0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 458

കൊച്ചു മനസ്സും മാത്രമേ കൈമുതലായി ഉള്ളൂ . അത് തനിക്ക് മുന്നിൽ അടിയറവ് വച്ച് ഞാൻ പറയാം . ഇനി , നിൻറെ ചുംബനമോ !...നിൻറെ ദേഹത്തൊന്ന് തൊടുന്നത് പോയിട്ട് ...ഒരു വാക്ക് കൊണ്ടുപോലും , നിന്നെ വേദനിപ്പിക്കാൻ ഞാൻ വരില്ല . എനിക്ക് എന്നും നിൻറെ ഈ ഇഷ്‌ടം !...ഈ അടുപ്പം !... ഈ സ്നേഹം !..ഈ പുഞ്ചിരി , മാത്രം മതി !. അതിൽ ഞാൻ ആയിരം വട്ടം സന്തുഷ്‌ടനാണ് . ""

അലീനയുടെ സഹനം നിറഞ്ഞ കണ്ണുകളിലേക്ക്....അഭി സഹാനുഭ്രൂതികളോടെ , ഇമ അനക്കാതെ നോക്കി !. സ്നേഹവും കരുണയും അനുനയത്തിൽ ചാലിച്ച ഇഷ്‌ടത്തോടെ ....വര്ണാഭയോടെ , ഇരുവരും മനസുതുറന്നു പുഞ്ചിരിച്ചു . തൂവാലകളിൽ കണ്ണുനീരുകൾ പരസ്പരം ഒപ്പിയെടുത്തു !. കാരുണ്യത്തിൻറെ പുതിയ നാട്ടുപാതയിലൂടെ ...അവർ സൗഹൃദങ്ങൾ വീണ്ടെടുത്തു തൽക്കാലത്തേക്ക് യാത്ര ചൊല്ലി പിരിഞ്ഞു .

അതിനുശേഷം ...അഭിയും അലീനയും ഇടക്ക് മുറിപ്പെട്ടു പോയ സൗഹൃദങ്ങൾ മുറിവുണ്ക്കി കൂട്ടിയോജിപ്പിച്ചു പൂർവ്വാധികം ശക്തിയോടും തീഷ്ണതയോടും ...ഊഷ്മളമാക്കി കൊണ്ടുപോയി . വറ്റി വരണ്ടു ഉണങ്ങിപ്പോയ അവരിലെ സ്നേഹ മഹാനദി....വർഷമേഘങ്ങൾ കനിഞ്ഞനുഗ്രഹിച്ചു , പുതു ജലധാര നിറഞ്ഞു ....തടസ്സമെത്തും ഇല്ലാതെ , സർവ്വൈശ്വര്യങ്ങളോടും..ഗാംഭീര്യത്തോടും, അതിൻറെ ഉറച്ച ലക്ഷ്യത്തിലേക്ക് കുതിച്ചു പാഞ്ഞുള്ള അനസ്യുത പ്രയാണം തുടങ്ങി !. ഇരുവരും....തങ്ങൾ മുന്നോട്ടുവച്ച പ്രതിജ്ഞകൾ പരമാവധി പാലിക്കും വിധം പരസ്പര സ്നേഹവും ബഹുമാനവും നിലനിർത്തി ...തികഞ്ഞ സൂക്ഷ്‌മതയോടും കൃത്യതയോടും ബന്ധങ്ങൾ കാത്തുസൂക്ഷിച്ചു പെരുമാറാൻ എപ്പോഴും നന്നായി ശ്രദ്ധിച്ചിരുന്നു . ഇവിടെ ക്ഷീണം സംഭവിച്ചത് പക്ഷെ അഭിക്കായിരുന്നു . ആ വിഷയത്തോടെ ....അലീനയെ തൻറെ ഇങ്കിതങ്ങൾ തുറന്നറിയിക്കാനുള്ള അവസരങ്ങളായിരുന്നു അവന് എന്നെന്നേയ്ക്കുമായി നഷ്‌ടപ്പെട്ടത്‌ !. ഒപ്പം ... അവൾക്കും, .സ്മിതടീച്ചർക്കും !....ഇരുവർക്കും കൊടുത്ത '' ഉറപ്പുകൾ '' ഇല്ലാതാക്കിയത് അവൻറെ ജീവിതം !. ഇനി തൻറെ മുന്നിൽ തുറന്നു കിട്ടാനുള്ള ഒരേയൊരു വഴി....അലീന മാത്രം !. അവൾക്ക് തന്നെ ജീവിത പങ്കാളിയായി കിട്ടാൻ ആഗ്രഹിക്കുന്ന ...ഇഷ്‌ടം തോന്നുന്നവരെ , അവൾക്ക് എന്തെങ്കിലും ഒരു സ്നേഹമോ പ്രണയമോ തന്നിൽ മൊട്ടിട്ടു വരുന്നവരെ താൻ കാത്തിരിക്കുക !. തനിക്കായിട്ട്

💬 Comments

View all comments