0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 454

....അവൾക്ക് മുന്നേ തോന്നിയിരുന്ന എല്ലാ മനസ്സ്താപവും കുറ്റബോധവും ദുഖവും ഒക്കെ ഇരട്ടിച്ചു !. അവൻറെ അപരാധത്തിനു മാപ്പു നൽകി , അഭിയെ നേരിൽ പോയികണ്ട്‌ ....തൻറെ അനുതാപം അറിയിച്ചു പഴയ ബന്ധത്തിലേക്ക് മടക്കിക്കൊണ്ടു വരാൻ ....ലീനയുടെ വലിയ മനസ്സ് വെമ്പൽകൊണ്ടു !.അതിനായ് ശ്രമിച്ച അവളുടെ മുന്നിൽ നിന്നും അഭി , അതിവിദഗ്ദ്ധമായി ഒഴിഞ്ഞുമാറി .

അന്നത്തെ അവസാന ''ഹവർ''സ്മിത മാഡത്തിന്റെ ആയിരുന്നു . ക്ലാസ്സ് കഴിഞ്ഞു , അഭിയെ കൂട്ടി അവർ സ്വന്തം ഓഫിസ് കാബിനിലേയ്ക്ക് പോയി .അവിടെവച്ചു ഒരാഴ്ചത്തെ പഠിത്തം മുടക്കിച്ചതിനു വീണ്ടും കുറെ ശാസനകൾ !. അതുകഴിഞ്ഞു മെല്ലെ അവർ കാര്യത്തിലേക്ക് കടന്നു .

''അഭീ.. നീ യും ലീനയും തമ്മിൽ എന്തോ പ്രശ്നങ്ങൾ നടന്നു ...എന്തൊക്കെയോ തെറ്റിധാരണകൾ കടന്നുകൂടി . അങ്ങനെ ...നല്ല തിക്ക് ഫ്രണ്ട്സ് ആയിരുന്ന നിങ്ങൾ ഇപ്പോൾ ശത്രുക്കളെ പോലായി . എനിക്കെല്ലാം അറിയാം !. ഐ ആം നോട്ട് ഗോയിങ്ങ് റ്റു ബോതെറിങ് യൂ വോട്ട് ഹാവ് ടൺ ഏർലിയർ . ബട്ട് യു ഹാവ് റ്റു നോ സം റിയാലിറ്റിസ് ബിലോങ്സ് ഹെർ . അതിനു ആദ്യം അവൾ പഴയ കോളേജിലെ പഠിത്തം അവസാനിപ്പിച്ചു ഇങ്ങോട്ടേക്ക് ഡ്രാൻസ്ഫർ വാങ്ങി വരാനുള്ള കാരണം മുതൽ നീ അറിയണം !. അവൾ അവിടെ പഠിച്ച ആദ്യ അഞ്ചു മാസം സഹവിദ്യാർഥികളിൽ നിന്നും മറ്റും വല്ലാത്ത പ്രേമാഭ്യർഥനകളും ശല്യങ്ങളും കൊണ്ടവൾ പൊരുതി മുട്ടിയിരുന്നു . എങ്കില് അതെല്ലാം സഹിച്ചു ...പ്രതിരോധിച്ചു നിൽക്കുമ്പോൾ ആണ് , സ്‌പെഷ്യൽ ക്ലാസ്സ് കഴിഞ്ഞു ഒരു ദിവസം ....അവൾ സ്വന്തം പിതാവിനെ പോലെ കണ്ട് ബഹുമാനിച്ചിരുന്ന അവിടുത്തെ ഒരു പ്രധാന അധ്യാപകനിൽ നിന്നും വളരെ വേദനാജനകമായ ഒരു അനുഭവം ...ഒരു മാനഭംഗ ശ്രമം ....അലീനക്ക് നേരിടേണ്ടി വന്നത് !.

ഒരു വെറും ശ്രമം മാത്രമായി അത് അവസാനിച്ചു എങ്കിലും ...അതോടെ എൻറെ ലീനമോൾ ആകെ തകർന്നു പോയി !. കോളേജിലേക്ക് പോകാൻതന്നെ പിന്നെ അവൾക്ക് ഭയമായി . പാതി വഴിയിൽ പഠനം ഉപേക്ഷിച്ചവൾ വീട്ടിൽ ഇരുപ്പായി . പഠനം

💬 Comments

View all comments