0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 448

സുഹൃത്തും അകന്ന ബന്ധുവും ആണെന്നും.... അവർ ബാല്യം മുതൽ ഒരുമിച്ചു പഠിച്ചു വളർന്ന സഹോദരസ്‌ഥാനിയൻ ആണെന്നും പറഞ്ഞു അവനെയും പരിചയപ്പെടുത്തി . ഇത് മറ്റാരും കയറി അവളെ എളുപ്പത്തിൽ അറ്റാക്ക് ചെയ്യുന്നതിൽ നിന്നും അഭിക്ക് നല്ലൊരു സ്വയരക്ഷ നേടി കൊടുത്തു . ഈ ബന്ധത്തിൻറെ ആനുകൂല്യം മുഖവിലക്കെടുത്തു ...സ്വാതന്ത്ര്യം മുതലെടുത്തു , അഭി അവളിലേക്കടുത്തു തൻറെ ജീവിതാഭിലാഷവും ഇഷ്‌ടവും തുറന്നു പറഞ്ഞു....അവളിൽ പ്രേമം സ്‌ഥാപിക്കാൻ , ഉള്ള അവസരത്തിനു ഭഗീരഥപ്രയത്നം തന്നെ നടത്തി നോക്കി . എന്നാൽ , അവനിൽ അപ്പോഴും തുടരുന്ന നിർഭാഗ്യതയുടെ ഘോഷയാത്രയോ സ്മിതമാം പറഞ്ഞു ഒരു സഹോദരൻറെ കാഴ്ചപ്പാട് അവൾക്കുള്ളിൽ വന്നു നിറഞ്ഞതു കൊണ്ടോ...അഭിക്ക് അവൾക്ക് മുന്നിൽ തൻറെ ഉള്ളം തുറക്കാനോ പ്രേമാഭ്യർഥന കൈമാറാനോ ഒരു അവസരവും ലഭിച്ചില്ല

ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞു സ്മിതമാം അഭിയുടെ ചില സംശയങ്ങൾക്ക് മറുപടി കൊടുത്തു നിൽക്കു കയായിരുന്നു . ആന്റിയോട് എന്തോ വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കാൻ ലീനയും കാത്തു നിൽപ്പുണ്ട് . മറ്റു കുട്ടികളെല്ലാം ക്ലാസ്സ് വിട്ടു പോയിരുന്നു . സംശയ നിവാരണങ്ങൾക്ക് ശേഷം അവർ ലീനയോട് ചോദിച്ചു .

''''അലീന മോൾക്കെന്താ ജിത്തിനെ ബ്രദറായി അക്സെപ്റ്റ് ചെയ്യാൻ വലിയ വിമുഖത പോലെ , അങ്ങനെ പരിചയപ്പെടുത്തിയത് ഇഷ്‍ടമായിട്ടില്ല എന്ന് തോന്നുന്നു !. എന്താ ?....''''

''''ആര് പറഞ്ഞാന്റീ അങ്ങനെ ?......'''' '''' ജിത്തു തന്നെ !...അതിനുശേഷം നീ ഇവനോട് മിണ്ടാട്ടമില്ല എന്നു ഇവൻ പറഞ്ഞു .''''

''''ചുമ്മാതാ ആന്റീ ,അങ്ങനൊന്നുമില്ല !... ഇവൻ ഭയങ്കര നുണയനാ...ഇവന് വെറുതെ തോന്നുന്നതാ അതൊക്കെ !... ''''

''''നീയാടീ കള്ളി, പെരുങ്കള്ളി ..എൻറെ അനുഭവം ആണെടീ ഞാൻ പറഞ്ഞത് !.....''''

''''ശരിയ്ക്ക് കള്ളൻ ഇവൻ തന്നെയാ ആന്റീ ....പേരും കള്ളൻ !...ഇവനാ എന്നോട് മിണ്ടാതെ നടക്കുന്നത് !....''''

''''ഓക്കേ .ഒക്കെ ....ഇനി ഇതിൻറെ പേരിൽ നിങ്ങൾ തല്ലു കൂടണ്ടാ , നിങ്ങൾ കളിക്കൂട്ടുകാരും നാട്ടുകാരും ഒക്കെയെല്ലേ ?....ശരിയ്ക്കും ഒരേ ചോരപോലെ ബ്രദർ -സിസ്റ്റർ ആയി മുന്നോട്ട് പോകേണ്ടവർ !. എന്നിട്ടാണോ ഇങ്ങനെ ?....പോട്ടെ , ഇനിയും നല്ല ഫ്രണ്ട്സായി

💬 Comments

View all comments