0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 1.7K

അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു .

'''' ആ പഴയ കളിക്കൂട്ടുകാർ എന്നോർത്തെങ്കിലും ....നിനക്ക് എല്ലാം മറന്നു കൂടേടാ കുട്ടാ ....''''

ഇതൊക്കെ പറയുമ്പോൾ തന്നെ അലീന , അഭിയെ ആ കോലത്തിൽ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു ചുംബനം കൊണ്ട് മൂടി...അവൻ ആശിച്ചതു തിരികെ നൽകി അവനെ ആ പഴയ അഭിയാക്കി സമാശ്വസിപ്പിച്ചു മടക്കി കൊണ്ടുവരാൻ അവളുടെ സ്ത്രീ സഹജ ചോദനകൾ അവളെ വല്ലാതെ പ്രേരിപ്പിച്ചെങ്കിലും ...പിന്നെന്തോ അടുത്ത നിമിഷം കുലീനമായ അവളുടെ പക്വ മനസ്സ് ... .അവളെ അതിൽനിന്നും പിന്തിരിപ്പിച്ചു . പിന്നെ അടർച്ച മാറ്റി ...ധൈര്യം പുനഃസംഭരിച്ചു അവൾ അവൻറെ കരം ഗ്രഹിച്ചു , തൻറെ ഹ്രദയതരംഗം അവനിലേക്ക് പകർത്തി കരലാളനങ്ങളോടെ തുടർന്നു ....

'''' അഭി എന്നെ നോക്കെടാ ...എന്നെ നീ ആ പഴയ ബാല്യകാല സുഹൃത്തായി കാണുന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കുക !. നീ വൃത്തിയും വീ റും ഇല്ലാതെ , താടിയും മുടിയും വളർത്തി ദുഃഖസന്ന്യാസി ആയി നടക്കാതെ , ക്ലാസ്സിൽ വന്നു ശ്രദ്ധിച്ചു പഠിക്ക് , എക്‌സാം ഒക്കെയല്ലേ വരുന്നത് !. എനിക്ക് നിന്നോടിപ്പോൾ ഒരു പരാതിയും പിണക്കവുമില്ല . എല്ലാം ദേ ഇതോടെ തീർന്നു !.ഇനി അഥവാ നിനക്ക് എന്നെ ചുംബിച്ചാൽ മാത്രമേ എന്നോടുള്ള പരിഭവം മാറുള്ളു എങ്കിൽ ....അതിനും ഞാൻ തയ്യാർ !. ഇന്നാ എന്നെ മതിവരുന്ന വരെ ചുംബിച്ചോളു നെറ്റിയിലോ കവിളിലോ എവിടെ വേണേലും . ...ഉം ഇതാ ..."" ലീന കവിൾത്തടം അവൻറെ നേരെ അടുപ്പിച്ചു കാണിച്ചു അറിയിച്ചു.

ആ വാക്ക് !....അലീനയുടെ ആ വാക്കുകൾ

💬 Comments

View all comments