിയത് മറ്റെന്തൊക്കെയോ പ്രത്യേകതകൾ ആയിരുന്നു . കാലം കഴിയും തോറും ഉള്ളിലെ ആ ഇഷ്‌ടവും പരിലാളനയും കൂടി കൂടി വന്ന് ...അതിനു ഒരുപാട് രൂപമാറ്റവും ഭാവവ്യത്യാസവും സംഭവിച്ചു ....അത് നൽകിയൊരു സ്വപ്നവർണ്ണചിറകിൽ ,അവൻ ഭൂമി മുഴുവൻ പാറിപ്പറന്നു നടന്നിരുന്നു . തിരിച്ചു അവൾ അവനെ ശ്രദ്ധിക്കുന്നുണ്ടോ ?...അവനിൽ ആകർഷണം ഉണ്ടോ ?...എന്നൊന്നും അവനൊരിക്കലും ചിന്തിച്ചു അന്തംവിടാനോ...ആശങ്കയിൽ അഭയം തേടാനോ ഒരിക്കലും ശ്രമിച്ചിരുന്നില്ല. സൗന്ദര്യം ജ്വലിയ്ക്കുന്ന ഏതൊരു വസ്തുവിനെയും മോഹിക്കാനും ആഗ്രഹിക്കാനും ഉള്ള സ്വാതന്ത്ര്യവും അവകാശവും ഏതൊരു വ്യക്തിക്കും ഉണ്ടെന്നുള്ള പരമമായ സത്യത്തിൽ അവൻ എന്നും അടിയുറച്ചു വിശ്വസിച്ചിരുന്നു . മാത്രമല്ല , തൻറെ ഇഷ്‌ടം തിരിച്ചറിഞ്ഞാൽ ...ഒരുപക്ഷെ അവൾ അത് നിരാകരിച്ചാൽ ,തനിക്കുണ്ടാകുന്ന മാനസിക തകർച്ച ഓർത്താണ് , ആഗ്രഹിച്ചിരുന്നെങ്ക ലും ഒരിക്കലും തൻറെ ഇഷ്‌ടം .......താൻ അവളോട് തുറന്ന് പറയാൻ ശ്രമിക്കാതിരുന്നത് . കാരണം , താൻ അന്നൊട്ടും ശ്രദ്ധിക്കത്തക്കതോ , പെൺകുട്ടികൾ ഇഷ്‌ടപ്പെടുവാൻ വേണ്ടുന്ന സൗന്ദര്യ ലക്ഷണങ്ങൾ ഉള്ളവനോ ആയിരുന്നില്ല. നന്നേ നീണ്ടു മെലിഞ്ഞു ...ഒട്ടിയ കവിളും , നീളമില്ലാത്ത മുടിയും...ആകെ ഒരു വല്ലാത്ത രൂപം !.
💬 Comments
View all comments