Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ
വഴക്കൊന്നും കൂടാതെ തുടരൂ ....'''' ഇത്രയും പറഞ്ഞു ...അലീനയോട് പേഴ്‌സണലായി എന്തോ മാറ്റി നിർത്തി സംസാരിച്ചു അവർ പിരിഞ്ഞു .
അതുകഴിഞ്ഞു , അലീന അഭിയെ നോക്കി കണ്ണുരുട്ടി !, തമാശയായി കൊഞ്ഞനം കാണിച്ചു കളിയാക്കി ചിരിച്ചു . അവനും തമാശ കലർത്തി....ഗൗരവം പോലെ ചോദിച്ചു ....
''''എന്താടീ പേടിപ്പിയ്ക്കുന്നേ ?....''''
''''എടീ ന്നൊക്കെ ....ആന്റീടെ മുന്നിൽവെച്ചും വിളിയ്ക്കുന്ന കണ്ടല്ലോ ?...എടീ , പോടീ ന്നൊക്കെ വിളിക്കുവാൻ ഉള്ള അധികാരം ഒക്കെ ആയോ സാറിനു ? ''''
'''' അത് ആന്റി നിന്നെ എന്തും വിളിക്കാനുള്ള സ്വാതന്ത്ര്യവും ....സംരക്ഷിക്കുവാനുള്ള അധികാരവും ഒക്കെ എനിയ്ക്ക് വിട്ടു തന്നത് നിനക്കറിയില്ലേ ?''''
'''' നീ വിളിച്ചോ !....തിരിച്ചു ഞാൻ നിന്നെയും...എടാ ...പോടാ ...പോക്രീ , മാക്രീ ...എനിയ്ക്ക് തോന്നുന്നതെല്ലാം ഞാനും വിളിക്കും !. ''''
''''നോ... നോ...ഐ ആം നോട്ട് യുവർ യങർ ബ്രദർ !....ഐ ആം എൽഡർ !....ഒരു എൽഡർ ബ്രദർ ആയി കാണാനാണ് ആന്റി നിന്നോട് പറഞ്ഞതും എന്നെ ചുമതല ഏൽപ്പിച്ചതും !....സോ നിനക്ക് വേണമെങ്കിൽ എൻറെ പേര് വരെ വിളിയ്ക്കാം, അതിനപ്പുറം നോ ചാൻസ് !.മാത്രമല്ല , നീ എന്നെ വല്ല അനാവശ്യവും വിളിച്ചാൽ ....നിന്നെ തല്ലാനുള്ള അവകാശവും ആന്റി എനിയ്ക്കു തന്നിട്ടുണ്ട് ! ''''
എന്നാൽ ...അലീന ഇങ്ങനെ ''എടാ ''എന്ന് വിളിച്ചു , സ്വാതന്ത്ര്യത്തോടെ ഇടപെടുന്നതെല്ലാം അഭിയിൽ അനല്പമായ ആഹ്ളാദങ്ങൾക്ക് ഇട നൽകി .ലീന തിരിച്ചു ....ഗൗരവ രൂപേണ തമാശയിലൂടെ , പ്രകോപനം സൃഷ്‌ടിക്കാൻ എന്ന ഭാവത്തിൽ ....
''''എന്നാൽ തല്ലേടാ ....തല്ലി നോക്കെടാ എന്നെ മരമാക്രീ !....എന്ന് പറഞ്ഞപ്പോൾ ....അലീനയിലെ ആ പുതിയ മാറ്റവും ...നർമ്മവും ഗൗരവവും ഇടകലർത്തി ഉള്ള ഭാവപ്രകടനവും...കാലങ്ങളായി അഭിയ്ക്കുള്ളിൽ ഉറങ്ങി കിടന്ന , അവളോടുള്ള അടങ്ങാത്ത മോഹത്തെയും ഇഷ്‌ടത്തെയും ഒക്കെ ശതഗുണീഭവിപ്പിക്കുക ആയിരുന്നു ചെയ്തത് !. അത് ആ ഒരു നിമിഷം , സ്വയം മറന്ന് ... സ്നേഹിക്കാനും അവൾക്കു മുന്നിൽ തന്നെ തന്നെ, സമർപ്പിക്കാൻ വേണ്ടിയിട്ടുള്ള അവൻറെ ഒരു അതിരു വിട്ട , നീക്കമായി !. പെട്ടെന്ന്
💬 Comments
View all comments