Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ
, അഭിയുടെ ഹൃദയത്തിൻറെ നെറുകയിൽ തന്നെ വന്നു തറച്ചു !. ആ സ്നേഹ കൂരമ്പിനാൽ ...ആഴത്തിൽ മുറിവേറ്റു വേദനിച്ച അഭി , ഒരു പുരുഷൻ ആയിട്ടും ....കഠിനഹൃദയൻ ആവാഞ്ഞതിൽ ആവാം ....പാറ പിളർന്നൊഴുകി വരുന്ന കാനനജലം പോലെ , ലീനക്കൊപ്പം അവൻറെ നേത്രങ്ങളും നിറഞ്ഞു തുളുമ്പാൻ തുടങ്ങി . അവളുടെ കരങ്ങൾക്ക് മേലെ കൈപ്പത്തികൾ വച്ചമർത്തി പിടിച്ചു പറഞ്ഞു .
'''' ഒന്നും വേണമെന്ന് വിചാരിച്ചു അല്ലായിരുന്നു . തെറ്റും ശരിയും എന്തുതന്നെ ആയിരുന്നാലും ....മാപ്പ് ചോദിക്കുവാൻ പോലുമുള്ള അർഹത ഈയുള്ളവനില്ല എന്നറിയാം . എന്നിട്ടും ...എനിക്ക് ഇങ്ങോട്ടു വന്നു ക്ഷമ തന്ന് , മാപ്പു ചോദിച്ച ആ മനസ്സ് തന്നെ വലുതാ . അതിനു പകരം തരാൻ എൻ്റയീ സ്നേഹവും ...ഈ കൊച്ചു മനസ്സും മാത്രമേ കൈമുതലായി ഉള്ളൂ . അത് തനിക്ക് മുന്നിൽ അടിയറവ് വച്ച് ഞാൻ പറയാം . ഇനി , നിൻറെ ചുംബനമോ !...നിൻറെ ദേഹത്തൊന്ന് തൊടുന്നത് പോയിട്ട് ...ഒരു വാക്ക് കൊണ്ടുപോലും , നിന്നെ വേദനിപ്പിക്കാൻ ഞാൻ വരില്ല . എനിക്ക് എന്നും നിൻറെ ഈ ഇഷ്ടം !...ഈ അടുപ്പം !... ഈ സ്നേഹം !..ഈ പുഞ്ചിരി , മാത്രം മതി !. അതിൽ ഞാൻ ആയിരം വട്ടം സന്തുഷ്ടനാണ് . ""
അലീനയുടെ സഹനം നിറഞ്ഞ കണ്ണുകളിലേക്ക്....അഭി സഹാനുഭ്രൂതികളോടെ , ഇമ അനക്കാതെ നോക്കി !. സ്നേഹവും കരുണയും അനുനയത്തിൽ ചാലിച്ച ഇഷ്ടത്തോടെ ....വര്ണാഭയോടെ , ഇരുവരും മനസുതുറന്നു പുഞ്ചിരിച്ചു . തൂവാലകളിൽ കണ്ണുനീരുകൾ പരസ്പരം ഒപ്പിയെടുത്തു !.
💬 Comments
View all comments