Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ
അങ്ങനെ എന്തെങ്കിലും ഒരു ഇഷ്‌ടം തന്നോട് ഉള്ളതായിട്ട് ...ഒരു നേരിയ സൂചന പോലും !.എന്തായിരിക്കും അവളുടെ മനസ്സിൽ ?...താൻ ആഗ്രഹിച്ചിരുന്നതും ...ചിന്തിച്ചിരുന്നതും തൻറെ വെറും തോന്നൽ മാത്രം ആയിരുന്നുവോ ?. എല്ലാം താൻ പകൽ കിനാവ് കണ്ടത് മാത്രം ആയിരുന്നോ ?....തിരിച്ചു , അവൾക്കൊരിഷ്‌ടം !....താൻ അവളുടെ മുൻപിലെ വെറും കളിപ്പാവ മാത്രമാകുമോ ?.അലീനയോടൊത്തു ചിരിച്ചു കളിച്ചു യാത്ര സുഖപ്രദം ആക്കുമ്പോഴും...ആരുമറിയാതെ അവൻറെ ഉള്ളം തേങ്ങിക്കൊണ്ടേയിരുന്നു .
മൂന്നാം ദിവസം മൈസൂറിൽ നിന്നവർ യാത്ര തിരിച്ചു , എത്തിയത് നേരെ ഊട്ടിയിൽ !. അവിടെ ഒരു ദിവസം മുഴുവൻ ചിലവിട്ട് ...പിന്നീടുള്ള യാത്ര നേരെ നാട്ടിലേക്കും .ഇത് അവസാന ദിവസം !....ഊട്ടിയിലേക്കുള്ള യാത്രയിൽ ,ഡ്രാവെൽ സിക്ക്നെസ്സ് പിടിപെട്ട ...ചില പെൺകുട്ടികൾ ഒക്കെ വല്ലാതെ അസ്വസ്‌ഥത പ്രകടിപ്പിച്ചിരുന്നു . ഒപ്പം ലീനയും യാത്രക്കിടെ വല്ലാതെ ആധിയെടുക്കുന്നതും....അവശയാകുന്നതും കണ്ടു . തൊട്ട് പിന്നാലെ അവൾ ഛർദ്ദിക്കുവാൻ തുടങ്ങുകയും ചെയ്‌തു . ആദ്യത്തെ ഛർദ്ദിൽ !....തൊട്ടരികിൽ ഇരുന്ന അഭിയുടെ മേലേക്ക് ആയിരുന്നു . പിന്നെ , അവൻ കവർ വാങ്ങി നൽകി , അവളെ അതിനുള്ളിലേക്ക് ഛർദ്ദിപ്പിച്ചു. അതിനുശേഷം , അഭി അവളെ സ്വന്തം മടിയിൽ കിടത്തി തലോടി....ആശ്വാസം നൽകി . പതിയെ ...അവൾ അവൻറെ മടിയിലെ തൽപ്പം ആലംബം ആക്കി , ആ സ്വർഗ്ഗീയതയിൽ ചാഞ്ഞു ലയിച്ചു കിടന്നുറങ്ങി....ഊട്ടി എത്തുവോളം .
ഊട്ടിയിൽ എത്തിക്കഴിഞ്ഞു....അഭി , അവർക്കായി ബുക്ക് ചെയ്‌തിരുന്ന വലിയ ഹോട്ടലിലെ ലോബിയിലേയ്ക്ക് അലീനയുമായി പോയി . അവിടുന്ന് , അലീനക്ക് അലോട്ട് ആയി കിട്ടിയ റൂമിലേക്ക് അവളെയും കൊണ്ട് ചെന്നു .കൂടെ അവരുടെ രണ്ട് ട്ടീച്ചേഴ്‌സും ഉണ്ടായിരുന്നു. മൂന്ന് പേർക്ക് വീതം ആയിരുന്നു അവിടെ റൂം അനുവദിച്ചു നൽകിയിരുന്നത് . ഊട്ടിയിലെ അസഹ്യമായ തണുപ്പും ...യാത്രയിൽ അനുഭവപ്പെട്ട അസ്വാരസ്യവും എല്ലാം കൂടി അലീനയെ നന്നായി തളർത്തിയിരുന്നു . അവൻ അവളെ ബെഡിൽ, കമ്പിളിയിൽ പുതപ്പിച്ചു കിടത്തിയിട്ട്....അവൻ കയ്യിൽ കരുതിയിരുന്ന, അവൾക്കുവേണ്ടുന്ന മെഡിസിൻസ് എല്ലാം എടുത്തു കൊടുത്തു അവളെക്കൊണ്ട് കഴിപ്പിച്ചു . അതിനുശേഷം പിറ്റേ ദിവസത്തേക്കുള്ള റ്റാബ്ല്‌ലെറ്റ് കൂടി ട്ടീച്ചേഴ്‌സിനെ
💬 Comments
View all comments