0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 450

ഒരു നിമിഷം!....

.നിയന്ത്രണം കൈവിട്ട അഭി , മുന്നോട്ടാഞ്ഞു ....''''തല്ലില്ല !...പകരം , നിന്നെ ഇങ്ങനെ ''''.......അവളുടെ കൈ രണ്ടിലും കടന്നുപിടിച്ചു , വലിച്ചു ചേർത്ത്...ചുംബിക്കാൻ .പോകുന്നതുപോലെ അഭിനയം കാണിച്ചു...പറഞ്ഞു,.'''' കെട്ടിപ്പിടിച്ചു ഈ തക്കാളി കവിളുകൾ രണ്ടിലും ഒരുമ്മ വച്ചുതരും ! ''''

ഒരു നിമിഷത്തിൽ.....എടുത്തുചാടി , അഭി അങ്ങനെ ചെയ്‌തെങ്കിലും...അടുത്ത നിമിഷം അലീനയുടെ മുഖത്തിന്റെ ഭാവവ്യത്യാസം കണ്ട് ഭയന്ന് ...അത് വേണ്ടായിരുന്നു എന്നവന് തോന്നി . അവനിൽ കുറ്റബോധം ജനിയ്ക്കുമ്പോഴേയ്ക്കും ....അഭിയുടെ കൈകൾ ബലമായി പിടിച്ചു മാറ്റി , അവനെ തള്ളിനീക്കി ....പിറകിലേക്ക് ആഞ്ഞുകൊണ്ട് അവൾ വളരെ ക്രുദ്ധയായി അലറി !. അവളുടെ കൂവള കൺകളിൽ നിന്നും തീ പാറുന്നതവൻ കണ്ടു !.പുലിയെ പോലെ ചീറി കൊണ്ടവൾ പറഞ്ഞു .

''''അഭി നീ എന്താടാ എന്നെ ചെയ്തത് ?...യൂ ചീപ്പ് !....സ്വന്തം സഹോദരിയെ പോലാ കാണുന്നത് എന്നൊക്കെ വീമ്പിളക്കിയിട്ട് .....ഇതായിരുന്നു നിൻറെ മനസ്സിലിരുപ്പ് !...അല്ലേ ?....എന്നിട്ട് എത്ര ഭംഗിയായിട്ടാ നീ എൻറെ മുൻപിൽ അഭിനയിച്ചത്കൊള്ളാം !..ഇഷ്‌ടപ്പെട്ടു !. ഇപ്പോൾ എങ്കിലും നിൻറെ തനിനിറം പുറത്തു വന്നല്ലോ , ?...ആട്ടിൻ തോലിട്ട ചെന്നായേ...'''' അലീന ഭദ്രകാളിയെ പോലെ തുള്ളികൊണ്ട് തുടർന്നു ....'''' നിൻറെ ഉള്ളിൽ ഇത്ര വിഷം ഉണ്ടായിരുന്നെങ്കിൽ ....നിനക്കതു ആന്റിയോട്‌ നേരിട്ട് പറഞ്ഞുകൂടായിരുന്നോ ?....എനിയ്‌ക്കൊപ്പം അടുത്തു കൂടി നടന്നിട്ട് ...''''

ആദ്യമായ് ആയിരുന്നു അലീനയിൽ അത്തരം ഒരു മുഖം അഭി , ദർശിക്കുന്നത് !. അവളുടെ ഭാവമാറ്റം കണ്ട് , ഭയപ്പെട്ട് പരിഭ്രാന്തനായി ...അഭി അറിയിച്ചു . '''' അത് നമ്മുടെ ഫ്രെണ്ട്ഷിപ്പിൻറെ ആഴം വച്ച് ....പുതിയ സഹോദരീ -സഹോദര ബന്ധത്തിൻറെ അടുപ്പം വച്ച് ,,,വെറുതെ തമാശക്ക് .....""

''''തമാശ !...സഹോദരീ -സഹോദര ബന്ധം വച്ച് ...നിൻറെ വീട്ടിലൊക്കെ ചേട്ടനും അനിയത്തിയും ഇങ്ങനെ , കെട്ടിപ്പിടിച്ചു ഉമ്മവെച്ചാണോ ?....സ്നേഹം പങ്കിടുന്നത് !...ഞാൻ നിൻറെ ചേച്ചിയോട് ചോദിക്കട്ടെ ...''''

'''' അത് മോളെ നിന്നെ ഞാൻ ...അത്രക്ക് ഇഷ്‌ടപ്പെട്ടു പോയതുകൊണ്ടാ ....ഐ റിയലി ....സിൻസിയറിലി ഐ ലവ് യു ഡാ .....അതുകൊണ്ടാണ് !....''''

അഭിക്കുനേരെ വിരൽ ചൂണ്ടി അലീന

💬 Comments

View all comments