Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ
അവൻ പഴയ ആ ''ദുരനുഭവം'' ഓർത്തു മെല്ലെ നോട്ടം പിൻവലിച്ചു. ,പിന്നെ പതിയെ .... അവളുടെ കഴുത്തിലും നെറ്റിയിലും ഒക്കെ കൈവച്ചു അവളുടെ രോഗാവസ്‌ഥ , പരിശോധിക്കാൻ തുടങ്ങി . അവൻറെ ഒരു സഹോദരിയെ പോലെ ...ഉറ്റചങ്ങാതിയെ പോലെത്തന്നെ കരുതി ...തെല്ലും മനസ്സിൽ കളങ്കമില്ലാത്ത പ്രവർത്തി ആയിരുന്നു അത് ...എങ്കിലും...അവൻറെ കരങ്ങൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു . ലീനക്കതുകൊണ്ട് ചിരി പൊട്ടി .എങ്കിലും , അവൾ മൗനം ഭാവിച്ചു .അവൾക്കപ്പോൾ ശരിക്ക് തോന്നിയത് ....ആ കൈകൾ പിടിച്ചു മാറ്റി ...ഒരിക്കൽ അവൻ തന്നോട് ചെയ്യാൻ ഭാവിച്ച പോലെ , അവനെ പൂണ്ടടക്കം കെട്ടിപ്പുണർന്ന് അവനെ അമർത്തി ഉമ്മവെക്കാൻ ആയിരുന്നു . അത്രക്ക് ആ യാത്രയും ....അവനുമായുള്ള ഇടപഴകലുകളും അവളെ അങ്ങനൊരു ഫാന്റസി മൂഡിൽ എത്തിച്ചിരുന്നു .താൻ ഒറ്റനോട്ടത്തിൽ , ആരിലും ആസക്തി ഉണർത്തുന്ന വിധമുള്ള....നൈർമല്യം ഏറിയ കട്ടിയില്ലാത്ത ഉടയാട ആണ് ധരിച്ചിരുന്നത് എന്ന് പൂർണ്ണ ബോധ്യം ഉണ്ടായിരുന്നിട്ടും ...അവൾ അത് ഉപേക്ഷിക്കാതിരുന്നത് , അവൾക്ക് അവനെ, ഇതുവരെ ആരും കണ്ടിട്ടില്ലാത്ത തൻറെ നിറഞ്ഞ സൗന്ദര്യം അതിൻറെ ഉത്തമ ഭാവത്തോടെ അവനു മുന്നിൽ പ്രദർശിപ്പിച്ചു കാണിക്കാൻ അടങ്ങാത്ത മോഹം ഉണ്ടായിരുന്നതു കൊണ്ട് മാത്രം !. . കാരണം....ഈ ഒരു കാലയളവിലൂടെ അവൾ അവനെ അത്രയ്ക്ക് ഇഷ്‌ടപ്പെട്ടിരുന്നു . അതിനു പുറമെ ഈ ഒരു യാത്രയിൽ അഭി , തന്നോട് പുലർത്തിയ സ്നേഹവും...കാരുണ്യവും...ഇഷ്‌ടവും ഒക്കെ തിരിച്ചറിഞ്ഞു ....അവളും ഉള്ളിനുള്ളിൽ അവനെ വല്ലാതെ , ഇഷ്‌ടപ്പെടുകയും...സ്വന്തമാക്കാൻ ആഗ്രഹിക്കുകയും വരെചെയ്‌തിരുന്നു . ... അഭി ....തൻറെ ഉയർന്നുവന്ന ദൗർബല്യങ്ങൾ...തുടച്ചു നീക്കി , അലീനയുടെ ശരീരങ്ങൾ പെട്ടെന്ന് ഒരു നിമിഷം കൊണ്ട് പരിശോദിച്ചു അവസാനിപ്പിച്ചു അസുഖം ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തിയിട്ട് അന്വേഷിച്ചു ...
'''' കാലത്തെ റ്റാബ്‌ലെറ്റ്സ് ഒക്കെ കഴിച്ചോ കുട്ടീ ?.....'''' '''' ഇല്ലല്ലോ കുട്ടീ....''''
''''ഫുഡ് ശാപ്പിട്ടോ ?....'''' '''' അഞ്ചു നിമിതം മുന്നാടി ശാപ്പിട്ടിരിക്കെ.....""
''''എന്നാൽ ഈ റ്റാബ്ല്‌ലെറ്റ് വേഗം തന്നെ ശാപ്പിട് എൻറെ മോളൂട്ടി , തങ്കച്ചീ ....''''
മേശപ്പുറത്തു നിന്നും അവൻ ഏൽപ്പിച്ചു നൽകിയിരുന്ന റ്റാബ്ലറ്റും ഫ്‌ളാസ്‌ക്കിൽ
💬 Comments
View all comments