Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ
ചോദിച്ചത് , നിനക്ക് എന്തെങ്കിലും ദുരുദ്ദേശം ഉണ്ടോ എന്ന് !. നിൻറെ നാവിൽ നിന്ന്തന്നെ ഇത് കേൾക്കാൻ വേണ്ടി . എനിയ്ക്ക് നീയും ആയുള്ള ഈ യാത്ര തുടങ്ങുന്നത് വരെ നിന്നോട് അദമ്യമായ ഇഷ്‌ടവും സ്നേഹവും ഉണ്ടായിരുന്നു . നിനക്കും അറിയാവുന്ന പോലെ എൻറെ നല്ലൊരു ഫ്രണ്ട് ആയി എപ്പോഴും നീ എനിക്കൊപ്പം കൂടുണ്ടാവണം എന്ന ഒരു സ്വാർത്ഥ താല്പര്യവും എനിക്കുണ്ടായിരുന്നു. പക്ഷെ അതിനപ്പുറം....നീ വന്യമായൊരു സ്നേഹമാണ് !...എനിക്കൊപ്പം ആരെങ്കിലുമായി എന്നും കൂടുണ്ടാവണം...ഞാനാൽ നീ ഉപേക്ഷിക്കപ്പെടരുത് !....അതിനായി ഒരു ജീവിതപങ്കാളിയായി നിന്നെ തന്നെ എനിക്ക് മതി !. ഇങ്ങനെ തീരുമാനിച്ചു…… ഞാൻ നിന്നെ അറിയാതെ മോഹിച്ചുപോയതും ...പ്രണയിച്ചതും .....ഈ കഴിഞ്ഞ രണ്ട് -മൂന്ന് ദിവസങ്ങളിൽ ആണ് . ഇപ്പോൾ ഞാൻ അത് ഒന്നുകൂടി തിരിച്ചറിഞ്ഞു ....ഉറപ്പിച്ചു അടിവരയിട്ടു പറയുന്നു .....എനിക്ക് ഇനി ഒരു നിമിഷം പോലും , നീ ഇല്ലാതെ , നിൻറെ പരിചരണം ഇല്ലാതെ , നിൻറെ കരുതൽ ഇല്ലാതെ....നിന്റെ സാന്നിധ്യം ഇല്ലാതെ ജീവിക്കാൻ സാധിക്കില്ലെടാ.....അത്രക്ക് നീ എന്നെ സ്നേഹിച്ചു സ്നേഹിച്ചു നിൻറെ അടിമയാക്കി . ഇനി എൻറെ മരണത്തിനു മാത്രമേ നിന്നെ എന്നിൽനിന്നും മോചിപ്പിക്കാൻ കഴിയൂ . എന്നെ ജീവനായി കരുതി ...എനിക്കായ് ജീവത്യാഗം ചെയ്തു ജീവിക്കുന്ന ഈ ദുർബലനായ '' ഭീരു ''വിനെ മതി എനിയ്ക്ക് ഇനി എൻറെ ജീവിതത്തിൽ.... ജീവിത പങ്കാളി ആയിട്ട് ...... കല്പാന്ത കാലത്തോളം '''
അത് പറഞ്ഞു ...പരസ്പര പരിരംഭണത്തിൽ ഏർപ്പെട്ടുനിന്ന അലീന....അഭിയുടെ നെറ്റിയിലും കവിളും ഒക്കെ മാറി മാറി ചുംബിച്ചു . പെട്ടെന്നൊരു നിമിഷം പിറകോട്ട് മാറി ....അവൾ പരിഭവത്തോടെ അറിയിച്ചു . ''''നിന്നോട് ഞാൻ പിണക്കമാ ...നിനക്കിത് ഇത്രനാളും വച്ചുനീട്ടി കൊണ്ടുപോകാതെ , ഈ മൂന്ന് വർഷത്തിനിടയിൽ ഒരിക്കലെങ്കിലും എന്നോട് പറഞ്ഞുകൂടായിരുന്നോ ?....ഇതിപ്പോൾ , എല്ലാം വച്ചുനീട്ടി....പിരിയാറായപ്പോൾ വന്നു പണഞ്ഞിരിക്കുന്നു....പ്രേമം ! ന്ന് . എടാ പൊട്ടൻ കുണാപ്പി ...എല്ലാം കഴിഞ്ഞു എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു കഴിഞ്ഞാണോടാ നിൻറെയീ പ്രണയ പ്രപ്പോസൽ !. ""
'''' എന്ത് തീരുമാനം ലീനാ ?...."" അഭി പരിഭ്രമത്തോടെ ചോദിച്ചു
💬 Comments
View all comments