0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 457

നൽകി അവനെ ആ പഴയ അഭിയാക്കി സമാശ്വസിപ്പിച്ചു മടക്കി കൊണ്ടുവരാൻ അവളുടെ സ്ത്രീ സഹജ ചോദനകൾ അവളെ വല്ലാതെ പ്രേരിപ്പിച്ചെങ്കിലും ...പിന്നെന്തോ അടുത്ത നിമിഷം കുലീനമായ അവളുടെ പക്വ മനസ്സ് ... .അവളെ അതിൽനിന്നും പിന്തിരിപ്പിച്ചു . പിന്നെ അടർച്ച മാറ്റി ...ധൈര്യം പുനഃസംഭരിച്ചു അവൾ അവൻറെ കരം ഗ്രഹിച്ചു , തൻറെ ഹ്രദയതരംഗം അവനിലേക്ക് പകർത്തി കരലാളനങ്ങളോടെ തുടർന്നു ....

'''' അഭി എന്നെ നോക്കെടാ ...എന്നെ നീ ആ പഴയ ബാല്യകാല സുഹൃത്തായി കാണുന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കുക !. നീ വൃത്തിയും വീ റും ഇല്ലാതെ , താടിയും മുടിയും വളർത്തി ദുഃഖസന്ന്യാസി ആയി നടക്കാതെ , ക്ലാസ്സിൽ വന്നു ശ്രദ്ധിച്ചു പഠിക്ക് , എക്‌സാം ഒക്കെയല്ലേ വരുന്നത് !. എനിക്ക് നിന്നോടിപ്പോൾ ഒരു പരാതിയും പിണക്കവുമില്ല . എല്ലാം ദേ ഇതോടെ തീർന്നു !.ഇനി അഥവാ നിനക്ക് എന്നെ ചുംബിച്ചാൽ മാത്രമേ എന്നോടുള്ള പരിഭവം മാറുള്ളു എങ്കിൽ ....അതിനും ഞാൻ തയ്യാർ !. ഇന്നാ എന്നെ മതിവരുന്ന വരെ ചുംബിച്ചോളു നെറ്റിയിലോ കവിളിലോ എവിടെ വേണേലും . ...ഉം ഇതാ ..."" ലീന കവിൾത്തടം അവൻറെ നേരെ അടുപ്പിച്ചു കാണിച്ചു അറിയിച്ചു.

ആ വാക്ക് !....അലീനയുടെ ആ വാക്കുകൾ , അഭിയുടെ ഹൃദയത്തിൻറെ നെറുകയിൽ തന്നെ വന്നു തറച്ചു !. ആ സ്നേഹ കൂരമ്പിനാൽ ...ആഴത്തിൽ മുറിവേറ്റു വേദനിച്ച അഭി , ഒരു പുരുഷൻ ആയിട്ടും ....കഠിനഹൃദയൻ ആവാഞ്ഞതിൽ ആവാം ....പാറ പിളർന്നൊഴുകി വരുന്ന കാനനജലം പോലെ , ലീനക്കൊപ്പം അവൻറെ നേത്രങ്ങളും നിറഞ്ഞു തുളുമ്പാൻ തുടങ്ങി . അവളുടെ കരങ്ങൾക്ക് മേലെ കൈപ്പത്തികൾ വച്ചമർത്തി പിടിച്ചു പറഞ്ഞു .

'''' ഒന്നും വേണമെന്ന് വിചാരിച്ചു അല്ലായിരുന്നു . തെറ്റും ശരിയും എന്തുതന്നെ ആയിരുന്നാലും ....മാപ്പ് ചോദിക്കുവാൻ പോലുമുള്ള അർഹത ഈയുള്ളവനില്ല എന്നറിയാം . എന്നിട്ടും ...എനിക്ക് ഇങ്ങോട്ടു വന്നു ക്ഷമ തന്ന് , മാപ്പു ചോദിച്ച ആ മനസ്സ് തന്നെ വലുതാ . അതിനു പകരം തരാൻ എൻ്റയീ സ്നേഹവും ...ഈ

💬 Comments

View all comments