0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 1.7K

പ്രസന്നവതി ആയിരുന്നെങ്കിലും , ഇരുത്തയിലും സംസാരത്തിലുമൊക്കെ വല്ലാത്ത അകലം പാലിച്ചു ,അഭിജിത്തിൽ നിന്നും ഏറെ അകന്നുള്ള ഒരു പെരുമാറ്റം ആയിരുന്നു അവളിൽ മിക്കപ്പോഴും കണ്ടത് .അത് നല്ലൊരു പഠിപ്പിസ്റ്റായ് മറ്റു കുട്ടികളുടെ ശ്രദ്ധയെ ആകർഷിപ്പിച്ചു അധ്യാപകരുടെ പ്രീതി സമ്പാദിച്ചു നല്ല കുട്ടി ചമഞ്ഞു പോകാനുള്ള അവളുടെ അടവായി അഭിക്കു തോന്നി . ഇടയ്ക്കൊരു ദിവസം ക്ലാസ്സ് എടുക്കാൻ വന്ന സ്മിതാമാം തൻറെ 'നീസ് ''ആണ് അലീന എന്ന് പറഞ്ഞു കുട്ടികളെ അവൾക്കു പരിചയപ്പെടുത്തി കൊടുക്കുന്നുണ്ടായിരുന്നു . കൂട്ടത്തിൽ , അഭിയെ അവളുടെ അടുത്ത കുടുംബ സുഹൃത്തും അകന്ന ബന്ധുവും ആണെന്നും.... അവർ ബാല്യം മുതൽ ഒരുമിച്ചു പഠിച്ചു വളർന്ന സഹോദരസ്‌ഥാനിയൻ ആണെന്നും പറഞ്ഞു അവനെയും പരിചയപ്പെടുത്തി . ഇത് മറ്റാരും കയറി അവളെ എളുപ്പത്തിൽ അറ്റാക്ക് ചെയ്യുന്നതിൽ നിന്നും അഭിക്ക് നല്ലൊരു സ്വയരക്ഷ നേടി കൊടുത്തു . ഈ ബന്ധത്തിൻറെ ആനുകൂല്യം മുഖവിലക്കെടുത്തു ...സ്വാതന്ത്ര്യം മുതലെടുത്തു , അഭി അവളിലേക്കടുത്തു തൻറെ ജീവിതാഭിലാഷവും ഇഷ്‌ടവും തുറന്നു പറഞ്ഞു....അവളിൽ പ്രേമം സ്‌ഥാപിക്കാൻ , ഉള്ള അവസരത്തിനു ഭഗീരഥപ്രയത്നം തന്നെ നടത്തി നോക്കി . എന്നാൽ , അവനിൽ അപ്പോഴും തുടരുന്ന നിർഭാഗ്യതയുടെ ഘോഷയാത്രയോ സ്മിതമാം പറഞ്ഞു ഒരു സഹോദരൻറെ കാഴ്ചപ്പാട് അവൾക്കുള്ളിൽ വന്നു നിറഞ്ഞതു കൊണ്ടോ...അഭിക്ക് അവൾക്ക് മുന്നിൽ തൻറെ ഉള്ളം തുറക്കാനോ പ്രേമാഭ്യർഥന കൈമാറാനോ ഒരു അവസരവും ലഭിച്ചില്ല

ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞു സ്മിതമാം അഭിയുടെ ചില സംശയങ്ങൾക്ക് മറുപടി കൊടുത്തു നിൽക്കു കയായിരുന്നു . ആന്റിയോട് എന്തോ വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കാൻ ലീനയും കാത്തു

💬 Comments

View all comments