Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ
പോയത് മാത്രമല്ല, ക്യാംപസ് വെറുത്തു കൊണ്ടുള്ള.....പിൻവാങ്ങൽ , വീടിനുള്ളിലെ ഏകാന്തത !...കാലുഷികമായ് മാറിയ ചിന്താനിരകൾ ഒക്കെ അവളുടെ മാനസികനിലയെ നന്നായി ബാധിക്കും എന്നെനിക്കു തോന്നി . ഒടുവിൽ ...ഞാൻ ഇടപെട്ട് , അവളെ നിർബന്ധിച്ചു മനം മാറ്റി. അങ്ങനാണ് എൻറെ ചിറകിൻ കീഴിൽ അവൾ പഠിച്ചു വളർന്നു കൊള്ളട്ടെ എന്ന് കരുതി ഇവിടേയ്ക്ക് കൊണ്ടുവന്നു...ഇംഗ്ളീഷ് മെയിനിൽ തന്നെ ചേർത്ത് !. എന്നാൽ...പെട്ടെന്ന് ഒരു ദിവസം എനിക്ക് ഇംഗ്ളീഷ് വേണ്ടാ , എക്കണോമിക്‌സ് മതി എന്ന് പറഞ്ഞു വാശിപിടിച്ചു ...എന്നെകൊണ്ട് സബ്ജെക്റ്റ് ചെയ്ഞ്ച് ചെയ്യിച്ചു നിൻറെ ക്ലാസ്സിൽ അവൾ ഷിഫ്റ്റായി വന്നു. പിന്നീട് ഞാൻ പെട്ടെന്നുള്ള വിഷയമാറ്റത്തെ കുറിച്ച് നിർബന്ധിച്ചു ചോദിച്ചപ്പോഴാണ് അവൾ ...ഇവിടെ നീ ഉണ്ടെന്നും നിനക്കൊപ്പം പഠിച്ചാൽ മതി എന്നും പറയുന്നത് .
അതുകൂടാതെ ...നിന്നെക്കുറിച്ചു പറയുമ്പോൾ ഒക്കെ ,,അവളിൽ'' നൂറു നാവാ''ണ് ഞാൻ കണ്ടത് . അതോടെ എനിയ്ക്കൊരു കാര്യം പൂർണ്ണ ബോധ്യമായി !....നിന്നെ അവൾക്ക് വല്ലാതെ ഇഷ്‌ടമാണ് .അത് വെറും സൗഹൃദത്തിൽ മാത്രം ഊന്നിയുള്ളതാണോ , അതോ നിന്നോടവൾക്ക് അതിൽകവിഞ്ഞ വല്ല പ്രേമചിന്തയും ഉണ്ടോ എന്നൊന്നും എനിയ്ക്കറിയില്ല . നിന്നോട് അളവിൽക്കവിഞ്ഞ ഇഷ്‌ടമുണ്ട് ....അത് മാത്രം ഉറപ്പുണ്ട് !. എന്ത് ഇഷ്‌ടമായാലും....അവളോടൊപ്പം ....നിങ്ങളോടൊപ്പം എന്നും ഞാൻ ഉണ്ടാവും !. പക്ഷെ അവളുടെ ഏതുതരം ഇഷ്‌ടമായാലും ....അത് അംഗീകരിച്ചു , ഇനിയെങ്കിലും അവളുടെ കണ്ണ് നനയാൻ ഇടവരുത്താതെ , നിങ്ങളുടെ പഠനകാലം തീരുന്നവരെ എങ്കിലും മോൻ സൗഹാർദ്ദമായി മുന്നോട്ടു പോകണം . മാത്രമല്ല, ഇനി നിങ്ങൾ തമ്മിൽ ഒരു ..വഴക്കും ..പിണക്കവും ഉണ്ടാവുകയും അരുത് !. അത് മോൻ ടീച്ചർക്ക് വാക്ക് തരണം . കാരണം , ഇതൊന്നും അവൾക്ക് ഒരുപക്ഷേ താങ്ങാൻ കഴിഞ്ഞെന്നു വരികേല .ഇപ്പോൾത്തന്നെ മോൻറെ ഭാഗത്തുനിന്ന് അങ്ങനൊരു നീക്കം ഉണ്ടായതിലും ....തിരിച്ചവൾക്ക് സമനിലതെറ്റി , മോശമായി റെസ്പോണ്ട് ചെയ്യേണ്ടി വന്നതിലും അവൾക്ക് നല്ല വിഷമവും കുറ്റബോധവുമുണ്ട് . അതെല്ലാം ക്ഷമിച്ചു മോനെ പഴയതു പോലെ തിരിച്ചു സ്വീകരിക്കാൻ അവൾ, പാവം തന്നെയാ.... എനിയ്ക്ക് '' ഈ റോൾ '' മുഴുവൻ തന്നതും.
💬 Comments
View all comments