Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ
ഒന്ന് നോക്കുവാൻ പോലുമുള്ള അലിവ് അവനു ഇല്ലാതെ പോയ കണ്ടപ്പോൾ അവളുടെ മനസ്സും വല്ലാതെ അല്ലൽ പൂണ്ടു . തൻറെ പ്രിയപ്പെട്ട കൂട്ടുകാരനിൽ നിന്നും ഒരു അഭിശപ്ത നിമിഷത്തിൽ...അറിയാതെ , മനപ്പൂർവ്വം അല്ലാതെ ...ഒരാവേശത്തിൽ സംഭവിച്ചു പോയ തെറ്റിൽ ...താൻ അത്രക്ക് ക്രുദ്ധയായി പെരുമാറാൻ പാടില്ലായിരുന്നു . അഭിയെ അത്തരം ഒരു ചുറ്റുപാടിൽ കാണുകകൂടി ചെയ്തപ്പോൾ ....അവൾക്ക് മുന്നേ തോന്നിയിരുന്ന എല്ലാ മനസ്സ്താപവും കുറ്റബോധവും ദുഖവും ഒക്കെ ഇരട്ടിച്ചു !. അവൻറെ അപരാധത്തിനു മാപ്പു നൽകി , അഭിയെ നേരിൽ പോയികണ്ട് ....തൻറെ അനുതാപം അറിയിച്ചു പഴയ ബന്ധത്തിലേക്ക് മടക്കിക്കൊണ്ടു വരാൻ ....ലീനയുടെ വലിയ മനസ്സ് വെമ്പൽകൊണ്ടു !.അതിനായ് ശ്രമിച്ച അവളുടെ മുന്നിൽ നിന്നും അഭി , അതിവിദഗ്ദ്ധമായി ഒഴിഞ്ഞുമാറി .
അന്നത്തെ അവസാന ''ഹവർ''സ്മിത മാഡത്തിന്റെ ആയിരുന്നു . ക്ലാസ്സ് കഴിഞ്ഞു , അഭിയെ കൂട്ടി അവർ സ്വന്തം ഓഫിസ് കാബിനിലേയ്ക്ക് പോയി .അവിടെവച്ചു ഒരാഴ്ചത്തെ പഠിത്തം മുടക്കിച്ചതിനു വീണ്ടും കുറെ ശാസനകൾ !. അതുകഴിഞ്ഞു മെല്ലെ അവർ കാര്യത്തിലേക്ക് കടന്നു .
''അഭീ.. നീ യും ലീനയും തമ്മിൽ എന്തോ പ്രശ്നങ്ങൾ നടന്നു ...എന്തൊക്കെയോ തെറ്റിധാരണകൾ കടന്നുകൂടി . അങ്ങനെ ...നല്ല തിക്ക് ഫ്രണ്ട്സ് ആയിരുന്ന നിങ്ങൾ ഇപ്പോൾ ശത്രുക്കളെ പോലായി . എനിക്കെല്ലാം അറിയാം !. ഐ ആം നോട്ട് ഗോയിങ്ങ് റ്റു ബോതെറിങ് യൂ വോട്ട് ഹാവ് ടൺ ഏർലിയർ . ബട്ട് യു ഹാവ് റ്റു നോ സം റിയാലിറ്റിസ് ബിലോങ്സ് ഹെർ . അതിനു ആദ്യം അവൾ പഴയ
💬 Comments
View all comments