Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ
ഏല്പിച്ചിട്ടായിരുന്നു.... ലീന ഒഴിച്ച ഛർദ്ദിൽ സ്വന്തം ശരീരത്തിൽ നിന്നും കഴുകികളഞ്ഞു ശുദ്ധിയാക്കാൻ ആയുള്ള ... അവൻറെ മടക്കം പോലും .
ഊട്ടിയിലെ , അതിമനോഹരമായൊരു പ്രഭാതം !. അവിടുത്തെ ഏറ്റവും പ്രശസ്തമായ ഹോട്ടൽ , ഹോട്ടൽ ലേക്ക് വ്യൂ വിൽ ആയിരുന്നു....കോളേജ് ട്ടീമിനായി റൂം ബുക്ക് ചെയ്തിരുന്നത് . അവിടുത്തെ രണ്ടാമത്തെ നിലയിൽ.....നൂറ്റി പതിനാറാം നമ്പർ റൂം !...അവിടായിരുന്നു അഭിക്ക് കിട്ടിയത്...മറ്റ് രണ്ട് സുഹൃത്തുക്കളോടൊപ്പം . അലീനക്കും , മറ്റ് ശാരീരിക ക്ഷമത കുറവുണ്ടായിരുന്ന ചിലർക്കും…. താഴെ ഗ്രൗണ്ട് ഫ്ലോറിൽ റൂം കൊടുത്തു . മഞ്ഞുമൂടി , തണുപ്പാർന്നു നിന്ന സുന്ദരമായ ഊട്ടിയിലെ അലസമായ പുലരിയിലേക്ക് എടുത്തുചാടാൻ എല്ലാവരും ഒന്ന് അമാന്തിച്ചു . നേരം നന്നേ പുലർന്ന് ...വെട്ടം വീണു , വെയിൽനാളം മഞ്ഞിൽ ചായം പൂശാൻ തുടങ്ങിയപ്പോൾ...പലരും കിടക്ക വിട്ടെണീറ്റ് , പുറത്തേക്കിറങ്ങാനുള്ള ദിനചര്യകളിലേക്ക് നീങ്ങി . തലേദിവസത്തെ നീണ്ട യാത്രയുടെ ആലസ്യവും ...തണുപ്പിൽ മുങ്ങിയ സുഖനിദ്രയുടെ കുളിരും , അഭിയേയും കിടക്കവിട്ട് എഴുന്നേൽക്കാൻ മടി തോന്നിപ്പിച്ചു .
കൂട്ടുകാർ, റെഡിയായി വന്ന് തട്ടി വിളിച്ചപ്പോഴും....എഴുന്നേൽക്കാൻ കൂട്ടാക്കാതെ , '''' ഞാൻ കുറച്ചുകൂടി ഒന്നുറങ്ങട്ടെ....എന്നിട്ടിറങ്ങാം ...നിങ്ങൾ വിട്ടോ ...."" എന്ന് പറഞ്ഞു അവൻ അവരെ യാത്രയാക്കി . അങ്ങനെ പറയുവാൻ അവനു രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു . പ്രധാനമായി ...അലീനയെ പോയി നോക്കി അവൾ കൂടി വരുവാൻ തയ്യാറായാലേ ....താൻ ഉള്ളൂ . മറ്റൊന്ന് , ഊട്ടി ഒറ്റക്ക് കറങ്ങി കാണുവാൻ വേണ്ടി ഒന്നുമില്ല , താൻ ഇവിടെ പല പ്രാവശ്യം സന്ദർശിച്ചിട്ടുള്ളതുകൊണ്ട് . ചിന്തകൾ....ഉറക്കത്തെ ശക്തമായി വേട്ടയാടാൻ തുടങ്ങിയപ്പോൾ , അലസത കൈവെടിഞ്ഞു അഭി എണീറ്റു !. പിന്നാദ്യം ചെയ്തത് , റിസപ്‌ഷനിൽ നിന്നും ലീനയുടെ എക്സ്റ്റൻഷൻ നമ്പർ വാങ്ങി അവളെ വിളിക്കുക എന്നതായിരുന്നു . എന്തായാലും , കുറെ റിങ്ങിനു ശേഷം അവൾ ഫോൺ എടുത്തു .
'''' എന്താടാ ?.....അതിരാവിലെ ചെറുക്കന് ഉറക്കമൊന്നും ഇല്ലേ ?....''''
'''' അതിരാവിലെയോ ....നേരം നന്നേ പുലർന്നു പെണ്ണേ , സമയം ഒമ്പത് മണി കഴിഞ്ഞു ,
💬 Comments
View all comments