Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ
നിന്ന് ചൂട് വെള്ളവും അവൻ പകർന്ന് എടുത്ത് അവളെക്കൊണ്ട് അഭി മെഡിസിൻസ് കഴിപ്പിച്ചു . ഗുളിക വാങ്ങി വിഴുങ്ങി...വെള്ളവും കുടിച്ചു ...ഗ്ളാസ് താഴെ വെച്ച് അവൾ ചോദിച്ചു .
'''' നിൻറെ ഈ സ്നേഹത്തോടെ ഉള്ള വിളിയും , പരിചരണവും ....ദേഹം മുഴുവൻ എൻറെ ഛർദ്ദിൽ വീണിട്ടും , അതൊന്നും കാര്യമാക്കാതെ , എവിടുന്നൊക്കെയോ മെഡിസിൻസ് കളക്റ്റ് ചെയ്തു തന്നുകൊണ്ടുള്ള രോഗ ശാന്തി ശുസ്രൂക്ഷയും , പിന്നെ , കൂട്ടുകാർക്കൊപ്പം വന്ന സ്‌ഥലം ചുറ്റി കറങ്ങി കാണാൻ പോകാതെ...ദാ ഇവിടെ വന്നു എനിക്ക് കൂട്ടിരുപ്പും !. സത്യം പറയെടാ ...നീ ആരാടാ എനിക്ക് ?...അതോ നിനക്ക് എന്തെങ്കിലും ദുരുദ്ദേശം ഉണ്ടോ ?...പറയെടാ മോനേ ....? ''''
'''' സംശയം ഉണ്ടോ?... നിൻറെ ഫ്രണ്ട് !...അല്ലാതെ എന്തുവാ , നിനക്കത് ഇതുവരെ അറിയില്ലായിരുന്നോ ?....''''
'''' വെറും ഫ്രണ്ട് മാത്രമാണോ ?....അതോ എന്തെങ്കിലും ദുരുദ്ദേശം അതിൽ ഇല്ലേ ?....സത്യം പറയെടാ ?....
'''' എനിക്ക് ഇങ്ങോട്ട് വരുന്നതിനു മുൻപ് ഒരു നൂറ്റിയൊന്ന് ഉമ്മയുടെയും മറ്റും വാഗ്‌ദാനം തന്നിരുന്നു . അത് പാലിക്കാതിരിക്കാൻ ആണോ ഇപ്പോളീ ചോദ്യം ചെയ്യൽ ?....''''
'''' അത് തരാം...മറന്നിട്ടില്ല !...അതിനു വേണ്ടിത്തന്നെ ആടാ ഈ ചോദ്യം....''''
'''' നീ ചോദിച്ചത് ശരിയാ .....എനിക്ക് സത്യത്തിൽ ഉദ്ദേശമുണ്ട് . പക്ഷെ അത് വെറും ദുരുദ്ദേശം അല്ല . സത്യത്തിൻറെ സ്നേഹത്തിൻറെ വഴിയിലുള്ള നല്ല ഉദ്ദേശം !. ഒരുപക്ഷെ നീ തീരെ ആലോചിക്കുകയോ , ആഗ്രഹിക്കുകയോ ചെയ്യാത്ത നീതിപൂർണ്ണമായ നല്ല ഉദ്ദേശം !. നിന്നോട് തുറന്ന് പറയാനുണ്ടെന്ന് ഞാൻ ഫോണിലൂടെ പറഞ്ഞ കാര്യങ്ങൾ ....അത് , ആ ഉദ്ദേശവും കൂടി വച്ചാണ് പറയാനായി ഞാൻ ഇങ്ങോട്ടേക്ക് വന്നത് !. അത് ഞാൻ പറയാം , അത് കേട്ടിട്ട് ....എൻറെ ഉദ്ദേശം എതതരത്തിൽ ഉള്ളതാണെന്ന് നീ വിധി എഴുതൂ . എൻറെ ജീവിതത്തിൻറെ ബാല്യകാലങ്ങളിൽ തുടങ്ങി ...ഇതുവരെയും ആരോടും പറയാതെ ഹൃദയത്തിൽ ഞാൻ ഒളിപ്പിച്ചുവച്ച രഹസ്യങ്ങൾ !. ഇനിയെങ്കിലും നിന്നോട് അത് ഞാൻ പറഞ്ഞില്ലെങ്കിൽ....ഒരുപക്ഷെ ഞാൻ ഹൃദയം പൊട്ടി മരിച്ചുപോയെക്കും
💬 Comments
View all comments