0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 1.7K

പ്രശ്നത്തിൻറെ ന്യായാ അന്യായങ്ങളെ കുറിച്ചോ പറയാൻ അല്ല !. നീ എന്താണ് കോളേജിലേക്ക് വരാത്തത് ?....അത് ചോദിക്കാൻ മാത്രമാ ഞാൻ വിളിച്ചത് . കൂട്ടുകാർ ആവുമ്പോൾ....ക്യാംപസ് ആവുമ്പോൾ വഴക്കും , ലഹളയും, പിണക്കവും ഒക്കെ സർവ്വസാധാരണമാണ് , പക്ഷെ അതിൻറെ പേരിൽ ആരും പഠിത്തം ഉപേക്ഷിക്കാറില്ല !. അങ്ങനെ തുടങ്ങിയാൽ പിന്നെ , അതിനു മാത്രേ സമയം കാണുള്ളൂ . സോ ....ഇനി വൈകരുത് , ഇന്ന് എങ്കിൽ ഇന്ന് തന്നെ കോളേജിൽ എത്തിച്ചേരുക , പഠിക്കുക !. എൻ്റെ സബ്ജെക്ട് മുടങ്ങിയത് , എപ്പോൾ വന്നാലും ഞാൻ പറഞ്ഞു തന്നു , നോട്ട്സ് തരാം ...മറ്റുള്ളതും മുടങ്ങാതെ ,അതുപോലെ പോയി പഠിച്ചു നോട്ട്സ് വാങ്ങിക്കുക .ഒക്കെ !....ഇനി ഇതിലൊന്നും ഒരു മാറ്റവും കാണരുത് . ലീനയും ആയുള്ള പ്രശ്നങ്ങൾ അതുകഴിഞ്ഞു നമുക്ക് പറഞ്ഞു ശരിയാക്കാം...എന്നാൽ ശരി, വയ്ക്കുന്നു . ""

സ്മിതട്ടീച്ചറിന് കൊടുത്ത വാക്കിൻറെ പുറത്തു ....പിറ്റേ ദിവസം , ഒരാഴ്ചയുടെ ഇടവേളയ്ക്കു ശേഷം അഭി ക്ലാസ്സിലെത്തി !. അവിടെ ചെന്നിട്ടും ...ആരോടും ഒന്നും മിണ്ടാതെ , അന്തർമുഖനായി....ചിന്താഭാരത്തോടെ അവൻ ഒരു കോണിലിരുന്നു . വൃണിതഹൃദയനായി....സ്വയം ഒരുക്കിയ ശരപഞ്ജരത്തിനുള്ളിൽ തലകുമ്പിട്ടു ഒതുങ്ങിക്കൂടി ഇരുന്ന അഭിയെ അധികം ആരും ശ്രദ്ധിച്ചില്ലെങ്കിലും....അലീനയുടെ കണ്ണുകൾ മുഴുവൻ അവൻ വന്നശേഷം അവനിൽ തന്നെയായിരുന്നു . അവൻറെ ശ്രദ്ധേയമായ മാറ്റവും...ഉൾവലിവും ഒക്കെ അവൾ മനസ്സിലാക്കി . അതിനുപുറമെ ദീക്ഷയും മുടിയും ഒക്കെ വളർത്തി ...ഒരു കോലംകെട്ട വേഷത്തിൽ ആയിരുന്നു അവൻറെ വരവ് !. അതും ...തന്നെ ഇത്ര സമയം ആയിട്ടും തല ഒന്നുയർത്തി

💬 Comments

View all comments