Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ
ഒന്ന് കാണാൻ കൂടി കിട്ടില്ല. അഭി ആകെ വിഷാദാത്മനായി !. അവൻറെ പരിതാപത്തിനൊപ്പം ...പോകേണ്ടുന്ന ദിവസവും വന്നെത്തി !. എല്ലാവരും ബാഗേജെസ് ഒക്കെയായി ക്യാമ്പസ്സിൽ എത്തിച്ചേർന്നു . അലീനയെ ഒറ്റക്ക് കണ്ടപ്പോൾ മനസ്സിലായി സ്മിതാമാം ഇല്ലെന്ന് !. അവളോട് അത് അന്വേഷിച്ചപ്പോൾ മാമിനു ഇന്നലെ മുതൽ നല്ല സുഖം ഇല്ലെന്നും ....അവളുടെ യാത്ര അതുകൊണ്ട് മുടക്കണ്ടാ ..... അതിനാൽ, അഭി ക്കൊപ്പം പോകാൻ അവളെ അവർ അനുവദിച്ചു വിട്ടതാണെന്ന് അവൾ അറിയിച്ചു . അഭി ആഗ്രഹിച്ച പോലെ ....യാത്ര തുടക്കം മുതലേ , വളരെ സുഖദായകവും രസകരവും ആയിരുന്നു . യാത്രാരംഭത്തിൽ തന്നെ അലീന അഭിക്കൊപ്പം ഇരിക്കാൻ തയ്യാറായി .പിന്നീടുള്ള സമയങ്ങളിലും ആരും അവരെ തമ്മിൽ അകറ്റുവാനോ അവരുടെ സ്വകാര്യതയിൽ കൈകടത്താനോ മിനക്കെട്ടില്ല .ശരീരത്തോട് ശരീരം ചേർന്നിരുന്ന് ....കാഴ്ചകൾ കണ്ട് , കഥകൾ പറഞ്ഞു ....കളിച്ചു ചിരിച്ചു , കളിയാക്കി , തമാശകൾ പൊട്ടിച്ചു , പാട്ടുപാടി ....യാത്രയുടെ ഓരോ അനർഘനിമിഷങ്ങളും ആസ്വാദ്യകരമാക്കി അവർ യാത്ര തുടന്നു . ഇടയ്ക്ക് !...ഇറങ്ങുന്ന സ്‌ഥലങ്ങളിലും , പോകുന്ന ദിക്കുകളിലും ഒക്കെ ആരെങ്കിലും കൂട്ടുകാർ കൂടെ ഉണ്ടാവുമെങ്കിലും ...കൂടുതലും അവർ ഒറ്റക്ക് , കളിപറഞ്ഞു...ഇഴചേർന്ന് ഒട്ടിനടന്നു . ഇതിനിടയിൽ ...ഗൗരവമായി എന്തെങ്കിലും പറയാൻ അവൾ ഇടം കൊടുക്കുകയോ ,അതിനു പറ്റിയൊരു സാഹചര്യം ഉരുത്തിരിഞ്ഞു വരികയോ ചെയ്യാഞ്ഞതിനാൽ , അഭിക്ക് അവൾക്ക് പ്രേമം നൽകുവാനോ ഒന്ന് തുറന്ന് സംസാരിക്കുവാൻ പോലുമോ കഴിഞ്ഞില്ല . അഭിയുമായുള്ള ഓരോ നിമിഷവും അലീന വളരെ ഉന്മേഷവതിയായി....അത്യുത്സാഹത്തോടെ , ആസ്വദിച്ചു ഉല്ലസിച്ചു യാത്രചെയ്തു കൊണ്ടാടി !.
അലീനയെപ്പോലെ അഭിയിലും ഏതാണ്ട് അതെ വികാരം ഒരുപോലെ പകർന്നു കിട്ടിയിരുന്നെങ്കിലും ....ഒരു പ്രണയ നിറവിൻറെ കുറവ്....ആ ആഹ്ളാദ മിഥുനങ്ങളിൽ നന്നായി പ്രകടമാകുന്നത് തൊട്ടറിഞ്ഞ അവൻ ഇടക്കെങ്കിലും വല്ലാതെ വിഷാദവാനായി . അലീനക്കുട്ടിയെ കാത്തു ....അവൾ മനസ്സ് തുറക്കുന്നതും പ്രതീക്ഷിച്ചു ...താൻ തൻറെ മനസ്സിൻറെ സർവ്വകലാശാലയിൽ ക്ഷമയുടെ പുസ്തകവും തുറന്നുവച്ചു ഇത്രനാളും ഒരു വിവേകിയായ വിദ്യാർഥിയായി കാത്തു നോറ്റിരുന്നു . എന്നിട്ട് ഇതുവരെ വേര്പിരിയലിൻറെ അങ്ങേയറ്റത്ത് ....വേദനതുഞ്ചത്തു എത്തി നിൽക്കുമ്പോഴും , അവൾക്ക്
💬 Comments
View all comments