0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 453

!...പിണങ്ങി !....ഞാനെല്ലാം അറിഞ്ഞു . പക്ഷെ ഞാനിപ്പോൾ സംസാരിക്കുന്നത് ....നീ കരുതുന്നപോലെ അവൾക്കുവേണ്ടിയോ....ആ പ്രശ്നത്തിൻറെ ന്യായാ അന്യായങ്ങളെ കുറിച്ചോ പറയാൻ അല്ല !. നീ എന്താണ് കോളേജിലേക്ക് വരാത്തത് ?....അത് ചോദിക്കാൻ മാത്രമാ ഞാൻ വിളിച്ചത് . കൂട്ടുകാർ ആവുമ്പോൾ....ക്യാംപസ് ആവുമ്പോൾ വഴക്കും , ലഹളയും, പിണക്കവും ഒക്കെ സർവ്വസാധാരണമാണ് , പക്ഷെ അതിൻറെ പേരിൽ ആരും പഠിത്തം ഉപേക്ഷിക്കാറില്ല !. അങ്ങനെ തുടങ്ങിയാൽ പിന്നെ , അതിനു മാത്രേ സമയം കാണുള്ളൂ . സോ ....ഇനി വൈകരുത് , ഇന്ന് എങ്കിൽ ഇന്ന് തന്നെ കോളേജിൽ എത്തിച്ചേരുക , പഠിക്കുക !. എൻ്റെ സബ്ജെക്ട് മുടങ്ങിയത് , എപ്പോൾ വന്നാലും ഞാൻ പറഞ്ഞു തന്നു , നോട്ട്സ് തരാം ...മറ്റുള്ളതും മുടങ്ങാതെ ,അതുപോലെ പോയി പഠിച്ചു നോട്ട്സ് വാങ്ങിക്കുക .ഒക്കെ !....ഇനി ഇതിലൊന്നും ഒരു മാറ്റവും കാണരുത് . ലീനയും ആയുള്ള പ്രശ്നങ്ങൾ അതുകഴിഞ്ഞു നമുക്ക് പറഞ്ഞു ശരിയാക്കാം...എന്നാൽ ശരി, വയ്ക്കുന്നു . ""

സ്മിതട്ടീച്ചറിന് കൊടുത്ത വാക്കിൻറെ പുറത്തു ....പിറ്റേ ദിവസം , ഒരാഴ്ചയുടെ ഇടവേളയ്ക്കു ശേഷം അഭി ക്ലാസ്സിലെത്തി !. അവിടെ ചെന്നിട്ടും ...ആരോടും ഒന്നും മിണ്ടാതെ , അന്തർമുഖനായി....ചിന്താഭാരത്തോടെ അവൻ ഒരു കോണിലിരുന്നു . വൃണിതഹൃദയനായി....സ്വയം ഒരുക്കിയ ശരപഞ്ജരത്തിനുള്ളിൽ തലകുമ്പിട്ടു ഒതുങ്ങിക്കൂടി ഇരുന്ന അഭിയെ അധികം ആരും ശ്രദ്ധിച്ചില്ലെങ്കിലും....അലീനയുടെ കണ്ണുകൾ മുഴുവൻ അവൻ വന്നശേഷം അവനിൽ തന്നെയായിരുന്നു . അവൻറെ ശ്രദ്ധേയമായ മാറ്റവും...ഉൾവലിവും ഒക്കെ അവൾ മനസ്സിലാക്കി . അതിനുപുറമെ ദീക്ഷയും മുടിയും ഒക്കെ വളർത്തി ...ഒരു കോലംകെട്ട വേഷത്തിൽ ആയിരുന്നു അവൻറെ വരവ് !. അതും ...തന്നെ ഇത്ര സമയം ആയിട്ടും തല ഒന്നുയർത്തി ഒന്ന് നോക്കുവാൻ പോലുമുള്ള അലിവ് അവനു ഇല്ലാതെ പോയ കണ്ടപ്പോൾ അവളുടെ മനസ്സും വല്ലാതെ അല്ലൽ പൂണ്ടു . തൻറെ പ്രിയപ്പെട്ട കൂട്ടുകാരനിൽ നിന്നും ഒരു അഭിശപ്‌ത നിമിഷത്തിൽ...അറിയാതെ , മനപ്പൂർവ്വം അല്ലാതെ ...ഒരാവേശത്തിൽ സംഭവിച്ചു പോയ തെറ്റിൽ ...താൻ അത്രക്ക് ക്രുദ്ധയായി പെരുമാറാൻ പാടില്ലായിരുന്നു . അഭിയെ അത്തരം ഒരു ചുറ്റുപാടിൽ കാണുകകൂടി ചെയ്തപ്പോൾ

💬 Comments

View all comments